കേരളത്തിനെതിരെ നുണകള്‍ വരുന്ന വഴിയെ..: ഊരും പേരുമില്ലാത്ത ഈ കുറിപ്പ് ആരുടേതാണ്: തുറന്നടിച്ച് വീണ ജോർജ്
ആശ പദ്ധതിയില്‍ ഉള്‍പ്പെടെ കേന്ദ്ര സർക്കാർ കേരളത്തിന് തരാനുള്ള മുഴുവന്‍ തുകയും തന്ന് തീർത്തെന്ന വ്യാജ പ്രചരണത്തിനെതിരെ ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്. കേന്ദ്ര സര്‍ക്കാരിന്റെതെന്ന പേരില്‍ തെറ്റിദ്ധരിപ്പിക്കുന്ന ഒരു വാർത്താക്കുറിപ്പ് ഉദ്ധരിച്ചുകൊണ്ടായിരുന്നു മലയാളത്തിലെ പ്രമുഖ മാധ്യമങ്ങള്‍ സംസ്ഥാന സർക്കാറിനെ കുറ്റപ്പെടുത്തിക്കൊണ്ടുള്ള വാർത്ത പ്രസിദ്ധീകരിച്ചത്.
പ്രചരിപ്പിക്കുന്ന പത്രക്കുറിപ്പിന്റെ പകർപ്പും മാധ്യമങ്ങള്‍ വാർത്തകളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ പ്രഥമദൃഷ്ട്യ തന്നെ സര്‍ക്കാരിന്റെതോ ഏതെങ്കിലും മന്ത്രാലയത്തിന്റെയോ അല്ലെന്ന് വ്യക്തമാകുന്നൊരു പത്രക്കുറിപ്പ് വലിയ വാര്‍ത്തയാക്കി പ്രസിദ്ധീകരിച്ച വാർത്തയ്ക്കെതിരെ രൂക്ഷമായ പരിഹാസവും വീണ ജോർജ് തൊടുത്തുവിടുന്നു. രാഷ്ട്രീയ ലക്ഷ്യത്തോടെ കൃത്യമായ ആസൂത്രണത്തില്‍ നടക്കുന്ന പ്രചാരണങ്ങളുടെ ഭാഗമായി ഉണ്ടാക്കിയ ഒരു പ്രസ്താവനയുടെ ആധികാരിക പോലും മാധ്യമങ്ങള്‍ നോക്കിയിട്ടില്ലെന്നും മന്ത്രി കുറ്റപ്പെടുത്തി.

മന്ത്രിക്ക് പുറമെ കെജെ ജേക്കബ് അടക്കമുള്ള പ്രമുഖ മാധ്യമപ്രവർത്തകരും പത്രക്കുറിപ്പിന്റെ ഉറവിടം ചോദിച്ച് രംഗത്ത് വന്നിട്ടുണ്ട്. കേന്ദ്ര ആരോഗ്യ മന്ത്രാലയമോ മറ്റേതെങ്കിലും മന്ത്രാലയമോ ഇത്തരത്തിലൊരു പത്രക്കുറിപ്പ് ഇതുവരെ പുറത്ത് വിട്ടിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
മന്ത്രി വീണ ജോർജിന്റെ പ്രസ്താവനയുടെ പൂർണ്ണ രൂപം ഇങ്ങനെ..
ഊരും പേരുമില്ലാത്ത ഒരു കുറിപ്പ്. ആരുടേതാണ് കുറിപ്പെന്ന് ഇല്ല. പ്രഥമദൃഷ്ട്യാ അത് ഏതെങ്കിലും ഒരു സര്‍ക്കാരിന്റേതോ മന്ത്രാലയത്തിന്റേയോ അല്ലെന്ന് വ്യക്തം. അതിലെ ഉള്ളടക്കം ഇപ്രകാരം. 'ശമ്പളവും ആനുകൂല്യങ്ങളും നല്‍കാത്തത് സംസ്ഥാന സര്‍ക്കാരിന്റെ ഭരണ പരാജയം'. പിന്നാലെ ചാനലുകളില്‍ രാത്രി ബ്രേക്കിംഗ് ന്യൂസ്. 'പ്രമുഖ' പത്രങ്ങളില്‍ ഇന്ന് സ്വന്തം ലേഖകരുടെ റിപ്പോര്‍ട്ട്. ആദ്യം വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത് 'മുതിര്‍ന്ന' മാധ്യമ പ്രവര്‍ത്തകര്‍. അവര്‍ക്ക് സംശയമില്ല.
'കേരളത്തിന്റെ വീഴ്ച്ചയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം' ഇത് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റേതല്ലെന്ന് മനസിലാക്കാന്‍ മാധ്യമ പ്രവര്‍ത്തകരാകണമെന്നില്ല, അക്ഷരാഭ്യാസം മതിയാകും. ഇവര്‍ കൊടുത്തിരിക്കുന്ന വാര്‍ത്തയ്ക്ക് അടിസ്ഥാനമായ കുറിപ്പ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റേതല്ല. അപ്പോള്‍ പിന്നെ ആരുടേത്? അവിടെയാണ് ഇവിടെ നടക്കുന്ന സംഭവങ്ങള്‍ക്ക് പിന്നിലെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ കാണേണ്ടത്. കൃത്യമായ ആസൂത്രണത്തോടെ ഏതോ സോഷ്യല്‍ മീഡിയാ സെല്ലില്‍ നിന്നും ഉത്ഭവിച്ച ഈ കുറിപ്പ് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകര്‍ ഒരു സംശയവുമില്ലാതെ റിപ്പോര്‍ട്ട് ചെയ്തു. വാര്‍ത്തയുടെ ആധികാരികതയില്‍ ചോദ്യം അനുവദനീയമല്ല കേട്ടോ, ഇനി പ്രതികരണങ്ങളിലേക്ക്. ചര്‍ച്ചകളിലേക്ക്. നിര്‍ഭയമായ, ഉദാത്തമായ മാധ്യമ പ്രവര്‍ത്തനം
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications