Get Updates
Get notified of breaking news, exclusive insights, and must-see stories!

നരബലി മാത്രമല്ല, സ്ത്രീകളുടെ മാംസം കറിവെച്ച് കഴിച്ചു: കൂസലില്ലാതെ ലൈലയുടെ വെളിപ്പെടുത്തല്‍

കൊച്ചി: പത്തനംതിട്ട ഇലന്തൂരിലെ നരബലിയുമായി ബന്ധപ്പെട്ട് ക്രൂരകൃത്യങ്ങളുടെ കൂടുതല്‍ വിവരങ്ങളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ഇരട്ട നരബലിക്ക് ശേഷം കൊല്ലപ്പെട്ട സ്ത്രീകളുടെ മാസം മൂവരും കറിവെച്ച് കഴിച്ചുവെന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. പൊലീസ് പിടിയിലായ ലൈലയാണ് ഇത് സംബന്ധിച്ച മൊഴി നല്‍കിയതെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. സിദ്ധനായി എത്തിയ മുഹമ്മദ് ഷാഫിയുടെ നിർദേശ പ്രകാരമാണ് സ്ത്രീകളുടെ മാംസ് കറിവെച്ച് കഴിച്ചതെന്നാണ് ലൈ പൊലീസിനോട് വ്യക്തമാക്കിയത്.

കൂടുതല്‍ ഐശ്വര്യവും സമ്പത്തും വേണമെങ്കില്‍ ഇങ്ങനെ

കൂടുതല്‍ ഐശ്വര്യവും സമ്പത്തും വേണമെങ്കില്‍ ഇങ്ങനെ ചെയ്യണമെന്നായിരുന്നു സിദ്ധന്‍ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നത്. ആഭിചാര ക്രിയകൾ സംബന്ധിച്ച ചില പുസ്തകങ്ങൾ വായിക്കാൻ ഷാഫി ആവശ്യപ്പെട്ടു. ഈ പുസ്തങ്ങളിൽ നരബലി നടത്തി മാംസം കഴിക്കുന്നതിനെപ്പറ്റി പറഞ്ഞിട്ടുണ്ടെന്നും ലൈല പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. നരബലിക്ക് മുന്‍പ് ആഭരങ്ങള്‍ കൈക്കലാക്കുകയും ചെയ്തിരുന്നു. യാതൊരു കൂസലും ഇല്ലാതെയാണ് ഇക്കാര്യങ്ങള്‍ ലൈലന തുറന്ന് പറഞ്ഞതെന്നും റിപ്പോർട്ടില്‍ പറയുന്നു.

വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ഇക്കാര്യങ്ങള്‍

വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ഇക്കാര്യങ്ങള്‍ ലൈല വ്യക്തമാക്കിയത്. മാസം എടുത്ത് കറിവെച്ച് കഴിച്ചതിന് ശേഷം മൃതദേഹങ്ങള്‍ കുഴിച്ചിടുകയായിരുന്നു. എന്നാല്‍ ലൈലയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയോ എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. ഇക്കാര്യത്തില്‍ കൂടുതല്‍ പരിശോധന വേണമെന്നും പൊലീസ് വ്യക്തമാക്കുന്നു.

നരബലിയുടെ മുഖ്യ സൂത്രധാരന്‍ റഷീദ് എന്ന പേരിലും

നരബലിയുടെ മുഖ്യ സൂത്രധാരന്‍ റഷീദ് എന്ന പേരിലും അറിയപ്പെടുന്ന ഷാഫിയാണെന്ന കാര്യ ഇന്നലെ തന്നെ പൊലീസ് വ്യക്തമാക്കിയിരുന്നു. ശ്രീദേവിയെന്ന വ്യാജ പ്രൊഫൈല്‍ അക്കൌണ്ടിലൂടെ ഭഗവല്‍സിങ്ങിനേയും ഭാര്യ ലൈലയേയും ഷാഫി ബന്ധപ്പെടുകയായിരുന്നു. തുടർന്നാണ് ഐശ്വര്യത്തിന് വേണ്ടി നരബലിയെന്ന ആശയം ഷാഫി ദമ്പതികളെ വിശ്വസിപ്പിച്ചത്.

