കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കർദ്ദിനാൾ രാജാവല്ല! മാർ ജോർജ് ആലഞ്ചേരിക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താൻ ഉത്തരവ്

കർദ്ദിനാളിനെ കൂടാതെ ഫാദർ ജോഷ് പൊതുവ, ഫാദർ വടക്കുമ്പാടൻ, ഇടനിലക്കാരൻ സജു വർഗീസ് എന്നിവർക്കെതിരെയും അന്വേഷണം നടത്താൻ ഹൈക്കോടതി നിർദേശിച്ചു.

Google Oneindia Malayalam News

കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയിലെ വിവാദ ഭൂമി ഇടപാടിൽ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി ഉത്തരവ്. ഗൂഢാലോചന വിശ്വാസ വഞ്ചന അടക്കമുള്ള കുറ്റങ്ങൾ ചുമത്തി കേസെടുക്കാനാണ് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്.

കർദ്ദിനാളിനെ കൂടാതെ ഫാദർ ജോഷ് പൊതുവ, ഫാദർ വടക്കുമ്പാടൻ, ഇടനിലക്കാരൻ സജു വർഗീസ് എന്നിവർക്കെതിരെയും അന്വേഷണം നടത്താൻ ഹൈക്കോടതി നിർദേശിച്ചു. മജിസ്ട്രേറ്റ് തല അന്വേഷണത്തിനൊപ്പം പോലീസ് അന്വേഷണവും വേണമെന്നാണ് ഹൈക്കോടതിയുടെ ഉത്തരവ്.

cardinalmargeorge

സംഭവത്തിൽ മജിസ്ട്രേറ്റ് തല അന്വേഷണം നടക്കുന്നതിനാൽ പോലീസ് അന്വേഷണം ആവശ്യമില്ലെന്ന കർദ്ദിനാളിന്റെ വാദം ഹൈക്കോടതി തള്ളി. ഭൂമി ഇടപാടിൽ പ്രഥമദൃഷ്ട്യ തെളിവുണ്ടെന്ന് കണ്ടെത്തിയ ഹൈക്കോടതി, കൂടുതൽ തെളിവുകൾ കണ്ടെത്താൻ അന്വേഷണം അനിവാര്യമാണെന്നും വിലയിരുത്തി.

അധികാരം പോപ്പിന് മാത്രമെന്ന കർദ്ദിനാളിന്റെ വാദം വിവാദമാകുന്നു! രാജ്യത്തെ നിയമം ബാധകമല്ലേ?അധികാരം പോപ്പിന് മാത്രമെന്ന കർദ്ദിനാളിന്റെ വാദം വിവാദമാകുന്നു! രാജ്യത്തെ നിയമം ബാധകമല്ലേ?

കർദ്ദിനാൾ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ നടപടിയെടുക്കാൻ മാർപാപ്പയ്ക്കാണ് അധികാരമെന്ന വാദത്തിന് പ്രസക്തിയില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. കുറ്റകൃത്യത്തിൽ കാനോനിക നിയമത്തിനും പ്രസക്തിയില്ലെന്നും, കർദ്ദിനാൾ രാജ്യത്തെ നിയമവ്യവസ്ഥിതിക്ക് വിധേയനല്ലേയെന്നും കോടതി ചോദിച്ചു.

ഭൂമി ഇടപാടിൽ സമർപ്പിച്ച ഹർജിയിൽ തിങ്കളാഴ്ച രൂക്ഷമായ വാദപ്രതിവാദങ്ങളാണ് ഹൈക്കോടതിയിൽ അരങ്ങേറിയത്. കർദ്ദിനാളിനെതിരെ ഹൈക്കോടതി രൂക്ഷവിമർശനമുന്നയിക്കുകയും ചെയ്തു. കർദ്ദിനാളിന്റെ അഭിഭാഷകൻ ഉയർത്തിയ വാദം കേട്ട് കർദ്ദിനാൾ ഒരു രാജാവല്ലെന്നും ഹൈക്കോടതി പറഞ്ഞു.

രാജ്യത്തെ നിയമം കർദ്ദിനാളിന് ബാധകമല്ലേയെന്ന് ഹൈക്കോടതി! പോപ്പ് പറയണമെന്ന് കർദ്ദിനാൾ...രാജ്യത്തെ നിയമം കർദ്ദിനാളിന് ബാധകമല്ലേയെന്ന് ഹൈക്കോടതി! പോപ്പ് പറയണമെന്ന് കർദ്ദിനാൾ...

തെലങ്കാന മുഖ്യമന്ത്രിക്ക് ഏഴ് കോടിയുടെ ആഢംബര ബുള്ളറ്റ് പ്രൂഫ് ബസ്! നാല് കോടിയുടെ ബെൻസ് അപ്പുറത്ത്...തെലങ്കാന മുഖ്യമന്ത്രിക്ക് ഏഴ് കോടിയുടെ ആഢംബര ബുള്ളറ്റ് പ്രൂഫ് ബസ്! നാല് കോടിയുടെ ബെൻസ് അപ്പുറത്ത്...

ഓഖി ദുരന്തത്തിൽ 'മരിച്ചയാൾ' തിരിച്ചെത്തി! ആദരാഞ്ജലി അർപ്പിച്ചുള്ള ഫ്ലക്സ് കണ്ട് ഞെട്ടി... ഓഖി ദുരന്തത്തിൽ 'മരിച്ചയാൾ' തിരിച്ചെത്തി! ആദരാഞ്ജലി അർപ്പിച്ചുള്ള ഫ്ലക്സ് കണ്ട് ഞെട്ടി...

English summary
eranakulam angamaly diocese land controversy;high court orders police inquiry.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X