Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഇപി ജയരാജന്റെ ചാട്ടം ബിജെപിയിലേക്ക്, പുറത്താക്കിയതിന്റെ കലി അടങ്ങിയിട്ടില്ല'; കെ സുധാകരൻ

കണ്ണൂർ: മുൻ എൽ‍ ഡി എഫ് കൺവീനറും മുതിർന്ന നേതാവുമായ ഇപി ജയരാജന്റെ ആത്മകഥയുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിച്ച് കെപി സി സി അധ്യക്ഷൻ കെ സുധാകരൻ. തന്റെ അറിവോടെയല്ല ആത്മകഥയിലെ ഭാഗം പ്രസിദ്ധീകരിച്ചതെന്ന് ഇപി പറയുന്നത് ശുദ്ധ അസംബന്ധമാണ്. ഡിസി ബുക്സ് എന്നത് വളരെ വിശ്വാസ്യത ഉള്ള സ്ഥാപനമാണ്. അവരെ ആരും അവിശ്വസിക്കില്ല. ഇപി ജയരാജന് എൽഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്ന് പുറത്താക്കിയതിന്റെ കലി അടങ്ങിയിട്ടില്ല. അദ്ദേഹത്തിന്റെ നീക്കങ്ങൾ ബിജെപിയിലേക്ക് പോകാനുള്ള ഒരുക്കമാണെന്നാണ് മനസിലാക്കാൻ സാധിക്കുന്നതെന്നും സുധാകരൻ പറഞ്ഞു.

വളരെ സത്യസന്ധമായി പ്രവർത്തിക്കുന്ന സ്ഥാപനമാണ് ഡിസി ബുക്ക്സ്. അവരിൽ നിന്നും തെറ്റായൊരു തീരുമാനം വരുമെന്ന് ഞാൻ കരുതുന്നില്ല. തിരഞ്ഞെടുപ്പ് ദിവസം തന്നെ ഇപി ജയരാജന്റെ ആത്മകഥ വിവരങ്ങൾ പുറത്തുവന്നത് കാലത്തിന്റെ കണക്ക് ചോദിക്കലാണ്. ഇതേ പോലെ അനവസരത്തിൽ ആരോപണം ഉന്നയിച്ച് ഉമ്മൻചാണ്ടിയെ കുടുക്കിയത് കേരളത്തിലെ ജനം മറന്നിട്ടില്ല.

sudh2-

കോൺഗ്രസ് ഒരിക്കൽ പറഞ്ഞിരുന്ന കാര്യങ്ങൾ ശരിയായി വരുന്നുവെന്നതാണ് പി ജയരാജന്റെ ഇപ്പോഴത്തെ പ്രസ്താവനയൊക്കെ തെളിയിക്കുന്നത്. ഇപിയുടെ പ്രതികരണമൊക്കെ തിരഞ്ഞെടുപ്പിൽ വിലയിരുത്തപ്പെടും. ജയരാജന്റെ ചാട്ടം ബിജെപിയിലേക്കാണെന്നാണ് തോന്നുന്നത്. അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട് താൻ ബി ജെ പി നേതാക്കളെ കണ്ടിട്ടുണ്ടെന്ന്.

ഇപി ജയരാജൻ രണ്ടും കൽപ്പിച്ചാണെന്നാണ് മനസിലാക്കാൻ സാധിക്കുന്നത്. തന്റെ അറിവോടെയല്ല പ്രസിദ്ധീകരണം എന്നതൊക്കെ ശുദ്ധ അസംബന്ധമാണ്.
ഇപിയുടെയും സിപിഎമ്മിന്റെയും വിശദീകരണം തന്നെ യുക്തിസഹമല്ല. രണ്ടും രണ്ടു വഴിക്കാണ്. എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തു നിന്ന് പുറത്താക്കിയതിലുള്ള പക ഇപിക്ക് ഇപ്പോഴും അടങ്ങിയിട്ടില്ല എന്നുള്ളതാണ് യാഥാര്‍ഥ്യം.

ഈ ഉപതിരഞ്ഞെടുപ്പിൽ സാധാരണക്കാരുടെ പൾസ് തൊട്ടറിഞ്ഞുകൊണ്ടാണ് കോൺഗ്രസ് പ്രവർത്തിച്ചത്. ചേലക്കരയിൽ നാല് ദിവസം ഞാൻ ക്യാമ്പ് ചെയ്താണ് പ്രവർത്തിച്ചത്. ഇടതുഭരണത്തിൽ മണ്ഡലത്തിലെ ഇടതുപക്ഷക്കാർക്ക് പോലും തൃപ്തിയില്ല. അതിന്റെയൊക്കെയൊരു പ്രതിഫലനം ഉപതിരഞ്ഞെടുപ്പ് ഫലത്തിൽ പ്രകടമാകും. 28 വർഷം ഇടതുപക്ഷം കൈയ്യിൽ വെച്ച ചേലക്കര ഇക്കുറി അവർക്ക് നഷ്ടമാകും.

പി സരിൻ അവസരവാദ സ്ഥാനാർത്ഥിയാണ്. പാർട്ടി മാറുന്നതിന് രണ്ട് ദിവസം മുൻപ് മുഖ്യമന്ത്രിക്കെതിരെ അതിരൂക്ഷമായി പ്രതികരിച്ചയാളാണ് സരിൻ. ആ സരിനെയാണ് സി പി എം സ്ഥാനാർത്ഥിയാക്കിയത്. മണ്ണിനും പുണ്ണിനും കൊള്ളാത്ത വിധം ആണോ പെണ്ണോ എന്ന് തിരിച്ചറിയാൻ കഴിയാത്ത തരത്തിൽ അയാളെ എന്തിനാണ് സിപിഎം മാറ്റിയതെന്ന് അറിയില്ല.സിപിഎമ്മിന് വേണ്ടി പാലക്കാട് രാവും പകലും പണിയെടുത്ത പാർട്ടിക്കാർ ഇതൊക്കെ അംഗീകരിക്കുമോ? ഇതെല്ലാം തിരഞ്ഞെടുപ്പിൽ അവരെ ബാധിക്കും', സുധാകരൻ പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+