'എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ ഭാര്യക്ക് ഇതിലെന്താണ് പറയാനുള്ളത്?';പോസ്റ്റിട്ട് രാഹുല്‍ മാങ്കൂട്ടത്തിൽ
കൊച്ചി: സി പി എം അനുകൂല ഫേസ്ബുക്ക് പേജായ പോരാളി ഷാജിക്ക് എതിരെ പ്രതികരിച്ച് യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തില്‍. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ യു ഡി എഫ് സ്ഥാനാർത്ഥിയായ ഉമാ തോമസിന് എതിരെ സൈബർ ആക്രമണത്തിന് ആഹ്വാനം ചെയ്ത സംഭവത്തിൽ ആയിരുന്നു രാഹുല്‍ മാങ്കൂട്ടത്തിന്റെ പ്രതികരണം.
ഇടതുപക്ഷ മുന്നണി സ്ഥാനാര്‍ത്ഥിയായ ജോ ജോസഫിന്റെ ഭാര്യയായ ദയ പാസ്‌കലിന്റെ പ്രതികരണം തേടി കൊണ്ടായിരുന്നു രാഹുല്‍ മാങ്കൂട്ടത്തിന്റെ അഭിപ്രായം വ്യക്തമാക്കിയത്.
'കുടുംബത്തിനും സ്ത്രീ ബോധത്തിനും പ്രാധാന്യം നൽകുന്നയാൾ എന്ന് അവകാശപ്പെടുന്ന ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയുടെ ഭാര്യയ്ക്ക് എന്താണ് ഇതില്‍ പറയാനുള്ളത്' എന്നായിരുന്നു രാഹുൽ ഉന്നയിച്ച ചോദ്യം.

സമാനമായ തരത്തിൽ ബംഗാളിലും സ്വയം കടന്നലുകള്‍ എന്ന് അവകാശപ്പെടുന്ന സൈബര്‍ ഗുണ്ടകളുടെ പ്രവർത്തനങ്ങൾ ഉണ്ടായിരുന്നു. അവരെ 'തെരഞ്ഞെടുപ്പ്' കൊണ്ട് 'ചുട്ടെരിച്ചു എന്ന് രാഹുല്‍ മാങ്കൂട്ടത്തിൽ മുന്നറിയിപ്പ് നല്‍കി. അതേസമയം, തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന്റെ ഭാഗമായി യു ഡി എഫ് സ്ഥാനാർത്ഥിയായ ഉമാ തോമസ് മറ്റ് അനുയായികൾക്കൊപ്പം ഭക്ഷണം കഴിക്കുന്ന ചിത്രം പങ്കിട്ട് 'ചാമ്പിക്കോ സഖാക്കളെ.. നമ്മുടെ ഇളവ് കഴിഞ്ഞു' എന്ന അടിക്കുറിപ്പോടെ ആയിരുന്നു സ പി എം അനുകൂല പേജായ 'പോരാളി ഷാജി' യിൽ സൈബർ അക്രമ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. ഇന്ന് മുതല്‍ ഇളവ് ഉണ്ടായിരിക്കില്ലെന്നും ക്യാപ്ഷനില്‍ വ്യക്തമാക്കുന്നുണ്ട്.

അന്തരിച്ച പി ടി തോമസിന്റെ മരണത്തിന് ശേഷം, എപ്പോഴും പി ടിയ്ക്കുളള ഭക്ഷണം മാറ്റിവെച്ച് കഴിക്കുന്നതാണ് പതുവെന്ന് തൃക്കാക്കരയിലെ യു ഡി എഫ് സ്ഥാനാർത്ഥി ഉമാ തോമസ് പറഞ്ഞിരുന്നു. എന്നാൽ, ഇത്തരം കാര്യങ്ങൾ ഉന്നയിച്ച് വൈകാരികമായി തൃക്കാക്കരയിലെ ജനങ്ങളുടെ വോട്ട് സമ്പാദിക്കാനുള്ള ശ്രമം ആണെന്നായിരുന്നു ഇതിന് എതിരെ വിമർശനം ഉണ്ടായത്. ഈ സംഭവത്തെ, മുന്‍നിര്‍ത്തിയാണ് ഉമാ തോമസിന് എതിരെ സൈബര്‍ ആക്രമണം ഉണ്ടായത്.

രാഹുല്‍ മാങ്കൂട്ടത്തില്‍ ഫേസ്ബുക്കില്‍ കുറിച്ചത് -
"ഒരു സ്ത്രീയെയാണ് ഇന്നലെ മുതല്‍ ഏറ്റവും ക്രൂരമായി സിപിഐഎം അധിക്ഷേപിക്കുന്നത്. തിരഞ്ഞെടുപ്പില്‍ ഉമാ തോമസ് സ്ഥാനാര്‍ത്ഥിയായി വന്ന നിമിഷം മുതല്‍ അവര്‍ക്കെതിരായ അക്രമം തുടങ്ങിയെങ്കിലും, സിപിഐഎം ന്റെ സൈബര്‍ ഗുണ്ടകളുടെ ഭാഷയില്‍ പറഞ്ഞാല്‍ അതിന് ഒരു ഇളവ് ഉണ്ടായിരുന്നു, തിരഞ്ഞെടുപ്പ് നടക്കുന്നു എന്ന ഇളവ്.
മഞ്ഞ സാരിയിൽ നമ്മുടെ സ്വന്തം നടി അനുശ്രീ; പുതിയലുക്കിൽ ലൈക്കിട്ട് ഫാൻസ് പിള്ളേർ

