
ഇന്‍ഡിഗോ മാപ്പ് പറഞ്ഞു.. ക്ഷമാപണം എഴുതി തന്നാല്‍ യാത്രാ വിലക്ക് അവസാനിപ്പിക്കാമെന്ന് ഇപി ജയരാജന്‍
കണ്ണൂര്‍: നിയമസഭ കയ്യാങ്കളി കേസിലെ ഹൈക്കോടതി വിധി തിരിച്ചടി അല്ല എന്ന് എല്‍ ഡി എഫ് കണ്‍വീനറും സി പി ഐ എം നേതാവുമായ ഇ പി ജയരാജന്‍. കൂടുതല്‍ തെളിവുകള്‍ ഹാജരാക്കാനുള്ള അവസരമായിട്ടാണ് കോടതി വിധിയെ കാണുന്നത് എന്നും ഇ പി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു. മനോരമ ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം.
നേതാക്കളെ യു ഡി എഫ് എം എല്‍ എമാര്‍ ആക്രമിച്ചപ്പോള്‍ നോക്കി നില്‍ക്കണമായിരുന്നോ എന്നും ഇ പി ജയരാജന്‍ ചോദിച്ചു. നിയമസഭ കയ്യാങ്കളി കേസ് നിയമപരമായി നേരിടും എന്നും ഇ പി ജയരാജന്‍ പറഞ്ഞു. സി പി ഐ സമ്മേളനത്തില്‍ ഉണ്ടാകുന്ന പല വിമര്‍ശനങ്ങളും മറുപടി അര്‍ഹിക്കുന്നില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുഖ്യമന്ത്രിയുടെ സല്യൂട്ട് ഏറ്റുവാങ്ങിയ ആ മനുഷ്യന് ആര്? പിണറായിയുടെ പ്രിയപ്പെട്ടവരില്‍ ഒരാള്‍

സി പി ഐ എം - സി പി ഐ പാര്‍ട്ടികളെ തമ്മില്‍ അടിപ്പിക്കാന്‍ പലരും ശ്രമിക്കുന്നുണ്ട് എന്നും എന്നാല്‍ ഇടത്പാര്‍ട്ടികളുടെ ഐക്യമാണ് പരമപ്രധാനം എന്ന് പാര്‍ട്ടി നേതൃത്വത്തിന് അറിയാം എന്നും അദ്ദേഹം പറഞ്ഞു. അതേസമയം യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയ നടപടിയില്‍ വിമാന കമ്പനിയായ ഇന്‍ഡിഗോ മാപ്പ് പറഞ്ഞു എന്നും അദ്ദേഹം വ്യക്തമാക്കി.

മുംബൈയിലുള്ള മലയാളി റീജിയണല്‍ മാനേജറാണ് ഫോണില്‍ വിളിച്ചത് എന്നും ക്ഷമാപണം എഴുതി നല്‍കിയാല്‍ ബഹിഷ്‌കരണം അവസാനിപ്പിക്കും എന്നും ഇ പി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രി പിണറായി വിജയന്‍ സഞ്ചരിച്ച വിമാനത്തിലെ പ്രതിഷേധവുമായി ബന്ധപ്പെട്ടാണ് ഇ പി ജയരാജനും രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും ഇന്‍ഡിഗോ യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയത്.
കരിക്കോ ഫിറോസോ എം4 ടെക്കോ? യുട്യൂബില്‍ കൂടുതല്‍ സബ്സ്‌ക്രൈബേഴ്സ് ആര്‍ക്ക്

ഇ പി ജയരാജന് മൂന്ന് ആഴ്ചയും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് രണ്ട് ആഴ്ചയുമാണ് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്. ഇന്‍ഡിഗോ വിമാനത്തില്‍ ഇന്ത്യയ്ക്ക് അകത്തും പുറത്തും മൂന്നാഴ്ച യാത്ര ചെയ്യുന്നതിനായിരുന്നു ഇ പി ജയരാജന് വിലക്കേര്‍പ്പെടുത്തിയത്. എന്നാല്‍ ഇതിന് പിന്നാലെ ഇന്‍ഡിഗോയെ പൂര്‍ണമായി ബഹിഷ്‌കരിച്ചെന്ന് ഇ പി ജയരാജന്‍ പറഞ്ഞിരുന്നു.

വിമാനത്തില്‍ മുഖ്യമന്ത്രിയെ ആക്രമിക്കാനെത്തി അറസ്റ്റിലായി റിമാന്‍ഡില്‍ കഴിഞ്ഞ് ജാമ്യത്തിലിറങ്ങിയ പ്രതികള്‍ക്ക് 2 ആഴ്ചത്തെ യാത്രാ വിലക്കും മുഖ്യമന്ത്രിയെ അപകടത്തില്‍ നിന്നു രക്ഷിച്ച തനിക്ക് 3 ആഴ്ചത്തെ യാത്രാവിലക്കും ഏര്‍പ്പെടുത്തിയ ഇന്‍ഡിഗോയുടെ തീരുമാനത്തില്‍ പിശകുകളുണ്ട് എന്നാണ് ഇ പി ജയരാജന്റെ വാദം.
ഫോട്ടോ ഇടണം, ലൈക്ക് വാരിക്കൂട്ടണം, പോകണം...; വീണ്ടും കിടിലന്‍ ചിത്രങ്ങളുമായി ശിവദ

ഇന്‍ഡിഗോ നിലവാരമില്ലാത്ത കമ്പനിയാണ് എന്നും അതുകൊണ്ടാണ് ഇന്‍ഡിഗോ ബഹിഷ്‌കരിക്കാന്‍ താന്‍ തീരുമാനിച്ചത് എന്നും ഇ പി ജയരാജന്‍ പറഞ്ഞു. തീരുമാനം അവര്‍ തിരുത്താത്തിടത്തോളം ഇന്‍ഡിഗോയില്‍ യാത്ര ചെയ്യാനില്ല എന്നായിരുന്നു ഇ പി ജയരാജന്‍ പറഞ്ഞത്.