• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ന്യൂനപക്ഷങ്ങളെ ആകർഷിക്കാൻ ബിജെപി സ്നേഹ സന്ദേശ ജാഥ തീരുമാനിക്കുമ്പോഴാണ് കോൺഗ്രസ് ഇത് ചെയ്യുന്നത്

Google Oneindia Malayalam News

കോഴിക്കോട്: ശശി തരൂർ എംപിയുടെ പരിപാടിയോട് അനുബന്ധിച്ച് മലപ്പുറം ഡിസിസി പുറത്തിറക്കിയ പോസ്റ്ററിനെതിരെ വിമർശനവുമായി എസ് കെ എസ് എസ് എഫ് നേതാവ് സത്താർ പന്തല്ലൂർ. ജൂലൈ 7ന് 'തരൂർ കണ്ട ഇന്ത്യ' എന്ന പേരിൽ മലപ്പുറം ഡി സി സി പരിപാടി സംഘടിപ്പിക്കുന്നതിൻ്റെ പോസ്റ്ററിനെതിരായാണ് സത്താർ പന്തല്ലൂറിന്റെ വിമർശനം. പോസ്റ്ററില്‍ ഏകപക്ഷീയമായി ഒരുവിഭാഗം മതചിഹ്നങ്ങള്‍ മാത്രം പ്രദർശിപ്പിച്ചതാണ് വിമർശനത്തിന്റെ അടിസ്ഥാനം. ചിഹ്നങ്ങൾ നല്ലതാണെങ്കിലും അത് ഏകപക്ഷീയമായി പ്രദർശിപ്പിക്കുന്നതിൻ്റെ ചേതോവികാരം മനസ്സിലാകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. സത്താർ പന്തല്ലൂർ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

ഇന്ത്യയിലെ പൊതു സമൂഹം ഏറ്റവും ആദരിക്കുന്ന രാഷ്ട്രീയ നേതാക്കളുടെ പട്ടികയെടുത്താൽ ആദ്യ പേരുകാരിൽ ഒരാൾ ശശി തരൂർ ആയിരിക്കും. വി.കെ. കൃഷ്ണമേനോന് ശേഷം ആഗോള രാഷ്ട്രീയ രംഗത്ത് ഏറ്റവും ശ്രദ്ധേയനായ മലയാളിയും ശശി തരൂരാണ്.

സന്തോഷമാണ്, പക്ഷെ അക്കാര്യങ്ങള്‍ ആലോചിക്കുമ്പോള്‍ വലിയ ആശങ്കയുണ്ട്; ദിലീപ് കേസില്‍ പ്രകാശ് ബാരെസന്തോഷമാണ്, പക്ഷെ അക്കാര്യങ്ങള്‍ ആലോചിക്കുമ്പോള്‍ വലിയ ആശങ്കയുണ്ട്; ദിലീപ് കേസില്‍ പ്രകാശ് ബാരെ

ബഹുമുഖപ്രതിഭയായ ശശി തരൂരിൻ്റെ നിലപാടുകളും അഭിപ്രായങ്ങളും രാജ്യത്തെ മതേതര രാഷ്ട്രീയത്തിന് നൽകുന്ന പിൻബലവും, ആശ്വാസവും ചെറുതല്ല. പല വലിയ പേരുകാരും കൊഴിഞ്ഞു പോകുമ്പോഴും ശശി തരൂരിൻ്റെ സാന്നിധ്യം ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം വിലമതിക്കാനാവാത്തതാണ്.

കൊറിയന്‍ വിട്ട് നാടനിലേക്ക് ചേക്കേറി ലേഡി സൂപ്പർ സ്റ്റാർ: കാലങ്ങള്‍ക്ക് ശേഷം മഞ്ജു വാര്യറുടെ ചുരിദാർ ചിത്രങ്ങള്‍

1984 ലെ ലോകസഭ തിരഞ്ഞെടുപ്പിൽ പോലും ലക്ഷത്തിൽപരം വോട്ടു നേടി പോൾ ചെയ്തതിൻ്റെ 20% ഹിന്ദു മുന്നണി കരസ്ഥമാക്കിയ മണ്ഡലമാണ് തിരുവനന്തപുരം. ഈ മോദി യുഗത്തിലും പാർലിമെൻ്റിൽ കേരളത്തിൽ ബി.ജെ.പി അക്കൗണ്ട് തുറക്കാത്തതിൻ്റെ കാരണം ശശി തരൂരല്ലാതെ മറ്റൊന്നല്ല. വിവിധ പരിപാടികൾക്കായി ശശി തരൂർ അടുത്ത ദിവസങ്ങളിൽ മലപ്പുറത്തെ
ത്തുന്നുണ്ട്.

Recommended Video

cmsvideo
  ഇരട്ടച്ചങ്കനല്ല ഹൃദയമുള്ളവന്‍ രാഹുല്‍, ആക്രമിച്ച കമ്മ്യൂണിസ്റ്റുകാരോട് പരിഭവമില്ല | *Politics

  ജൂലൈ 7ന് 'തരൂർ കണ്ട ഇന്ത്യ' എന്ന പേരിൽ മലപ്പുറം ഡി.സി.സി പരിപാടി സംഘടിപ്പിക്കുന്നതിൻ്റെ പോസ്റ്റർ കാണുകയുണ്ടായി. മത ചിഹ്നങ്ങൾ നല്ലതാണെങ്കിലും അത് ഏകപക്ഷീയമായി പ്രദർശിപ്പിക്കുന്നതിൻ്റെ ചേതോവികാരം മനസ്സിലാകുന്നില്ല. ന്യൂനപക്ഷങ്ങളെ ആകർഷിക്കാൻ കേരളത്തിലടക്കം ബി.ജെ.പി സ്നേഹ സന്ദേശ ജാഥ തീരുമാനിക്കുമ്പോഴാണ് കോൺഗ്രസ് ഇങ്ങിനെ ചെയ്യുന്നത്‌.

  നാർക്കോട്ടിക് ജിഹാദ് വിവാദം ഉയർന്നപ്പോൾ ന്യൂനപക്ഷ സമുദായങ്ങൾ അകലാതിരിക്കാൻ കെ.സുധാകരൻ്റെയും, വി.ഡി.സതീശൻ്റെയും നേതൃത്വത്തിൽ കോൺഗ്രസ് അന്ന് മുന്നിട്ടിറങ്ങിയത് ശ്രദ്ദേയമാണ്. പക്ഷെ ഏറെ ആകർഷിച്ചത് തൃശൂർ ഡി.സി.സി പ്രസിഡണ്ടായ ജോസ് വള്ളൂർ പത്രസമ്മേളനം വിളിച്ച് വിവാദ പരാമർശം തള്ളാൻ മുന്നോട്ടു വന്നതായിരുന്നു. എന്നാൽ മലപ്പുറത്ത് നിന്ന് അനക്കമുണ്ടായിരുന്നില്ല. ലവ് ജിഹാദ്, കോടഞ്ചേരി മിശ്രവിവാഹം, മലപ്പുറത്തെ അധ്യാപകൻ്റെ പീഡനത്തിലെ സ്കൂളിൻ്റെ അലംഭാവം ഇവയിലൊന്നും നിലപാടില്ലാത്ത മലപ്പുറം ഡി.സി.സി ശശി തരൂരിൻ്റെ പോസ്റ്ററിനെ വികൃതമാക്കുന്നത് ലജ്ജാകരമാണ്.

  English summary
  EK Sunni leader Sathar Pantallur criticized the poster of MP Shashi Tharoor's program
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X