Get Updates
Get notified of breaking news, exclusive insights, and must-see stories!

മോഹന്‍ലാലിന്റെ ലെഫ്. കേണല്‍ പദവി തിരിച്ചെടുക്കണം; രാജ്‌നാഥ് സിംഗിന് കത്ത്

തിരുവനന്തപുരം: എമ്പുരാന്‍ വിവാദം കത്തിനില്‍ക്കുന്നതിനിടെ മോഹന്‍ലാലിന് നല്‍കിയ ലെഫ്റ്റനന്റ് കേണല്‍ പദവി തിരിച്ചെടുക്കണം എന്ന് ആവശ്യപ്പെട്ട് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന് കത്ത്. അഖില ഭാരതീയ മലയാളി സംഘ് എന്ന സംഘടനയാണ് ലാലിനെ ലെഫ്റ്റനന്റ് കേണല്‍ പദവിയില്‍ നിന്ന് നീക്കണം എന്ന് ആവശ്യപ്പെട്ട് പ്രതിരോധ മന്ത്രിക്ക് കത്ത് നല്‍കിയിരിക്കുന്നത്.

പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാന്‍ എന്ന സിനിമയിലെ തന്റെ കഥാപാത്രത്തിലൂടെ സൈനിക പദവിയുടെ അന്തസില്‍ മോഹന്‍ലാല്‍ വിട്ടുവീഴ്ച ചെയ്തു എന്നാണ് കത്തില്‍ അഖില ഭാരതീയ മലയാളി സംഘ് ആരോപിക്കുന്നത്. നിരവധി ദേശസ്നേഹമുണര്‍ത്തുന്ന സിനിമകളില്‍ അഭിനയിക്കുകയും അതുവഴി നിരവധി യുവാക്കളെ പ്രചോദിപ്പിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് മോഹന്‍ലാലിന് ഓണററി പദവിയായി ടെറിട്ടോറിയല്‍ ആര്‍മിയില്‍ ലെഫ്. കേണല്‍ പദവി നല്‍കിയത്.

Empuraan

എന്നാല്‍ അദ്ദേഹത്തിന്റെ പുതിയ സിനിമയില്‍ രാജ്യത്തെയും ഹിന്ദുക്കളെയും അപമാനിക്കുന്നതാണ് എന്നും സത്യം വളച്ചൊടിച്ച് ഇന്ത്യാവിരുദ്ധ ശക്തികളെ മഹത്വവത്കരിക്കുകയും സമുദായങ്ങള്‍ക്കിടയില്‍ സ്പര്‍ദ്ധ വളര്‍ത്തുകയും ചെയ്യുന്നു എന്നാണ് കത്തില്‍ സംഘടന ആരോപിക്കുന്നത്. ഇന്ത്യന്‍ സൈന്യത്തെയും പ്രധാനമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും രാജ്യത്തെ അന്വേഷണ ഏജന്‍സികളെയും സിനിമയില്‍ മോശമായി ചിത്രീകരിച്ചിട്ടുണ്ട് എന്നും കത്തിലുണ്ട്.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് സ്വകാര്യ ജ്വല്ലറിയുടെ പരസ്യത്തില്‍ യൂണിഫോമിട്ട് പ്രത്യക്ഷപ്പെട്ടു എന്നും ലാല്‍ സൈനിക യൂണിഫോമിന്റെ മഹത്വത്തെ ഇടിച്ചുതാഴ്ത്തിയെന്നും അഖില ഭാരതീയ മലയാളി സംഘ് പറയുന്നു. നേരത്തെ സംവിധായകന്‍ മേജര്‍ രവി തന്നോട് ചിലര്‍ മോഹന്‍ലാലിന്റെ ലെഫ്റ്റനന്റ് കേണല്‍ പദവി തിരിച്ചെടുക്കാന്‍ നടപടിയെടുക്കണം എന്ന് ആവശ്യപ്പെടുന്നുണ്ട് എന്ന് പറഞ്ഞ് രംഗത്തെത്തിയിരുന്നു.

എമ്പുരാന്‍ സിനിമയില്‍ ചിത്രീകരിച്ചിരിക്കുന്ന ഗുജറാത്ത് കലാപം, അന്വേഷണ ഏജന്‍സികളെ കേന്ദ്ര സര്‍ക്കാര്‍ ദുരുപയോഗം ചെയ്യല്‍ തുടങ്ങിയ രംഗങ്ങളാണ് സംഘപരിവാറിനെ ചൊടിപ്പിച്ചത്. പ്രധാന വില്ലന്റെ പേരായി ബജ്‌റംഗി എന്ന് നല്‍കിയതും തീവ്ര വലതുസംഘനകളുടെ പ്രതിഷേധത്തിന് കാരണമായിരുന്നു. ഇതിന് പിന്നാലെ സിനിമയിലെ ഇത്തരം രംഗങ്ങള്‍ റീഎഡിറ്റ് ചെയ്യാന്‍ അണിയറ പ്രവര്‍ത്തകര്‍ തീരുമാനിച്ചിരുന്നു.

24 ഭാഗങ്ങളാണ് എമ്പുരാന്റെ ഒറിജിനല്‍ പതിപ്പില്‍ നിന്ന് വെട്ടിമാറ്റിയത് എന്നാണ് സെന്‍സര്‍ രേഖ വ്യക്തമാക്കുന്നത്. കൂടാതെ പ്രധാന വില്ലന്റെ പേര് ബാബ ബജ്‌റംഗി എന്നായിരുന്നത് ബല്‍ദേവ് എന്നാക്കി മാറ്റി. നന്ദി കാര്‍ഡില്‍ കൊടുത്തിരുന്ന സുരേഷ് ഗോപിയുടെ പേരും നീക്കം ചെയ്തിട്ടുണ്ട്. അതേസമയം വിവാദങ്ങള്‍ക്കിടയിലും ബോക്‌സോഫീസില്‍ കുതിക്കുകയാണ് എമ്പുരാന്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+