'ലീഗുകാര്‍ക്ക് ക്ലാസെടുക്കാന്‍ ഇനിയും ഇതുവഴി വരില്ലേ',സിപിഎമ്മിനെ പരിഹസിച്ച് ഫാത്തിമ തെഹ്‌ലിയ
കൊച്ചി; സി പി എം സംസ്ഥാന സെക്രട്ടറിയേറ്റിയേറ്റിലും സെക്രട്ടറിയേറ്റിലും സ്ത്രീ പ്രാതിനിധ്യം കുറഞ്ഞതിൽ സി പി എമ്മിനെ പരിഹസിച്ച് എം എസ് എഫ് മുന്‍ ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്‌ലിയ., സ്ത്രീ വിമോചനത്തെ കുറിച്ച് ലീഗുകാർക്ക് ക്ലാസെടുക്കാൻ ഇനിയും സഖാക്കൾ ഈ വഴി വരില്ലേയെന്ന് ഫാത്തിമ തെഹ്ലിയ പരിഹസിച്ചു. ഫേസ്ബുക്കിലൂടെയാണ് ഫാത്തിമ തെഹ്ലിയയുടെ പ്രതികരണം.

'സ്ത്രീ പ്രാതിനിധ്യത്തെ കുറിച്ച് വലിയ വായയിൽ മറ്റ് പാർട്ടികൾക്ക് ഉൽബോധനം നൽകാറുള്ള സി.പി.എമ്മിന്റെ 17 അംഗ സംസ്ഥാന സെക്രട്ടറിയേറ്റിൽ ആകെയുള്ളത് ഒരു വനിതാ അംഗം. സ്ത്രീ പ്രാതിനിധ്യം കൂടിയാൽ പാർട്ടി നശിച്ചു പോകുമെന്ന് ആത്മാർഥമായി വിശ്വസിക്കുന്ന കോടിയേരി ബാലകൃഷ്ണനെ വീണ്ടും സെക്രട്ടറിയായി തിരഞ്ഞെടുത്തിട്ടുണ്ട്. പ്രിയപ്പെട്ട സഖാക്കളെ, സ്ത്രീ വിമോചനത്തെ കുറിച്ച് ലീഗുകാർക്ക് ക്ലാസെടുക്കാൻ ഇനിയും വരില്ലേ ഈ വഴി',എന്നായിരുന്നു ഫേസ്ബുക്കിൽ ഫാത്തി തെഹ്ലിയ കുറിച്ചത്.
പുതിയ സംസ്ഥാന സെക്രട്ടറിയേറ്രിൽ പി കെ ശ്രീമതി മാത്രമാണ് വനിത അംഗം. 88 അംഗ സംസ്ഥാന കമ്മിറ്റിയിൽ 13 വനിതകളാണ് ഉള്‍പ്പെട്ടിട്ടുള്ളത്. പി കെ ശ്രീമതി, എം സി ജോസഫൈന്‍, കെ കെ ശൈലജ, പി സതീദേവി, പി കെ സൈനബ, കെ പി മേരി, സി എസ് സുജാത, ജെ മേഴ്‌സിക്കുട്ടിയമ്മ, ടി എൻ സീമ, കെ എസ് സലീഖ, കെ കെ ലതിക, ഡോ ചിന്ത ജെറോം, സൂസന്‍ കോടി എന്നിവരാണ് സംസ്ഥാന കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സ്ത്രീകൾ. ഇതിൽ മൂന്ന് പേർ പുതുമഖങ്ങളാണ്. കെ എസ്. സലീഖ, കെ കെ ലതിക, ചിന്ത ജെറോം എന്നിവരാണ് പുതിയ അംഗങ്ങൾ.
അതേസമയം സംസ്ഥാന കമ്മിറ്റിയിലെ സ്ത്രീ സംവരണം സംബന്ധിച്ച ചോദ്യത്തിന് കഴിഞ്ഞ ദിവസം പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നടത്തിയ പ്രതികരണം വലിയ വിവാദമായിരുന്നു. സംസ്ഥാന കമ്മറ്റിയില്‍ അമ്പത് ശതമാനം സ്ത്രീകളെ ഉള്‍പ്പെടുത്തുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിനായിരുന്നു കോടിയേരിയുടെ വിവാദ പ്രതികരണം. പാര്‍ട്ടിയെ തകര്‍ക്കാനാണോ നിങ്ങള്‍ നോക്കുന്നതെന്നായിരുന്നു കോടിയേരി ബാലകൃഷ്ണൻ ചോദിച്ചത്. സ്ത്രീ പുരുഷ സമത്വം വേണമെന്നും പുരുഷ മേധാവിത്വം ഇല്ലാതാക്കണമെന്നും പറഞ്ഞതിന് തൊട്ടുപിന്നാലെയായിരുന്നു കോടിയേരിയുടെ പ്രതികരണം.
'അനുശ്രീ മുത്താണ്'......പേൾ അഴകിൽ നടിയുടെ എലഗന്റ് ഫോട്ടോസ്.. വൈറൽ












Click it and Unblock the Notifications