ഷോപ്പിയാനില്‍ ഏറ്റുമുട്ടല്‍: 4 ഭീകരരെ കൊലപ്പെടുത്തി, വാഹനം മറിഞ്ഞ് 3 സൈനികർ മരിച്ചു
ശ്രീനഗർ: ജമ്മു കശ്മീരിലെ ഷോപ്പിയാൻ ജില്ലയിൽ വ്യാഴാഴ്ച സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ നാല് ലഷ്‌കർ-ഇ-തൊയ്ബ (എൽ ഇ ടി) ഭീകരർ കൊല്ലപ്പെട്ടു. ഏറ്റുമുട്ടൽ നടക്കുന്ന സ്ഥലത്തേക്ക് പോയ വാഹനം അപകടത്തിൽപ്പെട്ട് മൂന്ന് സൈനികരും മരണപ്പെട്ടു. ഷോപ്പിയാനിലെ സൈനപോര മേഖലയിലെ ബാഡിഗാമിൽ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് സുരക്ഷാ സേന തിരച്ചിൽ ആരംഭിക്കുകയായിരുന്നുവെന്നാണ് പൊലീസ് അറിയിക്കുന്നത്.
തിരച്ചിലിനിടെ, ഭീകരർ സൈന്യത്തിന് നേരെ വെടിയുതിർക്കുകയായിരുന്നു. ഉടന്‍ തന്നെ സൈന്യം തിരിച്ചടിച്ചു. ഏറ്റുമുട്ടലിൽ നാല് ഭീകരർ കൊല്ലപ്പെട്ടതായും ഉദ്യോഗസ്ഥർ പറഞ്ഞു. കൊല്ലപ്പെട്ട ഭീകരവാദികള്‍ നിരോധിത ഭീകര സംഘടനയായ ലഷ്‌കർ ഇ ടിയിലെ അംഗങ്ങളാണെന്ന് കശ്മീർ ഇൻസ്‌പെക്ടർ ജനറൽ ഓഫ് പോലീസ് വിജയ് കുമാർ പറഞ്ഞു.

ഏറ്റുമുട്ടല്‍ സ്ഥലത്തേക്ക് വരികയായിരുന്ന സൈനികരുടെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. "44 രാഷ്ട്രീയ റൈഫിൾസിന്റെ ഒരു ആർമി സംഘം സുമോയിൽ ബഡിഗാമിലെ സൈനപോരയിലെ ഏറ്റുമുട്ടൽ സ്ഥലത്തേക്ക് പോകുമ്പോൾ ഷോപ്പിയാനിലെ ചൗഗാമിന് സമീപം വാഹനം മറിയുകയായിരുന്നു. മൂന്ന് സൈനികർ മരിക്കുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു," അദ്ദേഹം പറഞ്ഞു. മോശം കാലാവസ്ഥ മൂലം വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടാണ് അപകടമുണ്ടായത്. ... കല്ലേറ് മൂലമാണ് സൈനിക വാഹനം അപകടത്തിൽപ്പെട്ടതെന്ന് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വിവരങ്ങൾ വ്യാജമാണെന്നും സൈന്യം വ്യക്തമാക്കി.












Click it and Unblock the Notifications