ആശ്രമം അക്രമിച്ച സംഭവത്തില്‍ സിപിഎം പ്രവര്‍ത്തകന്‍ പിടിയിലെന്ന് വ്യാജവാര്‍ത്ത, ഏറ്റെടുത്ത് സംഘികള്‍
തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ചു കൊണ്ടുള്ള സുപ്രീംകോടതി വിധിക്കെതിരായുള്ള പ്രതിഷേധസമരങ്ങളെ വര്‍ഗീയമായി ആളിക്കത്തിക്കാനുള്ള ശ്രമമമാണ് തുടക്കത്തിലെ സംഘപരിവാര്‍ കേന്ദ്രങ്ങള്‍ നടത്തിവരുന്നത്. ശബരിമലയുമായി ബന്ധപ്പെട്ട് വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ച് സമൂഹത്തില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കാനായിരുന്നു ചിലരുടെ നീക്കം.
ശബരിമലയിലെത്തിയ രഹ്നഫാത്തിമയുടെ ഇരുമുടിക്കെട്ടില്‍ സാനിറ്ററി നാപ്കിന്‍, സന്നിധാനത്തേക്ക് യുവതികളെ എത്തിക്കാന്‍ എസ്എഫ്‌ഐ തുടങ്ങിയ പ്രചരണം മുതല്‍ കഴിഞ്ഞ ദിവസം ളാഹയില്‍ അയ്യപ്പ ഭക്തനെ പോലീസ് കൊലപ്പെടുത്തിയതാണെന്നുവരേയുള്ള വ്യാജപ്രചരണങ്ങളായിരുന്നു സംഘപരിവാര്‍ പടച്ചുവിട്ടിരുന്നത്. ഇതില്‍ ഏറ്റവുംം അവസാനത്തേതാണ് സ്വാമീ സന്ദീപാനന്ദ ഗിരിയുടെ ആശ്രമം തകര്‍ത്തതുമായി ബന്ധപ്പെട്ട് നടക്കുന്ന വ്യാജപ്രചരണം.

സിപിഎം പ്രവര്‍ത്തകന്‍ അറസ്റ്റില്‍
സ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രമം തകര്‍ത്തതുമായി ബന്ധപ്പെട്ട കേസില്‍ സിപിഎം പ്രവര്‍ത്തകന്‍ അറസ്റ്റില്‍ എന്ന പ്രചരണമാണ് ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നത്. ഇതിന് തെളിവായി ഇവര്‍ ഉയര്‍ത്തിക്കാട്ടുന്നത് മംഗളം ചാനലിന്റെ ഒരു സ്‌ക്രീന്‍ ഷോര്‍ട്ട് ആണ്.

മംഗളം വാര്‍ത്ത
'സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍, സിപിഎം പ്രവര്‍ത്തകനെന്ന് സൂചന' എന്നായിരുന്നു മംഗളം ടിവിയുടെ കഴിഞ്ഞ ദിവസത്തെ വാര്‍ത്ത, ബ്രേക്കിങ് ന്യൂസ് ആയിട്ടാണ് മംഗളം ഈ വാര്‍ത്ത കൊടുത്തത്.

ബ്രേക്കിങ്
മറ്റു ചാനലികളിലൊന്നും ഈ വാര്‍ത്ത കൊടുത്തിരുന്നില്ല. മാത്രവുമല്ല തങ്ങളുടെ ബ്രേക്കിങ് ന്യൂസിന് വിശ്വസനീയമായ യാതൊരു തുടര്‍ച്ചയും മംഗളം നല്‍കിയിരുന്നില്ല. പിന്നീട് കുറച്ചു സമയങ്ങള്‍ക്ക് ശേഷം വാര്‍ത്ത അടിസ്ഥാന രഹിതമെന്ന് കമ്മീഷ്ണര്‍ വ്യക്തമാക്കിയതായി മംഗളം തന്നെ സ്‌ക്രോളായി കൊടുക്കുകയും ചെയ്തു.

സംഘപരിവാര്‍ പ്രചരണം
എന്നാല്‍ ഇതിനോടകം തന്നെ ബ്രോക്കിങ് ന്യൂസിന്റെ സ്‌ക്രീന്‍ ഷോട്ട് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ പ്രചരിപ്പിക്കാന്‍ തുടങ്ങിയിരുന്നു. ആശ്രമം കത്തിച്ചത് സന്ദീപാനന്ദഗിരിയുടെ അറിവോടെ സിപിഎം പ്രവര്‍ത്തകരാണെന്നായിരുന്നു പ്രചരണം. ഒരുവിഭാഗം യുഡിഎഫ് പ്രവര്‍ത്തകരും ഇതോടൊപ്പം ചേരുകയായിരുന്നു.

