തൊടുപുഴയിൽ ആനയുടെ മുന്നിൽ ബാഹുബലിയാവാൻ യുവാവ്.. ഫേസ്ബുക്കിൽ ലൈവ്.. ആനയുടെ സൂപ്പർ ഗോളടി!

 • Posted By:
Subscribe to Oneindia Malayalam
cmsvideo
  ബാഹുബലി ആകാന്‍ നോക്കിയ തൊടുപുഴക്കാരന് കിട്ടിയ പണി | Oneindia Malayalam

  തൊടുപുഴ: ഇന്ത്യന്‍ സിനിമാ ആരാധകരെ അക്ഷരാര്‍ത്ഥത്തില്‍ ത്രില്ലടിപ്പിച്ച സിനിമയാണ് എസ്എസ് രാജമൗലിയുടെ ബാഹുബലി. ചിത്രത്തിലെ സാഹസിക രംഗങ്ങളും യുദ്ധരംഗങ്ങളുമെല്ലാം തിയറ്ററില്‍ ആളുകള്‍ ശ്വാസം അടക്കിപ്പിടിച്ച് കണ്ടിരുന്നിട്ടുണ്ട്. അമാനുഷികമാണ് ബാഹുബലിയുടെ ചെയ്തികള്‍ പലതും. ബാഹുബലിയെപ്പോലെ വെള്ളച്ചാട്ടത്തിലുടെ പര്‍വ്വതം കീഴടക്കാനൊന്നും സാധാരണക്കാരന് കഴിഞ്ഞൈന്ന് വരില്ല. എന്നാല്‍ ബാഹുബലിയെപ്പോലെ ആനയുടെ പുറത്തൊരു കൈ നോക്കാമെന്ന് കരുതിയാലോ ? ബാഹുബലിയാവാന്‍ നോക്കിയ തൊടുപുഴയിലെ ചെറുപ്പക്കാരന് നല്ല എട്ടിന്റെ പണിയാണ് കിട്ടിയത്.

  പരപ്പന ജയിലിൽ ഉറക്കമില്ലാതെ പരവശയായി ചിന്നമ്മ ശശികല.. മന്നാർഗുഡി മാഫിയയെ കുളംതോണ്ടിയ പണി!

  തൊടുപുഴയിലെ ബാഹുബലി

  തൊടുപുഴയിലെ ബാഹുബലി

  സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് തൊടുപുഴക്കാരനായ ചെറുപ്പക്കാരന്റെ ഈ ബാഹുബലി പ്രകടന വീഡിയോ. ബ്രഹ്മാണ്ഡ ചിത്രം ബാഹുബലി ദി കണ്‍ക്ലൂഷന്‍ കണ്ട ആര്‍ക്കും മറക്കാന്‍ പറ്റാത്ത സീനാണ ബാഹുബലി തുമ്പിക്കൈ വഴി ആനയുടെ പുറത്ത് കയറുന്നത്. ഈ രംഗം അനുകരിക്കാനായിരുന്നു തൊടുപുഴക്കാരന്റെ ശ്രമം.

  ആനയെ കണ്ടപ്പോൾ പൂതി

  ആനയെ കണ്ടപ്പോൾ പൂതി

  പെരിങ്ങാശ്ശേരി സ്വദേശിയായ യുവാവും ,സുഹൃത്തുക്കളും അവധി ആഘോഷിക്കുന്നതിന് വേണ്ടി നാട് ചുറ്റാനിറങ്ങിയതായിരുന്നു. നമ്മുടെ ബാഹുബലിയാകട്ടെ അല്‍പം വെള്ളത്തിലുമായിരുന്നു. യാത്രയ്ക്കിടെയാണ് വഴിയിലെ റബ്ബര്‍ തോട്ടത്തില്‍ ഒരു ആന നില്‍ക്കുന്നത്. ഇതോടെ ചെറുപ്പക്കാര്‍ വണ്ടി നിര്‍ത്തി ഇറങ്ങി.

