Get Updates
Get notified of breaking news, exclusive insights, and must-see stories!

വിദേശത്തുള്ള മുഖ്യമന്ത്രിക്കായി വ്യാജഒപ്പ്, സർക്കാരിനെതിരെ ഗുരുതര ആരോപണം,തെളിവ് പുറത്തുവിട്ട് ബിജെപി

തിരുവനന്തപുരം: സര്‍ക്കാരിനെതിരെയും മുഖ്യമന്ത്രി പിണറായി വിജയനെതിരെയും ഗുരുതര ആരോപണങ്ങളുമായി ബിജെപി നേതാവ് സന്ദീപ് വാര്യര്‍ രംഗത്ത്. 2018 സെപ്റ്റംബറില്‍ മുഖ്യമന്ത്രിക്കായി ഫയലില്‍ വ്യാജ ഒപ്പിട്ടെന്നാണ് ബിജെപി ഉന്നയിക്കുന്ന ആരോപണം. ഈ കാലയളവില്‍ മുഖ്യമന്ത്രി അമേരിക്കയില്‍ ചികിത്സയിലായിരുന്നു. മുഖ്യമന്ത്രിക്ക് ഒപ്പിടാനും കണ്‍സല്‍ട്ടന്‍സി ഉണ്ടോയെന്ന് സന്ദീപ് വാര്യര്‍ ചോദിക്കുന്നു. കേരളം ഭരിക്കുന്നത് പിണറായി വിജയനല്ലെന്നും പിണറായി വ്യാജനാണെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു. കേരള മുഖ്യമന്ത്രിയുടെ സ്ഥാനത്ത് ഇരിക്കാന്‍ പിണറായി വിജയന് അര്‍ഹതയില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്ര ആവശ്യപ്പെട്ടു.

Recommended Video

cmsvideo
    Fake Signature For CM Pinarayi Vijayan; BJP Makes Serious Allegations Against Government
    bjp


    2018 സെപ്റ്റംബര്‍ രണ്ടിനാണ് മുഖ്യമന്ത്രി അമേരിക്കയിലേക്ക് ചികിത്സയ്ക്ക് പോയത്. തിരിച്ച് വന്നത് സെപ്റ്റംബര്‍ 23നും. മലയാള ദിനാഘോഷത്തിന്റെയും ഭരണഭാഷാ വാരാഘോഷത്തിന്റെയും ഫയര്‍ മൂന്നാം തീയതിയാണ് പൊതുഭരണ വിഭാഗത്തില്‍ നിന്നും മുഖ്യമന്ത്രിയുടെ ഓഫീസിലേക്കെത്തുന്നത്. സെപ്റ്റംബര്‍ 9നാണ് മുഖ്യമന്ത്രി ഒപ്പിട്ടതെന്ന് രേഖകളില്‍ നിന്നും വ്യക്തമാകുന്നു. ഡിജിറ്റല്‍ ഒപ്പല്ല ഫയലില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. മുന്‍കാല പ്രാബല്യത്തില്‍ ഒപ്പിടുന്നത് നിയമ വിരുദ്ധമാണ്. കേരളത്തില്‍ രണ്ട് മുഖ്യമന്ത്രിമാരുണ്ടോ എന്ന് സംശയിക്കുന്നതായി സന്ദീപ് വാര്യര്‍ പറഞ്ഞു.

    മുഖ്യമന്ത്രിക്ക് പകരം ശിവശങ്കറാണോ സ്വപ്‌നയാണോ ഫയലില്‍ ഒപ്പിട്ടതെന്ന് വ്യക്തമാക്കണം. മുഖ്യമന്ത്രിയുടെ വ്യാജ ഒപ്പിടുന്ന ആള്‍ ഓഫീസിലുണ്ടോ എന്ന് കണ്ടെത്താന്‍ അന്വേഷണം വേണമെന്ന് സന്ദീപ് വാര്യര്‍ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി ഒപ്പിട്ട എല്ലാ ഫയലുകളും പരിശോധനയ്ക്ക് വിധേയമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+