ദേശീയ കൗണ്‍സിലുമായി ബന്ധപ്പെട്ട് വ്യാജ ബില്‍.. അധ്യാപകനെ പഞ്ഞിക്കിട്ട് ബിജെപി

  • By: Nihara
Subscribe to Oneindia Malayalam

കോഴിക്കോട് : ദേശീയ കൗണ്‍സിലുമായി ബന്ധപ്പെട്ട് ഹാജരാക്കിയ ബില്‍ വ്യാജമാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് ബിജെപി നേതാക്കള്‍ അധ്യാപകനെ മര്‍ദിച്ചു. വ്യാജ രസീത് പുറത്തായതിനു പിന്നില്‍ അധ്യാപകനാണെന്ന് ആരോപിച്ചായിരുന്നു മര്‍ദനം. വടകര ചെരണ്ടത്തൂരില്‍ സ്വകാര്യ കോളേജിലെ അധ്യാപകന്‍ ശശികുമാറിനാണ് മര്‍ദനമേറ്റത്.

സംഭവമായി ബന്ധപ്പെട്ട് ബിജെപിയുടെ കുറ്റ്യാടി മണ്ഡലം പ്രസിഡന്റ് പിപി മുരളി അടക്കമുള്ളവര്‍ക്കെതിരെ ശശികുമാര്‍ പരാതി നല്‍കിയിട്ടുണ്ട്. അധ്യാപകനും അക്കൗണ്ടന്റും അറിയാതെ രസീത് പുറത്ത് പോവില്ലെന്ന് പറഞ്ഞായിരുന്നു മര്‍ദിച്ചതെന്നും പരാതിയില്‍ പറയുന്നു.

 വ്യാജരസീതിനെക്കുറിച്ചുള്ള വിവരം പുറത്താക്കിയത്

വ്യാജരസീതിനെക്കുറിച്ചുള്ള വിവരം പുറത്താക്കിയത്

വ്യാജ രസീത് പുറത്തായതിനു പിന്നില്‍ ശശികുമാര്‍ ജോലി ചെയ്യുന്ന കോളേജാണെന്ന് കണ്ടെത്തിയിരുന്നു. അതിനു പിന്നില്‍ പ്രവര്‍ത്തിച്ചത് താനായിരുന്നുവെന്ന് പറഞ്ഞാണ് മര്‍ദിച്ചതെന്ന് ശശികുമാര്‍ പറയുന്നു.

യോഗത്തിനിടയില്‍ മര്‍ദനം

യോഗത്തിനിടയില്‍ മര്‍ദനം

കോളേജ് പ്രിന്‍സിപ്പലിന്റെയും മാനേജ്‌മെന്റ് പ്രതിനിധികളുടെയും മുന്നിലിരിക്കുമ്പോഴാണ് കോളറില്‍ പിടിച്ച് മര്‍ദിച്ചത്. കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തിയതിനോടൊപ്പം ഒരു വെള്ള പേപ്പറില്‍ ഒപ്പിടിക്കുകയും ചെയ്തിരുന്നു.

ധനസമാഹരണത്തിന് വ്യാജ രസീത്

ധനസമാഹരണത്തിന് വ്യാജ രസീത്

കഴിഞ്ഞ വര്‍ഷം കോഴിക്കോട്ട് നടന്ന ബിജെപി ദേശീയ കൗണ്‍സിലിനു വേണ്ടിയുള്ള ധനസമാഹരണത്തിനായി എന്ന പേരില്‍ വ്യാജ രസീത് ഉപയോഗിച്ചു നേതാക്കള്‍ കോടികള്‍ പിരിച്ചുവെന്ന വാര്‍ത്ത വിവാദമായിരുന്നു.

പരാതി നല്‍കി

പരാതി നല്‍കി

വ്യാജ രസീത് പുറത്തു വിട്ടുവെന്നാരോപിച്ച് തന്നെ മര്‍ദിച്ചവര്‍ക്കെതിരെ ശശികുമാര്‍ പയ്യോളി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മര്‍ദിച്ചവരുടെ പേര് പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

എഴുതി വാങ്ങിച്ചു

എഴുതി വാങ്ങിച്ചു

കോളേജിലെത്തിയ ബിജെപി നേതാക്കള്‍ ശശികുമാറിനെ ബന്ദിയാക്കുകയും ഭീഷണിപ്പെടുത്തി വെള്ളപേപ്പറില്‍ ഒരു ജനറല്‍ സെക്രട്ടറിയുടെ അറിവോടെയാണ് താന്‍ രസീത് പുറത്തെത്തിച്ചത് എന്ന് എഴുതി വാങ്ങുകയും ചെയ്തിരുന്നു.

അന്വേഷണം ആരംഭിച്ചു

അന്വേഷണം ആരംഭിച്ചു

ശശികുമാറിന്‍റെ പരാതിയില്‍ പയ്യോളി പോലീസ് നേതാക്കള്‍ക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

English summary
Fake receipt on BJP National Council.
Please Wait while comments are loading...