എന്താണ് സിപിഐഎം കമ്മ്യൂണിക്കേറ്റ് ചെയ്യാന്‍ ആഗ്രഹിക്കുന്നത്? എസ്എഫ്‌ഐക്കെതിരെ ക്യാംപസില്‍ ആരും മത്സരിക്കുവാന്‍ പാടില്ലായെന്ന കമ്മ്യൂണിസത്തില്‍ ഇന്‍ഹറിറ്റഡായ ഏക സംഘടനാ വാദമാണോ? കുടുംബത്തിനും സ്ത്രീ ബോധത്തിനും പ്രാധാന്യം നല്കുന്നയാള്‍ എന്ന അവകാശപ്പെടുന്ന ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയുടെ ഭാര്യയ്ക്ക് എന്താണ് ഇതില്‍ പറയാനുള്ളത് ?

ഇക്കണ്ട തോന്നിവാസമൊക്കെ ചെയ്തിട്ട് 'കടന്നലുകള്‍' എന്ന് സ്വയം അവകാശപ്പെടുന്ന സൈബര്‍ ഗുണ്ടകളോട് പറയാനുള്ളത്, ബംഗാളിലും ഇങ്ങനെ കുറച്ച് അല്പ പ്രാണികള്‍ ഉണ്ടായിരുന്നു, അവരെ 'തിരഞ്ഞെടുപ്പ്' കൊണ്ട് 'ചുട്ടെരിച്ചു'. അതില്‍ നിന്ന് ചില പ്രാണികള്‍ ഓടി രക്ഷപെട്ട് കേരളത്തിലെത്തി 'പൊറോട്ട അടിക്കുന്നുണ്ട്'... നിങ്ങള്‍ക്കും നാളെകളില്‍ അതാണ് വിധി.."

അതേസമയം, സൈബർ അക്രമത്തിന് ഇരയാകുന്നു എന്ന് വ്യക്തമാക്കി ജോ ജോസഫിന്റെ ഭാര്യ ദയാ പാസ്ക്കൽ രംഗത്ത് വന്നിരുന്നു. ഇലക്ഷന് ശേഷവും ഞങ്ങൾക്ക് ജീവിക്കണ്ടേ എന്നാണ് ദയാ പാസ്ക്കൽ ചോദിച്ചത്. ക്രൂരമായ സൈബർ ആക്രമണം ആണ് നേരിടുന്നതെന്ന് ജോ ജോസഫിന്റെ ഭാര്യ ദയാ പാസ്ക്കൽ പറഞ്ഞിരുന്നു.

ദയാ പാസ്ക്കലിന്റെ വാക്കുകളിലേക്ക് ;- 'ക്രൂരമായ സൈബർ ആക്രമണമാണ് നേരിടുന്നത്. എല്ലാ പരിധികളും വിടുന്ന അവസ്ഥയാണ്.വ്യാജ വീഡിയോ പ്രചരിപ്പിക്കുന്നു. ഇലക്ഷന് ശേഷവും ഞങ്ങൾക്ക് ജീവിക്കണ്ടേ. ഞങ്ങളുടെ കുട്ടികൾക്ക് പഠിക്കണ്ടേ. എതിർ പാർട്ടിയിലെ നേതാക്കൾ ഇത് ശ്രദ്ധിക്കണ്ടതല്ലേ. അണികളോട് പറയേണ്ടതല്ലേ. ക്രൂരതയ്ക്ക് വിട്ടു കൊടുക്കുന്നത് ശരിയാണെന്നു കരുതുന്നുണ്ടോ..?
Recommended Video
-
കൊല്ലപ്പരീക്ഷ പാസാകാൻ ആഞ്ഞുപിടിച്ച്... -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
അമ്പലപ്പുഴ ‘മനപ്പായസം’ വേവുന്ന ആലപ്പുഴ -
തലമുറ തലമുറ കൈമാറി... അതികായരുടെ കോട്ടകൾ കൈവിട്ടു പോകാതിരിക്കാൻ മക്കൾ -
‘കേരള ഇലക്ഷൻ ലീഗി’ൽ എൻഡിഎയുടെ ട്വന്റി 20 മാച്ച് -
'നമ്മൾ ഒന്നാണെന്ന് കാണിച്ച കൂട്ടർ', ഒരുമയുടെ രാഷ്ട്രീയത്തിന്റെ പാട്ടുമായി ആര്യ ദയാൽ, ഇടത് പ്രചാരണ ഗാനം വൈറൽ -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗിന് ആശ്വാസം; എസ്പിഡിഐ സ്ഥാനാര്‍ഥി കെഎം അഷ്റഫ് പത്രിക പിന്‍വലിച്ചു -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
പ്രഹസനം സമ്മതിച്ചല്ലോയെന്ന് വിടി ബൽറാം, ഒന്നും അറിയില്ലല്ലേയെന്ന് എംബി രാജേഷ്..ഫേസ്ബുക്ക് പോര് കനക്കുന്നു -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും











Click it and Unblock the Notifications