കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉമ്മൻചാണ്ടിക്ക് ചികിത്സ നൽകുന്നില്ലേ? പ്രചരിക്കുന്ന വാർത്തകൾ തള്ളി ഉമ്മൻചാണ്ടിയും മകനും

Google Oneindia Malayalam News
oommen chandy

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് തുടര്‍ ചികിത്സ നല്‍കുന്നില്ലെന്ന തരത്തിലുളള വാര്‍ത്തകള്‍ തള്ളി കുടുംബം. ഉമ്മന്‍ ചാണ്ടി മകന്‍ ചാണ്ടി ഉമ്മന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് വാര്‍ത്തകള്‍ നിഷേധിച്ചത്. തനിക്ക് മികച്ച ചികിത്സയാണ് കുടുംബവും പാര്‍ട്ടിയും നല്‍കുന്നത് എന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. നേരത്തെ വിദേശത്തും ബെംഗളൂരുവിലും ഉമ്മന്‍ചാണ്ടിയെ ചികിത്സയ്ക്ക് വിധേയമാക്കിയിരുന്നു. എന്നാല്‍ അതിന് ശേഷം തുടര്‍ ചികിത്സ നല്‍കുന്നില്ല എന്ന തരത്തിലായിരുന്നു പ്രചാരണം.

മികച്ച ചികിത്സയാണ് തനിക്ക് ലഭിക്കുന്നതെന്നും അതില്‍ പരാതിയൊന്നും ഇല്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. ഏറ്റവും മെച്ചപ്പെട്ട ചികിത്സയാണ് തന്റെ കുടുംബവും പാര്‍ട്ടിയും തനിക്ക് നല്‍കിയിട്ടുളളത്. യാതൊരു വിധത്തിലുളള വീഴ്ചയുമില്ല. താന്‍ പൂര്‍ണ സംതൃപ്തനാണ്. പാര്‍ട്ടി എല്ലാ വിധത്തിലുളള സഹായങ്ങളും ചെയ്തു തന്നിട്ടുണ്ട്. ഇത്തരമൊരു പ്രസ്താവന വരാനുളള സാഹചര്യം തന്നെ അത്ഭുതപ്പെടുത്തുന്നതാണ്. ഇത്തരമൊരു പ്രസ്താവന ഏത് സാഹചര്യത്തിലാണ് വന്നതെന്ന് അന്വേഷിക്കും. അതിന് ശേഷം വിവരങ്ങള്‍ എല്ലാവരേയും അറിയിക്കും എന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു.

oc

ഉമ്മൻചാണ്ടി തന്റെ ഫേസ്ബുക്ക് പേജിലും പ്രതികരണം പങ്കുവെച്ചിട്ടുണ്ട്. ''എന്റെ ആരോഗ്യനിലയെ സംബന്ധിച്ച് ചില കോണുകളിൽ നിന്ന് വസ്തുതാവിരുദ്ധവും തെറ്റിദ്ധാരണയുണ്ടാകുന്നതുമായ വാർത്തകൾ പ്രസിദ്ധീകരിക്കുന്നതിൽ ഏറെ ഖേദം ഉണ്ട്. ആധുനിക വൈദ്യശാസ്ത്രത്തിന്റെ എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്തിയാണ് എന്റെ കുടുംബവും, പാർട്ടിയും, ചികിത്സയുമായി മുന്നോട്ട് പോകുന്നത്. എന്റെ രോഗവും ചികിത്സയും സംബന്ധിച്ച് എനിക്കും കുടുംബത്തിനും വ്യക്തമായ ബോധ്യമുണ്ട്.

അതുകൊണ്ട്, ഒരാൾക്കെതിരെയും നടത്താൻ പാടില്ലാത്ത വേദനിപ്പിക്കുന്ന പ്രചരണം അവസാനിപ്പിക്കണമെന്ന് സ്നേഹത്തോടെ അഭ്യർത്ഥിക്കുന്നു. ഇപ്പോൾ നടക്കുന്ന ദുഷ്പ്രചരണം എനിക്കും കുടുംബാംഗങ്ങൾക്കും വലിയ മാനസിക പ്രയാസമാണ് സൃഷ്ടിക്കുന്നത്. ഞാനിപ്പോഴും കർമ്മമണ്ഡലത്തിൽ തന്നെ സജീവമായി ഉണ്ട്.
മരുന്ന് കഴിക്കുന്നതിന്റെ ക്ഷീണം എന്റെ ശരീരത്തെ അലട്ടുന്നുണ്ട്. മറിച്ചുള്ള പ്രചരണങ്ങൾ അടിസ്ഥാന രഹിതമാണ്. ലോകത്തിലെ മികച്ച വൈദ്യശാസ്ത്രത്തിന്റെ നിർദ്ദേശാനുസരണമാണ് എന്റെ ചികിത്സ മുന്നോട്ട് പോകുന്നത്. അതുകൊണ്ട് ഇതിന് പിന്നിൽ അറിഞ്ഞോ, അറിയാതെയോ ഇടപെട്ടിട്ടുള്ളവർ ഇനിയെങ്കിലും ഇത്തരം പ്രചരണങ്ങളിൽ നിന്നും പിന്തിരിയണമെന്ന് അഭ്യർത്ഥിക്കുന്നു''.

