കള്ളപ്പണം വെളുപ്പിച്ചു, തീവ്രവാദത്തിന് പണമെത്തി? പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന നേതാവിന്റെ വീട്ടില്‍ ഇഡി റെയ്ഡ്
തൃശ്ശൂര്‍: പോപ്പുലര്‍ ഫ്രണ്ട് നേതാവിന്റെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) റെയ്ഡ്. പോപ്പുലര്‍ ഫ്രണ്ട് നേതാവ് ലത്തീഫ് പോക്കാക്കില്ലത്തിന്റെ ചാവക്കാട് മുനയ്ക്കകടവിലെ വീട്ടിലാണ് റെയ്ഡ് നടത്തുന്നത്. കള്ളപ്പണം വെളുപ്പിച്ചെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന. കേരളത്തിലേക്ക് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഹവാല പണം വന്നുവെന്ന വിവരം ഇ ഡി ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന എന്നാണ് അറിയാന്‍ കഴിയുന്നത്. നേരത്തെ എന്‍ ഐ എ അറസ്റ്റ് ചെയ്ത പ്രതികളില്‍ നിന്ന് ഇത് സംബന്ധിച്ച് വിവരങ്ങള്‍ ഇ ഡിക്ക് ലഭിച്ചിരുന്നു. ഇഡി കൊച്ചി ഓഫീസില്‍ നിന്നുള്ള സംഘത്തിനൊപ്പം പൊലീസും ലത്തീഫിന്റെ വീട്ടില്‍ എത്തിയിട്ടുണ്ട്. പോപ്പുലര്‍ ഫ്രണ്ടിന്റെ നിരോധനവുമായി ബന്ധപ്പെട്ട് എന്‍ ഐ എ വിവിയിടങ്ങളില്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.

എറണാകുളം, തൃശൂര്‍, മലപ്പുറം, വയനാട് ജില്ലകളിലായി 12 ഇടങ്ങളിലാണ് ഇ ഡി റെയ്ഡ് നടത്തുന്നത് എന്നാണ് വിവരം. എന്‍ഫോഴ്സ്മെന്റ് സംഘത്തിന്റെ ഡല്‍ഹി, കൊച്ചി യൂണിറ്റുകള്‍ സംയുക്തമായാണ് ഇവിടങ്ങളില്‍ പരിശോധന നടത്തുന്നത്. എന്‍ ഐ എയും നേരത്തെ ലത്തീഫിന്റെ വീട്ടില്‍ റെയ്ഡ് നടത്തിയിരുന്നു. ദിവസങ്ങള്‍ക്ക് മുന്‍പ് മണ്ണാര്‍ക്കാട് അലനല്ലൂര്‍ കാട്ടുകുളത്ത് എന്‍ ഐ എ റെയ്ഡ് നടത്തിയിരുന്നു.
കാട്ടുകുളം ഇരട്ട പുലാക്കല്‍ വീട്ടില്‍ സഹീറിന്റെ വീട്ടിലായിരുന്നു റെയ്ഡ്. സഹീറിന്റെ പേരിലുള്ള സിം കാര്‍ഡ് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ഉപയോഗിച്ചിരുന്നെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരം ശേഖരിക്കുന്നതിന്റെ ഭാഗമായാണ് കൊച്ചിയിലെ എന്‍ ഐ എ സംഘം പരിശോധന നടത്തിയത്.












Click it and Unblock the Notifications