  മെരുക്കാൻ പഴവും

  മെരുക്കാൻ പഴവും

  ആനയെ ഇണക്കി തുമ്പിക്കൈ വഴി മുകളിലേക്ക് കയറുക എന്നതായിരുന്നു ചെറുപ്പക്കാരന്റെ തലയില്‍ വിരിഞ്ഞ ബുദ്ധി. ഇതിനായി ഒരു കിലോ പഴവും കയ്യില്‍ വാങ്ങി വെച്ചു. അടുത്ത് ചെന്നപ്പോള്‍ ആന പ്രത്യേകിച്ച് ശത്രുതയൊന്നും കാണിച്ചില്ല. ഇതോടെ നമ്മുടെ ബാഹുബലി ആന സ്‌നേഹം തുടങ്ങി. പഴം തൊലി കളഞ്ഞും അല്ലാതെയുമെല്ലാം ആനയെ തീറ്റിച്ചു.

  ഫേസ്ബുക്കിൽ ലൈവും

  ഫേസ്ബുക്കിൽ ലൈവും

  പഴം കൊടുക്കുന്നതിനൊപ്പം ആനയ്ക്ക് ഉമ്മ കൊടുക്കാനും നമ്മുടെ ബാഹുബലി ധൈര്യപ്പെട്ടു. ഇതൊക്കെ ഒപ്പമുള്ള സുഹൃത്തുക്കള്‍ മൊബൈല്‍ വഴി ഫേസ്ബുക്കില്‍ ലൈവ് ഇടുന്നുണ്ടായിരുന്നു. ആനയുടെ അടുത്ത് പോകെണ്ടും പണി കിട്ടുമെന്നുമെല്ലാം സുഹൃത്തുക്കള്‍ ചെറുപ്പക്കാരന് മുന്നറിയിപ്പ് കൊടുക്കുന്നത് വീഡിയോയില്‍ കേള്‍ക്കാവുന്നതാണ്.

  ചുരുട്ടിയെറിഞ്ഞ് ആന

  ചുരുട്ടിയെറിഞ്ഞ് ആന

  പക്ഷേ നമ്മുടെ ബാഹുബലി മുന്നോട്ട് വെച്ച കാല്‍ പിന്നോട്ട് എടുക്ക ടൈപ്പ് ആയിരുന്നില്ല. ഉമ്മ വെയ്ക്കല്‍ പുരോഗമിക്കുന്നതിനിടെ ആനയ്ക്ക് അതത്ര പിടിച്ചില്ലെന്ന് തോന്നുന്നു. ഫുട്‌ബോള്‍ പോലെ ബാഹുബലിയെ തട്ടിയൊരേറങ്ങ് വെച്ച് കൊടുത്തു. പന്ത് പോലെ ചുരുണ്ട് മരത്തിന് കീഴെ പോയ് വീണു നമ്മുടെ ബാഹുബലി.

  വൈറലായി വീഡിയോ

  വൈറലായി വീഡിയോ

  ആനയ്ക്ക് കൂടുതലെന്തെങ്കിലും തോന്നുന്നതിന് മുന്‍പ് യുവാവിനെ സുഹൃത്തുക്കള്‍ ചുരുട്ടിക്കൂട്ടി എടുത്തോടി. ബാഹുബലി കഴുത്തൊടിഞ്ഞ് അത്യാസന്ന നിലയില്‍ കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണിപ്പോള്‍. എന്തായാലും ബാഹുബലിയും ആനയും തമ്മിലുള്ള അതിസാഹസിക രംഗത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ സദസ്സില്‍ ഓടിക്കൊണ്ടിരിക്കുകയാണ്.

  വൈറലായ വീഡിയോ

  തൊടുപുഴയിലെ യുവാവിന്റെ ബാഹുബലി പ്രകടനം

  English summary
  Drunken man hit by elephant in Thodupuzha

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്