'തന്റെ മകനെ ബിജെപി സ്ഥാനാർത്ഥിയാക്കാൻ ശോഭ സുരേന്ദ്രൻ ശ്രമിച്ചു'; വെളിപ്പെടുത്തലുമായി ഇപി ജയരാജൻ
കണ്ണൂർ: തന്റെ മകനെ ബിജെപി സ്ഥാനാർത്ഥിയാക്കാൻ ശ്രമം നടന്നെന്ന വെളിപ്പെടുത്തലുമായി ഇപി ജയരാജൻ. ശ്രമം നടത്തിയത് ശോഭ സുരേന്ദ്രനാണെന്നാണ് ആത്മകഥയിൽ ഇപി ജയരാജൻ അവകാശപ്പെടുന്നത്. എറണാകുളത്ത് വെച്ച് ശോഭ മകനെ പരിചയപ്പെട്ട് ഫോൺ നമ്പർ വാങ്ങിയെന്നും പിന്നീട് നിരന്തരം മകനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചുവെന്നും ആത്മകഥയിലൂടെ ഇപി ജയരാജൻ ആരോപിച്ചു.
ഇന്ന് മുഖ്യമന്ത്രി പ്രകാശനം ചെയ്‌ത ഇപി ജയരാജന്റെ 'ഇതാണെന്റെ ജീവിതം' എന്ന ആത്മകഥയിലാണ് നിർണായകമായ പരാമര്‍ശം. ബിജെപി നേതാവ് പലതവണ മകനെ ഫോണില്‍ വിളിച്ചുവെന്നും എന്നാല്‍, അവന്‍ ഫോണെടുത്തില്ലെന്നുമാണ് ഇപി പറയുന്നത്. താന്‍ ബിജെപി നേതാവുമായി ചര്‍ച്ച നടത്തിയെന്ന് ചിലര്‍ പ്രചരിപ്പിച്ചുവെന്നും ജയരാജന്റെ ആത്മകഥയില്‍ പരാമർശമുണ്ട്.

നേരത്തെ പാലക്കാട്-ചേലക്കര തിരഞ്ഞെടുപ്പ് കാലത്ത് ഇപി ജയരാജന്റെ ആത്മകഥയെന്ന പേരില്‍ 'കട്ടന്‍ചായയും പരിപ്പുവടയും; ഒരു കമ്യൂണിസ്‌റ്റിന്റെ ജീവിതവും' എന്ന പുസ്‌തകം ഇറങ്ങുന്നു എന്ന വാര്‍ത്ത പുറത്തുവന്നിരുന്നു. മാത്രമല്ല ഈ ആത്മകഥയിൽ ഒന്നാം പിണറായി സര്‍ക്കാരിനെ പുകഴ്ത്തുകയും രണ്ടാം പിണറായി സര്‍ക്കാര്‍ പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നില്ലെന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ ഉണ്ടായിരുന്നു എന്നും ചില ഭാഗങ്ങൾ എടുത്തുപറഞ്ഞു വ്യാപക പ്രചാരണം നടന്നിരുന്നു.
മാത്രമല്ല ഇപി ജയരാജൻ ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്‌ച നടത്തിയെന്നതും വലിയ വിവാദങ്ങൾക്ക് വഴിയൊരുക്കിയിരുന്നു. അങ്ങനെയാണ് അന്ന് എൽഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്ന് ഇപിയെ നീക്കിയത്. ആ പുസ്‌തകത്തിലൂടെ താന്‍ സര്‍ക്കാറിന് എതിരാണെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിച്ചുവെന്നും അതിന്റെ തലക്കെട്ട് പോലും തന്നെ പരിഹസിക്കാന്‍ വേണ്ടി ഇട്ടതാണെന്നും അദ്ദേഹം ഇപ്പോൾ ആരോപിക്കുന്നു.
'എന്റെ ആത്മകഥ തയ്യാറാക്കേണ്ടത് ഞാനാണ്. അത് പ്രസിദ്ധീകരിച്ചവര്‍ക്ക് ചില രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടായിരുന്നു. അന്ന് എന്റെ ആത്മകഥ സംബന്ധിച്ച വിവാദം നടക്കുമ്പോള്‍ പുസ്‌തകം എഴുതി പകുതി പോലും ആയിട്ടുണ്ടായിരുന്നില്ല. എനിക്ക് വിവാദങ്ങളുണ്ടാകുന്നതിന് മുന്നേ പി സരിനെ അറിയുക പോലുമില്ല. അദ്ദേഹത്തെക്കുറിച്ച് ഞാന്‍ എഴുതി എന്നു പറഞ്ഞാണ് പുസ്‌തകം പ്രസിദ്ധീകരിക്കപ്പെട്ടത്' ഇപി ചൂണ്ടിക്കാട്ടി.
