Get Updates
Get notified of breaking news, exclusive insights, and must-see stories!

പരനാറി, അല്‍പന്‍, പൊട്ടന്‍... ജയരാജന്‍മാര്‍ പൂര്‍ത്തിയാക്കി

തിരുവനന്തപുരം: സിപിഎമ്മിലെ ജയരാജന്‍മാര്‍... ഇതിപ്പോള്‍ ഒരു പ്രയോഗം പോലെ ആയിക്കൊണ്ടിരിക്കുകയാണ്. ആദ്യം മുഖ്യമന്ത്രിയെ എംവി ജയരാജന്‍ പരനാറിയെന്ന് വിളിച്ചു. പിന്നീട് വിഎം സുധീരനെ ഇപി ജയരാജന്‍ അല്‍പനെന്ന് വിളിച്ചു. ഏറ്റവും ഒടുവിലായിരുന്നു കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്റെ ഊഴം.

മറ്റ് രണ്ട് ജയരാജന്‍മാരും കോണ്‍ഗ്രസിലെ നേതാക്കന്‍മാരെയാണ് ചീത്ത വിളിച്ചതെങ്കില്‍ പി ജയരാജന്‍ തിരഞ്ഞെടുത്ത് മുസ്ലീം ലീഗുകാനായ മന്ത്രിയെയായിരുന്നു. വിദ്യാഭ്യാസമന്ത്രി പികെ അബ്ദുറബ്ബ് വെറും പൊട്ടനാണെന്നാണ് പി ജയരാജന്‍ പറഞ്ഞത്.

Jayarajs

കണ്ണൂര്‍ ഡിഡിഇ ഓഫീസിന് മുന്നില്‍ കെഎസ്ടിഎ നടത്തിയ ഉപരോധസമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു പി ജയരാജന്‍. വിദ്യാഭ്യാസ മന്ത്രിയുടെ കസേരയില്‍ ഇപ്പോഴിരിക്കുന്നത് ഒരു പൊട്ടന്‍ മന്ത്രിയാണെന്നായിരുന്നു നേതാവിന്റെ വാക്കുകള്‍.

വിദ്യാഭ്യാസമന്ത്രിക്കും അദ്ദേഹത്തിന്റെ പാര്‍ട്ടിക്കും സാമുദായിക താത്പര്യമാണുള്ളതെന്നും പി ജയരാജന്‍ വിമര്‍ശിച്ചു.

കണ്ണൂരില്‍ ഒരു യോഗത്തില്‍ വച്ചാണ് എംവി ജയരാജന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ പരനാറി എന്ന് വിശേഷിപ്പിച്ചത്. സംഭവം വിവാദമായപ്പോള്‍ ആ പരാമര്‍ശം പിന്‍വലിച്ച് ഖേദം പ്രകടിപ്പിക്കാന്‍ എംവി ജയരാജന്‍ തയ്യാറായി. ഇപി ജയരാജന്റെ 'അല്‍പന്‍' പരാമര്‍ശവും, പി ജയരാജന്റെ 'പൊട്ടന്‍' പരാമര്‍ശവും ഒറ്റ ദിവസം തന്നെയാണ് ഉണ്ടായത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+