വാര്‍ത്ത വ്യാജം
എന്നാല്‍ ചാനല്‍ നല്‍കിയ വാര്‍ത്ത വ്യാജമാണെന്നും സംഭവുമായി ബന്ധപ്പെട്ട് ഇതുവരെ അരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് പോലീസും സന്ദീപാനന്ദഗിരിയുടെ ആശ്രമവും വ്യക്തമാക്കുന്നു.

പോലീസ് സ്‌റ്റേഷനില്‍
മംഗളം ചാനല്‍ മാത്രമാണ് ആ വാര്‍ത്ത നല്‍കിയത്. എന്തടിസ്ഥാനത്തിലാണ് ആ വാര്‍ത്ത നല്‍കിയത് എന്ന് അറിയില്ല. വാര്‍ത്ത ശ്രദ്ധില്‍പ്പെട്ടതിനെ തുടര്‍ന്ന് പോലീസ് സ്‌റ്റേഷനില്‍ വിളിച്ച് കാര്യം അന്വേഷിച്ചിരുന്നു.

തെറ്റിദ്ധാരണ ഉണ്ടാക്കുന്നു
എന്നാല്‍ അത്തരമൊരു അറസ്‌റ്റോ ചോദ്യം ചെയ്യലോ പോലും ഉണ്ടായിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. മംഗളിത്തില്‍ ഒഴികെ മറ്റൊരു ചാനലിലും ഈ വാര്‍ത്ത വന്നിട്ടുമില്ല. അവര്‍ ബ്രേക്കിങ് ന്യൂസായി വ്യാജ വാര്‍ത്ത നല്‍കി തെറ്റിദ്ധാരണ ഉണ്ടാക്കുകയാണെന്ന് സന്ദീപാന്ദഗിരിയുടെ ആശ്രമം ഒരു ഓണ്‍ലൈന്‍ മാധ്യമത്തോട് പ്രതികരിച്ചു.

ശനിയാഴ്ച്ച പുലര്‍ച്ചെ
കഴിഞ്ഞ ശനിയാഴ്ച്ച പുലര്‍ച്ചെയായിരുന്നു തിരുവനന്തപുരം കുണ്ടമണ്‍കടവിലുള്ള ആശ്രമത്തിന് നേരെ അക്രമം ഉണ്ടായത്. ആശ്രമിത്തിന് പുറത്ത് നിര്‍ത്തിയിട്ടിരുന്ന രണ്ട് കാറുകള്‍ തീ വെച്ച് നശിപ്പിച്ച അക്രമികള്‍ ആശ്രമത്തിന് നേരേയും അക്രമം അഴിച്ചുവിട്ടു.

സ്ത്രീപ്രവേശന വിധി
ശബരിമല സ്ത്രീപ്രവേശന വിധിയെ സ്വാഗതം ചെയ്യുകയും വിഷയത്തില്‍ ബിജെപിയും ആര്‍എസ്എസും സ്വീകരിച്ച നിലപാടുകളെ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ച സന്ദീപാനന്ദഗിരിക്ക് നേരെ സംഘപരിവാറിന്റെ ഭീഷണി ഉണ്ടായിരുന്നു.

ബിജെപിക്കും പങ്കുണ്ട്
ഇതിന് പിന്നാലെയാണ് ആശ്രമത്തിന് നേരെ ആക്രമണം ഉണ്ടായത്. ആശ്രമം അക്രമിക്കപ്പെട്ട സംഭവത്തില്‍ ബിജെപിക്കും പങ്കുണ്ടെന്നായിരുന്നു സ്വമി സന്ദീപാനന്ദഗിരിയുടെ ആരോപണം. അതേസമയം കേസില്‍ ഇതുവരെ ആരേയും പിടികൂടാത്തതില്‍ പോലീസിനെതിരേയും ആക്ഷേപം ഉയരുന്നുണ്ട്. കന്റോണ്‍മെന്റ് എസ്പിക്കാണ് കേസ് അന്വേഷണത്തിന്റെ ചുമതല.
വീഡിയോ
പ്രചരിക്കുന്ന വ്യാജവാര്‍ത്ത












Click it and Unblock the Notifications