ഇന്ന് പുറത്തിറങ്ങിയ ആത്മകഥയിൽ പക്ഷേ പാർട്ടിക്ക് എതിരെ പരോക്ഷ വിമർശനം ഇപി ജയരാജൻ ഉന്നയിച്ചിട്ടുണ്ട് എന്നതാണ് ശ്രദ്ധേയമായ കാര്യം. വൈദേകം റിസോർട്ട് വിവാദം ഉയർന്നപ്പോൾ ബന്ധപ്പെട്ടവർ കൃത്യ സമയത്ത് വ്യക്തത വരുത്തിയില്ലെന്നും പി ജയരാജൻ ഉന്നയിച്ച വിഷയം വളച്ചൊടിക്കുകയാണ് ചിലർ ചെയ്‌തത് എന്നുമാണ് ഇപിയുടെ നിലപാട്.
ദിവസങ്ങളോളം വാർത്ത പ്രചരിച്ചത് വലിയ വിഷമമുണ്ടാക്കിയെന്നും ആ സമയത്ത് വ്യക്തത വരുത്തിയിരുന്നെങ്കിൽ വ്യക്തിപരമായ അധിക്ഷേപം അവിടെ നിലക്കുമായിരുന്നു എന്നുമാണ് ഇപി ചൂണ്ടിക്കാണിക്കുന്നത്. ഒരു സ്വകാര്യ കമ്പനിയെ സഹകരണ സ്ഥാപനത്തെ പോലെ സഹായിക്കാൻ പാടുണ്ടോയെന്ന് മാത്രമാണ് പി ജയരാജൻ സംസ്ഥാന കമ്മിറ്റിയിൽ ചോദിച്ചതെന്നും അത് ചിലർ വളച്ചൊടിച്ചെന്നും അദ്ദേഹം ആരോപിക്കുന്നു.
അതിനിടെ ഇപി ജയരാജന്റെ ആത്മകഥയായ 'ഇതാണെന്റെ ജീവിതം' എന്ന പുസ്‌തകത്തിന്റെ പ്രകാശന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇപി ജയരാജനെ പുകഴ്ത്തി രംഗത്ത് വന്നിരുന്നു. ശിശു സഹജമായ നിഷ്‌കളങ്കത കാത്തുസൂക്ഷിക്കുന്ന നേതാവാണ് ഇപി ജയരാജനെന്ന് മുഖ്യമന്ത്രി പ്രസംഗത്തിൽ പറഞ്ഞു. സ്വന്തം കഥ എന്നതിനപ്പുറം പ്രസ്ഥാനത്തിന്റെ, കാലത്തിന്റെ കഥ കൂടിയാണ് ഈ പുസ്‌തകമെന്നും അദ്ദേഹം പറയുകയുണ്ടായി.
-
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
ബെംഗളൂരു സിൽക്ക് ബോർഡ് ഡെബിൾ ഡെക്കർ ഫ്ലൈഓവർ ഇനിയും വൈകുമോ? തലവേദന തീർക്കുന്നത് ഇത് -
കാത്തിരുന്ന രാജയോഗം നാളെ മുതല്‍.. വിഷുക്കാലത്ത് സൗഭാഗ്യപ്പെരുമഴ; ഈ രാശിക്കാരാണോ? -
പാകിസ്ഥാനിലെ യുഎസ്-ഇറാൻ ചർച്ച പരാജയം; പിന്നാലെ റഷ്യയുടെ എൻട്രി, മധ്യസ്ഥത്തിന് സന്നദ്ധത അറിയിച്ച് പുടിൻ -
'കവലച്ചട്ടമ്പികൾക്ക്’ സഭയുടെ മറുപടി; ‘കലിപ്പ് തീരാതെ’ ഫാരിസ് അബൂബക്കറിന്റെ വാപ്പാക്ക് വിളിച്ച് പിസി ജോർജ് -
50 ഉറപ്പ്, 22 കൂടി നേടി തുടർ ഭരണമെന്ന് കണക്കുകൂട്ടൽ- സിറ്റിങ് സീറ്റുകൾ പോകുമെന്ന് പ്രാഥമിക വിലയിരുത്തലും -
എത്ര വില കൂടിയാലും ഇന്ത്യക്കാര്‍ സ്വര്‍ണം വാങ്ങും? കാരണമെന്താണെന്നറിയാമോ? -
വിജയ്ക്ക് വീണ്ടും തിരിച്ചടി; മുസ്ലിം മക്കള്‍ കഴകം പിന്തുണ പിന്‍വലിച്ചു, ആരും വോട്ട് ചെയ്യരുത് എന്ന് ആവശ്യം -
യുഎഇ നിവാസികൾ ജാഗ്രത പാലിക്കണം; അബുദാബിയിലും ദുബായിലും കനത്ത മഴയ്ക്ക് സാധ്യത, യെല്ലോ അലർട്ട് -
യുദ്ധം വീണ്ടും തുടങ്ങുമോ? പാകിസ്ഥാനിലെ ചര്‍ച്ചകള്‍ പരാജയമെന്ന് വാന്‍സ് -
കുംഭമേള താരത്തിന്റെ വിവാഹം; പോലീസ് റിപ്പോര്‍ട്ട് ഇങ്ങനെ, സിപിഎം നേതാക്കള്‍ക്കെതിരെ പരാതി












Click it and Unblock the Notifications