ഇത്തരമൊരു ഖേദകരമായ സാഹചര്യം ഉണ്ടാക്കിയിരിക്കുന്നത് ഇവിടുത്തെ മാധ്യമങ്ങളും സമൂഹവും ആണെന്ന് മകൻ ചാണ്ടി ഉമ്മന്‍ കുറ്റപ്പെടുത്തി. ഇത്ര വലിയ ക്രൂരത തങ്ങളോട് ചെയ്യാന്‍ എന്ത് തെറ്റ് ചെയ്തു എന്ന് തനിക്ക് അറിയില്ലെന്നും കേരളത്തിലെ മറ്റൊരു മകനും ഈ അനുഭവം ഉണ്ടാകാതിരിക്കട്ടെ എന്നും ചാണ്ടി ഉമ്മന്‍ വീഡിയോയില്‍ പറഞ്ഞു. അപ്പന് വേണ്ടി പുലിപ്പാല്‍ തേടിപ്പോയ അയ്യപ്പന്റെ അവസ്ഥയിലാണ് താനുളളത്. ഒരു മകനും ഈ അവസ്ഥ ഉണ്ടാകാതിരിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നുവെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.

'രണ്ട് പേരെയും അറിയാം, ദിലീപ് ചെയ്യുമെന്ന് തോന്നുന്നില്ല, ഡബ്ല്യൂസിസി ഇല്ലെങ്കിൽ നടിക്ക് പിന്തുണ കൂടിയേനെ''രണ്ട് പേരെയും അറിയാം, ദിലീപ് ചെയ്യുമെന്ന് തോന്നുന്നില്ല, ഡബ്ല്യൂസിസി ഇല്ലെങ്കിൽ നടിക്ക് പിന്തുണ കൂടിയേനെ'

കഴിഞ്ഞ ദിവസം ഉമ്മൻചാണ്ടിയുടെ ചികിത്സയുമായി ബന്ധപ്പെട്ട് ചാണ്ടി ഉമ്മൻ ഫേസ്ബുക്ക് കുറിപ്പ് പങ്കുവെച്ചിരുന്നു.. '' അപ്പയുടെ ചികിത്സയുമായി ബന്ധപ്പെട്ട് അടിസ്ഥാന രഹിതമായ വാർത്തകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്.. ജർമ്മനിയിലെ ലേസർ സർജറിക്ക് ശേഷം ബാംഗ്ലൂരിൽ ഡോ. വിശാൽ റാവുവിന്റെ നേതൃത്വത്തിലുള്ള ചികിത്സയാണ് ആരംഭിച്ചത്. അദ്ദേഹം നിർദ്ദേശിച്ച മരുന്നുകളാണ് ഇപ്പോഴും അപ്പക്ക് നൽകിക്കൊണ്ടിരിക്കുന്നത്. മരുന്നും, ഭക്ഷണ ക്രമവും ഫിസിയോതെറാപ്പിയും, സ്പീച്ച് തെറാപ്പിയും സംയോജിപ്പിച്ചുള്ള ചികിത്സ രീതിയാണ് ഡോക്ടർ നിർദ്ദേശിച്ചിരിക്കുന്നത്.

അപ്പ നവംബർ 22 മുതൽ അദ്ദേഹത്തിന്റെ ചികിത്സയിൽ തന്നെയാണ്. ഡിസംബർ 26നും ജനുവരി 18നും അപ്പയെ കൂട്ടി ബാംഗ്ലൂരിൽ എത്തുകയും, കൃത്യമായ റിവ്യൂ നടക്കുകയും ചെയ്തിരുന്നു. ഭാരത് ജോഡോ യാത്ര കഴിഞ്ഞ് ഇന്ന് വൈകിട്ടയാണ് ഞാൻ നാട്ടിൽ തിരിച്ചെത്തിയത്. കടുത്ത മഞ്ഞു വീഴ്ച കാരണം യാത്ര തടസ്സപ്പെട്ടിരുന്നു. അടുത്ത റിവ്യൂന് സമയമായിട്ടുണ്ട്. വീട്ടിൽ കാര്യങ്ങൾ കൂടി ആലോചിച്ച് അടിയന്തരമായി ബാംഗ്ലൂരിലേക്ക് പോകുവാനുള്ള തയ്യാറെടുപ്പിലാണ്..''

English summary
Ex Chief Minister Oommen Chandy denies reports of family and party denying him good treatment
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X