കൊച്ചി നഗരത്തിലെ ലോട്ടറി തൊഴിലാളികളായ

തുടർന്ന് കൊച്ചി നഗരത്തിലെ ലോട്ടറി തൊഴിലാളികളായ രണ്ടുപേരെ ഇലന്തൂരിലെ വീട്ടിലെത്തിച്ച് ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയതിന് ശേഷം കുഴിച്ചിടുകയായിരുന്നു. രണ്ട് സ്ത്രീകളുടേയും ശരീരാവശിഷ്ടങ്ങളും ഇന്നലെ തന്നെ പൊലീസ് കണ്ടെത്തിയിരുന്നു. പ്രതികള്‍ താമസിച്ചിരുന്ന വീട് കേന്ദ്രീകരിച്ചും ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ഇന്നലെ തന്നെ വിശദമായ പരിശോധന നടന്നു.

നരബലി നല്‍കിയ സംഭവത്തില്‍

അതേസമയം നരബലി നല്‍കിയ സംഭവത്തില്‍ വലിയ രീതിയിലുള്ള സാമ്പത്തിക ഇടപാടുകളും കണ്ടെത്തിയതായുള്ള വിവരങ്ങള്‍ പുറത്ത് വരുന്നുണ്ട്. അശ്ലീല ചിത്രങ്ങളില്‍ അഭിനയിച്ചാല്‍ 10 ലക്ഷം രൂപയെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചായിരുന്നു സ്ത്രീകളെ ഇലന്തൂരിലെ വീട്ടില്‍ എത്തിച്ചത്. കൊണ്ടുവന്ന സ്ത്രീകളെ നരബലി നടത്തുന്നതിനായി കൂലിയായി ഒന്നര ലക്ഷം രൂപയായിരുന്നു നിശ്ചയിച്ചിരുന്നത്.

കൊല്ലപ്പെട്ട പദ്മത്തെ എത്തിക്കാനായി മുഹമ്മദ് ഷാഫി

കൊല്ലപ്പെട്ട പദ്മത്തെ എത്തിക്കാനായി മുഹമ്മദ് ഷാഫിക്ക് വാഗ്ദാനം ചെയ്ത ഒന്നര ലക്ഷം രൂപയില്‍ 15000 രൂപ മുന്‍കൂർ വാങ്ങി. സിദ്ധൻ എന്ന് പരിചയപ്പെടുത്തിയതിനാൽ കൂടുതൽ തുക ആവശ്യപ്പെടാൻ സാധിച്ചില്ലെന്ന് മുഹമ്മദ് ഷാഫി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. എന്നാല്‍ റോസിലിയെ എത്തിച്ചത് എത്ര രൂപ വാങ്ങിയാണെന്നു ഷാഫി വ്യക്തമാക്കിയില്ല.

ദമ്പതികളുമായി അടുപ്പം സ്ഥാപിച്ച ശേഷം ശ്രീദേവി

ദമ്പതികളുമായി അടുപ്പം സ്ഥാപിച്ച ശേഷം ശ്രീദേവി എന്ന പ്രൊഫൈൽ നീക്കം ചെയ്തുവെന്നും ഷാഫി പൊലീസിനോട് പറഞ്ഞു. ഈ പ്രൊഫൈൽ വീണ്ടെടുക്കാൻ പോലീസ് ശ്രമം തുടങ്ങിയിട്ടുണ്ട്. മറ്റ് ആരെയെങ്കിലും ഇത്തരത്തില്‍ ഷാഫി ബന്ധപ്പെട്ടിരുന്നുവോയെന്ന് കണ്ടെത്തുകയാണ് പൊലീസിന്റെ ലക്ഷ്യം.

lemon for hair: താരന്‍ ശല്യം വിട്ടുമാറുന്നില്ലേ: ഒരു ചെറുനാരങ്ങയെടുത്ത് ഇങ്ങനെ ചെയ്തു നോക്കൂ: അത്ഭുതം കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+