കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് യേശുദാസന്‍ ‌അന്തരിച്ചു: മലയാളത്തിലെ ആദ്യ പോക്കറ്റ് കാര്‍ട്ടൂണിസ്റ്റ്

Google Oneindia Malayalam News

കൊച്ചി: മുതിര്‍ന്ന കാര്‍ട്ടൂണിസ്റ്റ് യേശുദാസന്‍ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് അന്ത്യം. കൊവിഡ് ബാധിതനായി ചികിത്സയിലായിരുന്നു. കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യേസുദാസന് ഒരാഴ്ച മുന്‍പ് കോവിഡ് നെഗറ്റീവ് ആയിരുന്നു. എന്നാല്‍ ആരോഗ്യാവസ്ഥ മോശമായ സാഹചര്യത്തില്‍ തുടരുകയും ഇന്ന് പുലര്‍ച്ചെ 3.30 ഓടെ മരണം സംഭവിക്കുകയുമായിരുന്നു. ശ്വാസകോശത്തിലെ അണുബാധ രൂക്ഷമായതാണ് മരണകാരണം. കാര്‍ട്ടൂണുകളുടെ ജനകീയമാക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച വ്യക്തിയാണ് യേശുദാസന്‍. അരനൂറ്റാണ്ടോളം മാധ്യമ രംഗത്ത് പ്രവര്‍ത്തിച്ച യേശുദാസന്‍ കേരളത്തിലെ ആദ്യത്തെ പോക്കറ്റ് കാര്‍ട്ടൂണ്‍ രചിയിതാവും മലയാള മാധ്യമ രംഗത്തെ ആദ്യത്തെ സ്റ്റാഫ് കാര്‍ട്ടൂണിസ്റ്റുമാണ്.

സി പി ഐ മുഖപത്രമായ ജനയുഗം ദിനപത്രത്തിലെ 'കിട്ടുമ്മാവൻ' എന്ന കഥാപാത്രത്തിലൂടെ അവതരിപ്പിച്ച കാർട്ടൂണുകളാണ് മലയാളത്തിലെ ആദ്യത്തെ 'പോക്കറ്റ്' കാർട്ടൂണുകള്‍. ഈ കഥാപാത്രമാണ് അദ്ദേഹത്തെ ഒരു ജനപ്രിയകാർട്ടൂണിസ്റ്റാക്കിയതും. പിന്നീട് മനോരമയില്‍ എത്തിയ അദ്ദേഹത്തിന്റെ വനിതയിലെ 'മിസ്സിസ് നായർ', മലയാള മനോരയിലെ 'പൊന്നമ്മ സൂപ്രണ്ട്' 'ജൂബാ ചേട്ടൻ' എന്നീ കാർട്ടൂൺ കഥാപാത്രങ്ങളും ഏറെ പ്രചാരം ലഭിച്ചതായിരുന്നു. കേരള കാർട്ടൂൺ അക്കാദമിയുടെ സ്ഥാപക അദ്ധ്യക്ഷനായ യേശുദാസൻ കേരള ലളിതകലാ അക്കാദമിയുടെ ഉപാദ്ധ്യക്ഷനും അദ്ധ്യക്ഷനുമായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

 yeshudas

ഇരുപത്തിമൂന്നു കൊല്ലത്തോളം സ്റ്റാഫ് കാർട്ടൂണിസ്റ്റായി മലയാള മനോരമയിൽ പ്രവർത്തിച്ച യേശുദാസന്‍ മെട്രൊ വാർത്ത, ദേശാഭിമാനി എന്നീ ദിനപത്രങ്ങളിലും സേവനം അനുഷ്ടിച്ചിട്ടുണ്ട്. സിനിമ രംഗത്തും തന്റേതായ വ്യക്തിമുദ്ര പതിപിപ്പിക്കാന്‍ ഇദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. 1984-ൽ കെ.ജി. ജോർജ്ന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ 'പഞ്ചവടിപ്പാലം' എന്ന മലയാള ചലച്ചിത്രത്തിന് സംഭാഷണവും, 1992-ൽ എ.ടി. അബു സംവിധാനം ചെയ്ത 'എന്റെ പൊന്നു തമ്പുരാൻ' എന്ന ചിത്രത്തിന് തിരക്കഥയും, എഴുതിയത് കാർട്ടൂണിസ്റ്റ് യേശുദാസനാണ്.

രാഹുല്‍ ഗാന്ധിക്ക് അനുമതിയില്ല; ലഖീംപൂരില്‍ നിരോധനാജ്ഞ, വേഷം മാറിയെത്തി തൃണമൂല്‍ നേതാക്കള്‍രാഹുല്‍ ഗാന്ധിക്ക് അനുമതിയില്ല; ലഖീംപൂരില്‍ നിരോധനാജ്ഞ, വേഷം മാറിയെത്തി തൃണമൂല്‍ നേതാക്കള്‍

1938 മാവേലിക്കരയ്ക്ക് അടുത്തുള്ള ഭരണിക്കാവിലാണ് യേശുദാസന്‍റെ ജനനം. ബി.എസ്.സി ബിരുദത്തിനു ശേഷമാണ് സജീവമായി കാർട്ടൂൺ രംഗത്ത് എത്തുന്നത്. ഇന്ത്യന്‍ കാര്‍ട്ടൂണിസ്റ്റുകളുടെ കുലപതി എന്ന് അറിയപ്പെടുന്ന ശങ്കറാണ് ഗുരു. യേശുദാസിന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി രാഷ്ട്രീയ-സാംസ്കാരിക രംഗത്ത് നിന്നും നിരവധി പേര്‍ രംഗത്ത് എത്തിയിട്ടുണ്ട്.

വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി
രാഷ്ട്രീയ കാർട്ടൂണുകളുടെ രംഗത്ത് അതികായനായ കാർട്ടൂണിസ്റ്റ് യേശുദാസന് ആദരാഞ്ജലികൾ. ആറു പതിറ്റാണ്ടിലേറെ നീണ്ടു നിന്ന കരിയറിൽ അദ്ദേഹം ഇന്ത്യയിൽ തന്നെ പ്രഥമ ശ്രേണിയിൽ ആയിരുന്നു. കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നു

Recommended Video

cmsvideo
WHO denied authorization for covaxin | Oneindia Malayalam

എഎം ആരിഫ് എംപി
മലയാളത്തിലെ രാഷ്ട്രീയ കാര്‍ട്ടൂണുകളുടെ കുലഗുരുവായ കാര്‍ട്ടൂണിസ്റ്റ് യേശുദാസന്റെ ദേഹവിയോഗം മലയാള മാധ്യമ ചരിത്രത്തിലെ തിളങ്ങുന്ന അധ്യായത്തിന്റെ അന്ത്യമാണ്. ശങ്കേഴ്‌സ് വീക്കിയിലാണ് തന്റെ പാഠശാലയെന്ന് അഭിമാനത്തോടെ കുറിച്ചിരുന്ന അദ്ദേഹം രാഷ്ട്രീയ കാര്‍ട്ടൂണുകളെ ജനകീയമാക്കി. ജനമനസുകളെ കീഴടക്കി, മണ്ണിലേക്ക് ഇറങ്ങിയ രചനാലോകം.ആറുപതിറ്റാണ്ടായി മലയാളിയുടെ വരകളുടെ കുലപതിയാണ് നമുക്ക് നഷ്ടമായിരിക്കുന്നത്.
ജനയുഗം, മലയാളമനോരമ, ദേശാഭിമാനി ദിനപത്രങ്ങളില്‍ അദ്ദേഹം കോറിയിട്ട ചിരിയും ചിന്തയും നര്‍മവും ചാലിച്ച കാര്‍ട്ടൂണുകള്‍ ചരിത്രതാളുകളില്‍ എന്നും വേറിട്ടു നില്‍ക്കും. സ്വദേശാഭിമാനി പുരസ്‌കാരം ഉള്‍പ്പടെ നിരവധി കീര്‍ത്തി മുദ്രകള്‍ സമ്മാനിക്കപ്പെട്ടു. കേരള കാര്‍ട്ടൂണ്‍ അക്കാദമിയുടെ സ്ഥാപക അധ്യക്ഷനും കേരള ലളിത കലാഅക്കാദമിയുടെ മുന്‍ അധ്യക്ഷനുമാണ് അദ്ദേഹത്തിന് വരയുടെ വരപ്രദാസം ജന്മസിദ്ധമായിരുന്നു.

പി രാജീവ്- വ്യവസായ വകുപ്പ് മന്ത്രി

മലയാളത്തിൽ രാഷ്ട്രീയ കാർട്ടൂണിന്റെ കുലപതിയായിരുന്നു യേശുദാസൻ.ഇന്ത്യയിലെ ഏറ്റവും ശ്രദ്ധേയരായ കാർട്ടൂണിസ്റ്റുകളിൽ ഒരാൾ. കളമശ്ശേരിയിൽ, എന്റെ വീട്ടിൽ നിന്ന് ഒരു കിലോമീറ്റർ ദൂരത്തിനുള്ളിലാണ് അദ്ദേഹം താമസിക്കുന്നത്. എത്രയോ കാലമായി ജീവിതത്തിന്റെ ഭാഗമായി മാറിയൊരാൾ. ദേശാഭിമാനി ചുമതലയുണ്ടായിരിക്കേ, പത്രത്തിന്റെ ദൈനംദിന ചുതലകളുടെ ഭാഗമായുണ്ടായ നിരന്തര സമ്പർക്കം വ്യക്തിപരമായ ബന്ധത്തിന്റെ ഇഴയടുപ്പം കൂട്ടി.

സാരിയില്‍ അതിസുന്ദരിയായി അനു ഇമ്മാനുവല്‍; ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍

ദേശാഭിനിയിലും ശങ്കേഴ്സ് വീക്ക്ലിയിലും ജനയുഗത്തിലും മനോരമയിലും വ്യത്യസ്തവും വിഭിന്നവുമായ അന്തരീക്ഷത്തിലും എഡിറ്റോറിയൽ സമീപനങ്ങളിലും നിന്ന് പ്രവർത്തിക്കുമ്പോഴും തനതായ ഒരു ശൈലി വളർത്തിയെടുക്കാൻ കഴിഞ്ഞതാണ് അദ്ദേഹത്തിന്റെ വലിയ നേട്ടം. ഇത് ഒരു താരപരിവേഷത്തിലേക്ക് അദ്ദേഹത്തെ ഉയർത്തുകയും ചെയ്തു. വരക്കാൻ ഇഷ്ടമുള്ള നേതാവ് നായനാരായിരുന്നു. സംസ്ഥാന സർക്കാരിന്റെ സ്വദേശാഭിമാനി - കേസരി പുരസ്കാരം വലിയ ആഘോഷമായി അദ്ദേഹത്തിന് സമ്മാനിക്കാൻ പ്ളാൻ ചെയ്തിരുന്നതാണെങ്കിലും കോവിഡ് നിയന്ത്രണങ്ങളാൽ അതിന് കഴിഞ്ഞില്ല.
ആദരാഞ്ജലികൾ.

English summary
Famous cartoonist Yesudasan passed away: The first pocket cartoonist in Malayalam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X