Get Updates
Get notified of breaking news, exclusive insights, and must-see stories!

വിവാഹ തലേന്ന് പിതാവിന്റെ കുത്തേറ്റ് മരിച്ച ആതിര യാത്രയായത് ഒരുപാട് മോഹങ്ങള്‍ ബാക്കിയാക്കി

മലപ്പുറം: വിവാഹ തലേന്ന് പിതാവിന്റെ കഠാരകൊണ്ടുള്ള കുത്തേറ്റ് മരിച്ച ആതിര യാത്രയായത് ഒരുപാട് മോഹങ്ങള്‍ ബാക്കിയാക്കി. ഇന്നലെ വൈകുന്നേരമാണ് അരീക്കോട് പൂവത്തിക്കണ്ടി സ്വദേശിനിയായ ആതിര (21) നെയാണ് അച്ഛന്‍ രാജന്‍ കുത്തിക്കൊന്നത്.താന്‍ കരുതിവെച്ച മോഹങ്ങളും തന്റെ ഇഷ്ട തോഴന്റെ അരികില്‍ എത്തുമ്പോള്‍ അണിയാന്‍ സ്വന്തംപണം ഉപയോഗിച്ച് വാങ്ങിയ അല്‍പ്പം സ്വര്‍ണാഭരങ്ങളും ബാക്കിയാക്കിയാണ് തലോലിച്ച് വളര്‍ത്തിയ അച്ചന്റെ കരങ്ങളാല്‍ ആതിര യാത്രയായത്.

മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ഡയാലിസിസ് ടെക്നീഷ്യ ആയിരുന്നു ആതിര. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ഡയാലിസിസ് യൂണിറ്റില്‍ ഒരു അമ്മയേയും കൂട്ടിവരുന്ന ചെറുപ്പകാരനുമായി ആതിരക്ക് പ്രണയം തോന്നുകയായിരുന്നു. വ്യത്യസ്ത ജാതിയിലായതിനാല്‍ ബന്ധുക്കള്‍ എതിര്‍ത്തിട്ടും വിട്ടുപിരിയാന്‍ തയ്യാറാകാത്തത് അഛനെ ചൊടിപ്പിച്ചു. അവസാന മധ്യസ്ഥ ചര്‍ച്ചയില്‍ വീട്ടുകാര്‍കൊപ്പം പോകുമ്പോഴും അറിയാതെ ആതിര പറഞ്ഞിരുന്നു എന്നെ കൊണ്ടുപോകുന്നത് കൊല്ലാനാണെന്ന്.

 athira-areekkod

പെട്ടെന്ന് അവനോടവളെ കല്യാണംകഴിച്ചു കൊണ്ടുപോവാന്‍ പറയു അല്ലങ്കില്‍ ഞാനവളെ എന്തങ്കിലും ചെയ്യുമെന്ന് രാജനും പറഞ്ഞതായി നാട്ടുകാര്‍ പറയുന്നു. താരാട്ടുപാടി ഉറക്കിയ അഛന്റെ മനസ്സ് ആതിരയ്ക്ക്ക്ക് വായിക്കാന്‍ സാധിച്ചെങ്കിലും കൂടിനിന്നവര്‍ ചെറുപുഞ്ചിരിയോടെ തള്ളികളഞ്ഞു. അടങ്ങാത്ത ദേഷ്യം അഛന്‍ മകളോട് തീര്‍ത്തത് ഒരു കുപ്പി കള്ളിന്റെ ബലത്തില്‍. മകളുടെ അടിവയറ്റില്‍ കുത്തിയിറക്കിയ കത്തിയുമായി യാതൊരു കൂസലുമില്ലാതെയാണ് പ്രതി പോലീസിന് മുമ്പില്‍ കീഴടങ്ങിയത്

മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ഡയാലിസിസ് ടെക്നീഷ്യ ആയി ജോലിനോക്കുന്ന ആതിര കോഴിക്കോട് സ്വദേശി മിലിട്ടറിയില്‍ ജോലിചെയ്ത് വരുന്ന ബ്രിഗേഷ് എന്നവരുമായി പ്രണയത്തിലായിരുന്നു. എന്നാല്‍ ഈ ബന്ധം അച്ചനായ പ്രതി അംഗീകരിക്കാതിരുന്നതിനെ തുടര്‍ന്ന് ഇരുവരും രജിസ്റ്റര്‍ മാരേജ് ചെയ്യുകയും ചെയ്തു. തുടര്‍ന്ന് അരീക്കോട് പോലീസ് സ്റ്റേഷനില്‍ വെച്ച് നടന്ന മധ്യസ്ഥ ചര്‍ച്ചയില്‍ ബന്ധുക്കളുടെയും മധ്യസ്ഥന്‍മാരുടെയും നിര്‍ബന്ധത്തിന്‍ വഴങ്ങി അംബലത്തില്‍ വെച്ച് നല്ലനിലയില്‍ വിവാഹം ചെയ്ത് നല്‍കാം എന്ന ഉറപ്പില്‍ ആതിര പൂവത്തികണ്ടിയിലുള്ള തന്റെ സ്വന്തം വീട്ടിലേക്ക് പോവുകയായിരുന്നു.

ബന്ധുക്കളും വീട്ടുകാരും നിശ്ചയിച്ച് ഉറപ്പിച്ച വിവാഹം ഇന്ന് സൗത്ത് പുത്തലം സാളിഗ്രാമം അംമ്പലത്തില്‍ വെച്ച് നടക്കാനിരിക്കെയാണ് നാടിനെ നടുക്കിയ ദാരുണമായ സംഭവം നടന്നത് . അച്ഛന്റെ പൂര്‍ണ്ണ സമ്മതത്തോടെയയായിരുന്നില്ല ഈ വിവാഹം നടക്കാനിരുന്നത്. കല്ല്യാണ വീട്ടിലേക്ക് ഇന്നലെ വൈകുന്നേരം 4 മണിയോടെ പ്രതി മദ്യപിച്ചെത്തുകയും ഭീകരാന്തരീക്ഷം ഉണ്ടാക്കുകയും വീട്ടുകാരോടും ബന്ധുക്കളോടും തട്ടികയറുകയും അതിരയെ കൊല്ലുമെന്ന് ഭീക്ഷണിപെടുത്തുകയും ചെയ്തു. അക്രമം ഭയന്ന ആതിര അടുത്തുള്ള അബ്ദുല്‍ ലത്തീഫിന്റെ വീട്ടിലേക്ക് പ്രാണരക്ഷാര്‍ത്ഥം ഓടുകയും ഒരു റൂമില്‍ കയറി ഒളിക്കുയും ചെയ്തു. എന്നാല്‍ ആതിരയെ പിന്തുടര്‍ന്ന അച്ചന്‍ വാതില്‍ ചവിട്ടി പോളിച്ച് അകത്ത് കടക്കുകയും കയ്യില്‍ കരുതിയിരുന്ന കഠാര ഉപയോഗിച്ച് വയറ്റില്‍ കുത്തുകയുമായിരുന്നു. ആതിരയെ ഉടന്‍തന്നെ മുക്കത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ ആയില്ല. 5.15ഓടെയാണ് മരണം സ്ഥിരീകരിച്ച്ത്. രാജനെ പോലീസ് അറസ്റ്റ് ചെയ്തു. ഡ്രൈവര്‍ ജോലി ചെയ്ത് വരികയായിരുന്നു പ്രതി. മാതാവ് സുനിത, സഹോദരങ്ങള്‍ അശിന്‍ രാജ്, അതുല്‍ രാജ്

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+