പണം നൽകിയിട്ടും വിവാഹ ആൽബം നൽകിയില്ല; 1.60 ലക്ഷം നഷ്ടപരിഹാരം നൽകാൻ ഉത്തരവ്
കൊച്ചി: പണം നൽകിയിട്ടും വിവാഹ ആൽബം നൽകാതെ കബളിപ്പിച്ചതിന് 1. 60 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം എന്ന് ജില്ലാ ഉപഭോക്തൃതർക്ക പരിഹാര കോടതി. എറണാകുളം എം ജി റോഡിലുള്ള മാട്രിമോണി ഡോ. കോം സ്ഥാപനത്തിനോടാണ് നഷ്ടപരിഹാരം നൽകാൻ ആവശ്യപ്പെട്ടത്. അരൂർ സ്വദേശികളായ ബി രതീഷ് സഹോദരൻ ബി ധനേഷ് എന്നിവർ കൊടുത്ത പരാതിയിലാണ് വിധി ഉണ്ടായത്.
രതീഷിന്റെ വിവാഹ വീഡിയോ ആൽബം ഒരു മാസത്തിന് ഉള്ളിൽ നൽകാം എന്നാണ് പറഞ്ഞിരുന്നത്. 40000 രൂപയും കൈമാറി. എന്നാൽ ആൽബം ലഭിച്ചില്ല. സാങ്കേതിക കാരണങ്ങളാൽ വിവാഹ വിരുന്നിന്റെ ദൃശ്യങ്ങൾ പകർത്താൻ കഴിഞ്ഞില്ലെന്നും സ്ഥാപനം വ്യക്തമാക്കി. ആൽബം ലഭിക്കാത്തത് മൂലം പരാതിക്കാർക്ക് അപരിഹാര്യമായ നഷ്ടം ഉണ്ടായെന്ന് കമ്മീഷൻ വിലയിരുത്തി.

അകാലത്തിൽ വേർപിരിഞ്ഞ അടുത്ത ബന്ധുവിന്റെ സാമിപ്യം കൂടി ഉൾക്കൊണ്ട ദൃശ്യങ്ങളുടെ നഷ്ടം ഏറെ സങ്കടകരമാണ് കോടതി ഉത്തരവിൽ നിരീക്ഷിച്ചു. പരാതിക്കാർ നൽകിയ 40000 രൂപ എതിർകക്ഷി തിരിച്ച് നൽകണമെന്നും മാനസിക ക്ലേശത്തിനും കോടതിച്ചെലവിനും ആയി 1,20,000 രൂപയും നൽകണം എന്നുമാണ് ഉത്തരവിൽ പറയുന്നത്.
നേരത്തെയും ഇത് പോലെയുള്ള സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. വാഗ്ദാനം ചെയ്ത പോലെ വിവാഹച്ചടങ്ങിന്റെ ഫോട്ടോയും വീഡിയോയും നൽകാതെ ദമ്പതികളെ കബളിപ്പിച്ച ഫോട്ടോ ഗ്രാഫിക് കമ്പനി 1,18,500 രൂപ നഷ്ടപരിഹാരം നൽകാനാണ് ഉപഭോക്തൃ തർക്ക പരിഹാര കോടതി വിധിച്ചത്. അരുൺ ജി. നായർ, ഭാര്യ ശ്രുതി സതീഷ് എന്നിവർ നൽകിയ പരാതിയിലായിരുന്ന നഷ്ടപരിഹാരം നൽകാൻ വിധിച്ചത്












Click it and Unblock the Notifications