തിരുവനന്തപുരം കൂട്ട ആത്മഹത്യ:പിറകില്‍ ബ്ലേഡ് മാഫിയ
തിരുവനന്തപുരം: ഒരു കുടുംബത്തിലെ അഞ്ച് പേര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പോലീസ് ബ്ലേഡ് മാഫിയ തലവനേയും മറ്റൊരാളേയും അറസ്റ്റ് ചെയ്തു. ബ്ലേഡ് മാഫിയയുടെ ഭീഷണിയെ തുടര്‍ന്നായിരുന്നു ആത്മഹത്യ എന്നാണ് പോലീസിന്റെ നിഗമനം.
തിരുവനന്തപുരം കിഴക്കേമൂല സ്വദേശികളായ മനോഹരന്‍ ആശാരി, ഭാര്യ മഹേശ്വരി, മക്കളായ ബിജു, സജു, ബിജുവിന്റെ ഭാര്യ കൃഷ്‌ണേന്ദു എന്നിവരെയാണ് വിഷം കഴിച്ച് മരിച്ച നിലയില്‍ മെയ് 10 ന് വീട്ടില്‍ കണ്ടെത്തിയത്. കുടുംബം കടുത്ത സാമ്പത്തിക ബാധ്യത നേരിട്ടിരുന്നതായാണ് വിവരം.

ആത്മഹത്യക്ക് മുമ്പ് അടുത്ത ബന്ധുവിന് 'ഞങ്ങള്‍ പോകുന്നു' എന്ന് പറഞ്ഞുകൊണ്ട് എസ്എംഎസ് സന്ദേശവും അയച്ചിരുന്നു. ആത്മഹത്യ ചെയ്ത മനോഹരന്റെ സഹോദരിയുടെ മകള്‍ക്കാണ് സന്ദേശം അയച്ചത്. പന്തികേട് തോന്നി വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് കൂട്ട ആത്മഹത്യയുടെ വിവരംപുറത്തറിയുന്നത്.
മനോഹരന്‍ 20 വര്‍ഷത്തോളം പ്രവാസിയായിരുന്നു. മക്കളായ ബിജുവും സജുവും ഓഹരി വിഹണിയില്‍ സജീവമായിരുന്നു. ഇത് വഴിയുണ്ടായ നഷ്ടമാണ് കുടുംബത്തെ വന്‍ കടക്കണിയിലേക്കും ഒടുവില്‍ ആത്മഹത്യയിലേക്കും നയിച്ചതെന്നാണ് സൂചന.
കല്ലയം സ്വദേശിയായ ബോംബ് കണ്ണന്‍, സജില ഗന്ധി എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. ശ്രീകുമാര്‍ എന്നയാളെ പോലീസ് തിരയുകയാണ്. കുടുംബത്തിന്റെ ആത്മഹത്യ കുറിപ്പില്‍ പരാമര്‍ശിക്കപ്പെട്ട പേരുകളാണ് ഇവ. ശ്രീകുമാറിന്റെ ഭാര്യയാണ് സജില ഗന്ധി.
ബോംബ് കണ്ണന്‍ ശിനാഴ്ച രാവിലെ മനോഹരന്റെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതായി പറയുന്നു. ഇതേതുടര്‍ന്നാണ് ആത്മഹത്യ എന്നാണ് പോലീസ് കരുതുന്നത്. ആത്മഹത്യ കുറിപ്പില്‍ മറ്റ് പലരുടേയും പേരുകള്‍ പരാമര്‍ശിച്ചിട്ടുണ്ട്.ഇവരെ പോലീസ് തിരയുകയാണ്.












Click it and Unblock the Notifications