Get Updates
Get notified of breaking news, exclusive insights, and must-see stories!

എക്സാലോജിക്ക് - സി എം ആർ എൽ ഇടപാടിൽ ദുരൂഹതയെന്ന് ആർ ഒ സി: റിപ്പോർട്ട് പുറത്ത്

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന്റെ കമ്പനി എക്സാലോജിക്കും സി എം ആർ എല്ലും തമ്മിലുള്ള ഇടപാടിൽ ദുരൂഹതയെന്ന് രജിസ്ട്രാർ ഓഫ് കമ്പനീസ് ( ആർ ഒ സി ) റിപ്പോർട്ട്. സി എം ആർ എലിൽ നിന്ന് പണം വാങ്ങിയത് പ്രതിഫലത്തിനാണെന്ന് തെളിയിക്കുന്ന ഒരു രേഖയും എക്സാലോജിക്കിന് ഹാജരാക്കാനായില്ലെന്നും എന്നാൽ വാങ്ങിയ പണത്തിന് ജി എസ് ടി അടച്ചെന്ന വിവരം കൈമാറിയെന്നും ബെം​ഗളൂർ ആർ ഒ സിയുടെ റിപ്പോർട്ടിൽ പറയുന്നു.

വിഷയം അഴിമതി നിരോധന നിയമപ്രകാരം അന്വേഷണത്തിലൂടെ വിടാമെന്ന് ബെം​ഗളൂരു ആർ ഒ സി റിപ്പോർട്ടിൽ പറയുന്നതായാണ് വിവരം. എക്സാ ലോജിക്കിനെതിരെ അന്വേഷണം സി ബി ഐ ക്കോ ഇ ഡിക്കോ വിടാമെന്നും ആർ ഒ സി റിപ്പോർട്ടിൽ പറയുന്നു.

veena

സോഫ്റ്റ് വെയർ സർവ്വീസ് ആവശ്യപ്പെട് സി എം ആർ എൽ പരസ്യം നൽകിയതിന്റേയോ ഇടപാടിന് മുമ്പോ ശേഷമോ സി എം ആർ എല്ലോ എക്സാലോജിക്കോ നടത്തിയ ആശയ വിനിമയത്തിന് രേഖകൾ സമർപ്പിച്ചില്ലെന്നാണ് ബെം​ഗളൂരു രജിസ്റ്റാർ ഓഫ് കമ്പ് കമ്പനീസ് നടത്തിയ അന്വേഷണത്തിൽ എക്സാലോജിക്ക് - സി എം ആർ എൽ എൽ ഇടപാടിനെ പറ്റി പറയുന്നത് കരാർ പോലും എക്സാലോജിക്കിനോ സി എം ആർ എല്ലിനോ ഹാജാരാക്കാനായില്ലെന്നും റിപ്പോർട്ടിലുണ്ട്.

കിട്ടിയ പണത്തിന് ജി എസ് എടി അടച്ചിട്ടുണ്ടെന്ന് മാത്രമാണ് ബെം​ഗളൂരു ആർ ഒ സിക്ക് നൽകിയ മറുപടി എക്സാലോജിക്ക് ആകെ വിശദീകരിക്കുന്നത്. എന്തിന് പണം കിട്ടിയെന്നതിന് ഒരു തെളിവും എക്ലാലോജിക്ക് ഹാജരാക്കിയിട്ടില്ലെന്നാണ് ആർ ഒ സി പറയുന്നു.

കമ്പനീസ് ആക്ട് 2013 പ്രകാരം കമ്പനികാര്യ ഇടപാടുകളിൽ തട്ടിപ്പ് നടത്തുന്നതിന് എതിരെയുള്ള സെക്ഷൻ 447 രേഖകളിൽ കൃത്രിമത്വം കാണിച്ചതിനെതിരെയുള്ള സെക്ഷൻ 448 എന്നീ വകുപ്പുകൾ പ്രകാരം എക്സാലോജിക്കിനെതിരെ നടപടി എടുക്കാമെന്നാണ് ബെം​ഗളൂരു ആർ ഒ സിയുടെ പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ ഉള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+