വയനാട് വ്യാജ ഹര്‍ത്താല്‍ പ്രഖ്യാപിച്ച് കടകളടപ്പിച്ചതില്‍ വ്യാപാരികള്‍ പ്രതിഷേധിച്ചു

  • Posted By: Desk
Subscribe to Oneindia Malayalam

കല്‍പ്പറ്റ: ജില്ലയില്‍ ചില ടൗണുകളില്‍ ഫെയ്‌സ് ബുക്ക്, വാട്ട്‌സപ്പ് കൂട്ടായ്മകളുടെ ലേബലില്‍ ചില സമൂഹ വിധ്വംസക പ്രവര്‍ത്തകര്‍ സംഘം ചേര്‍ന്ന് തുറന്ന കടകള്‍ ഭീഷണിപ്പെടുത്തി ബലമായി അടപ്പിച്ച നടപടിയില്‍ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. രാജ്യത്ത് എന്തിനും ഏതിനും പ്രതികരിക്കാനും പ്രതിഷേധിക്കാനും എല്ലാ പൗരന്‍മ്മാര്‍ക്കും അവകാശമുണ്ട്. അനിഷ്ട സംഭവങ്ങളില്‍ സഹതപിക്കലും ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കലും സര്‍വ്വസാധാരണമാണ്.

vyaja-harthal

എന്നാല്‍ കുറച്ചു പേര്‍ മാത്രം ചിന്തിക്കും പോലെ എല്ലാവരും ചിന്തിച്ച് പെരുമാറണമെന്ന് ശഠിക്കുന്നത് പോക്കിരിത്തരവും മറ്റുള്ളവരുടെ അവകാശത്തിന്മേലുള്ള കടന്നുകയറ്റവുമാണ്. ഇത് അംഗീകരിക്കുവാന്‍ കഴിയില്ല. യാതൊരു മുന്നറിയിപ്പും ഇല്ലാതെ ഒരു വിദേശ സമൂഹമാധ്യമത്തിന്റെ പേരില്‍ സംഘം ചേര്‍ന്ന് വ്യാപാര സ്ഥാപനങ്ങള്‍ അടപ്പിച്ചവര്‍ക്ക് എതിരെ സംഘടന കേസ്സ് കൊടുക്കും.കട അടപ്പിച്ചതിന്റെ പേരില്‍ വ്യാപാരികള്‍ക്ക് വന്ന നഷ്ടം കട കൂട്ടം ചേര്‍ന്ന് നിര്‍ബന്ധിച്ച് അടപ്പിച്ചവരില്‍ നിന്ന് ഈടാക്കും വരെ നിയമ നടപടികളുമായി വ്യാപാരികള്‍ മുന്നോട്ട് പോകും. വാട്ട്‌സ് അപ്പ്, ഫെയ്‌സ് ബുക്ക് എന്നൊക്കെ പറഞ്ഞ് മറഞ്ഞിരിക്കാതെ സമൂഹമധ്യത്തില്‍ തന്റേടത്തോടെ പ്രത്യക്ഷപ്പെടാനുള്ള ആര്‍ജ്ജവം ഇക്കൂട്ടര്‍ കാണിക്കണം.

ജില്ലയില്‍ എല്ലായിടത്തും സര്‍ക്കാര്‍ ഓഫീസുകള്‍, ഓട്ടോ ടാക്‌സി, പ്രൈവറ്റ് ബസ്സുകള്‍, കെ എസ് ആര്‍ ടി സി തുടങ്ങിയവയും വ്യാപാര സ്ഥാപനങ്ങളും സാധാരണ പോലെ പ്രവര്‍ത്തിക്കുമ്പോള്‍ ചില ടൗണുകളില്‍ യാതൊരു മുന്നറിയിപ്പും ഇല്ലാതെ സംഘം ചേര്‍ന്ന് സാമൂഹ്യ വിരുദ്ധ പ്രര്‍ത്തനങ്ങള്‍ക്ക് നേതൃത്വീ നല്‍കുന്ന സംലങ്ങളെ നിയന്ത്രിക്കാന്‍ പോലീസും ജില്ലാ ഭരണകൂടവും കര്‍ശന നടപടി സ്വീകരിക്കണീ. ചില വിധ്വീ നിഴലായി ഈ സംഘം സമീപ ഭാവിയില്‍ ഇവിടത്തെ ക്രമസമാധാനം തകര്‍ക്കുന്ന കൂട്ടമായി തീരുമെന്ന് യോഗം അഭിപ്രായപ്പെട്ടു.ജില്ലാ പ്രസിഡന്റ് കെ.കെ.വാസുദേവന്‍ അധ്യക്ഷത വഹിച്ചു.ഒ.വി.വര്‍ഗ്ഗീസ്, ഇ.ഹൈദ്രു, നൗഷാദ്കാക്കവയല്‍, അബ്ദുള്‍ ഖാദര്‍, അഷറഫ് കൊട്ടാരം, ജോജിന്‍ ടി ജോയി, കമ്പക്ക അബ്ദുള്ള ഹാജി എന്നിവര്‍ പ്രസംഗിച്ചു.

സാമൂഹ്യ മാധ്യമങ്ങളിലൂടെ വ്യാജവാര്‍ത്ത പ്രചരിപ്പിക്കുകയും ഹോട്ടല്‍ അടക്കമുള്ള വ്യാപാര സ്ഥാപനങ്ങള്‍ ബലമായി അടപ്പിക്കുകയും ചെയ്ത സാമൂഹ്യ വിരുദ്ധര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന് ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. ഹര്‍ത്താല്‍ ആഹ്വാനം ആര് ചെയ്തു എന്നു പോലും അറിയാതെ ഒരു കൂട്ടം ആളുകള്‍ ബലമായി വ്യാപാര സ്ഥാപനങ്ങള്‍ അടപ്പിക്കുമ്പോള്‍ ക്രമസമാധാന പാലനം നടത്തേണ്ട പോലീസ് പലയിടത്തും നിഷ്‌ക്രിയത്വം പാലിക്കുകയാണ് ചെയ്തത്. ഹോട്ടല്‍ അടപ്പിച്ചതു മൂലം ഹോട്ടലുടമകള്‍ക്ക് വന്‍ സാമ്പത്തിക നഷ്ടം സംഭവിച്ചതായും വാഹനങ്ങള്‍ തടയുകയും വ്യാപാര സ്ഥാപനനങ്ങള്‍ അടപ്പിക്കുകയും ചെയ്തവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കണമെന്ന് ജില്ലാ പ്രസിഡന്റ് പ്രാണിയത്ത് അബ്ദുറഹിമാന്‍, സെക്രട്ടറി അബ്ദുള്‍ ഗഫൂര്‍ മാനന്തവാടി എന്നിവര്‍ ആവശ്യപ്പെട്ടു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
fake harthal in wayanad; merchants protest

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്