കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ശരീരത്തിലേക്കെന്നല്ല മാനസിക പ്രതലത്തിലേക്കും ഇഷ്ടമില്ലാതെ ഒരാളേയും കയറാൻ അനുവദിക്കാറില്ല'; നടിക്ക് പിന്തുണ

Google Oneindia Malayalam News

നടി അപർണ ബാലമുരളിയോട് വച്ച് ഒരു വിദ്യാര്‍ത്ഥി അപമര്യാദയായി പെരുമാറിയ സംഭവത്തിൽ പ്രതികരിച്ച് എം എസ് എഫ് നേതാവ് ഫാത്തിമ തഹ്ലിയ. മറ്റുള്ളവരുടെ സ്വകാര്യതയെ വിവേകപൂർവ്വം തിരിച്ചറിയാനും ബഹുമാനിക്കാനും പരിശീലനം കൊടുക്കേണ്ടതുണ്ടെന്ന് ഫാത്തിമ തെഹ്ലിയ പറഞ്ഞു.' വ്യക്തികളുടെ അടുപ്പങ്ങളും താൽപ്പര്യങ്ങളും തിരിച്ചറിയാനുള്ള അളവുകോൽ മനുഷ്യന്റെ കൈയ്യിലുണ്ട്. ബഹുമാനത്തിന്റേയും തിരിച്ചറിവിന്റേയും കരുതലിന്റേയും ഇടപെടലാണത്. എല്ലാം നോർമലൈസ് ചെയ്യുകയും പരിഷ്‌കൃത മനോഭവമെന്ന് സ്വയം പറയുകയും ജൻഡർ ന്യൂട്രാലിറ്റിക്ക് വേണ്ടി വാദിക്കുകയും ചെയ്യുന്നവർ സ്വന്തം സ്വാതന്ത്ര്യത്തിനപ്പുറത്തെ അപരന്റെ സ്വകാര്യതയെ എപ്പോൾ മാനിക്കാണ്', തെഹ്ലിയ ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റിന്റെ പൂർണരൂപം വായിക്കാം

1


എന്റെ ശരീരത്തിലേക്കെന്നല്ല എന്റെ മാനസിക പ്രതലത്തിലേക്കും (intimate Space) ഇഷ്ട്മില്ലാതെ ഒരാളേയും കയറാൻ ഞാൻ അനുവദിക്കാറില്ല. അങ്ങനെ ആരെങ്കിലും ശ്രമിച്ചാൽ പിടിച്ചു പുറത്തിടാനും അനിഷ്ടം തുറന്ന് പ്രകടിപ്പിക്കാനും ഞാൻ ശ്രമിക്കാറുണ്ട്. അതിനർത്ഥം അതെളുപ്പമാണെന്നല്ല. പൊതുവേ അങ്ങനെ ചെയ്യുന്ന സ്ത്രീകൾക്ക് സ്വയം പരിക്കേൽപ്പിക്കാതെ അങ്ങനെ പ്രവർത്തിക്കൽ പോലും അസാധ്യമാണെന്ന് ഞാൻ വിശ്വസിക്കുന്നു. അതുകൊണ്ട് മറ്റുള്ളവരുടെ സ്വകാര്യതയെ വിവേകപൂർവ്വം തിരിച്ചറിയുകയും ബഹുമാനിക്കാനുമാണ് നാം പരിശീലനം കൊടുക്കേണ്ടത്. നമ്മുടെ പെൺകുട്ടികളെ ശക്തരും പ്രതികരണ ശേഷിയുമുള്ളവരും ആക്കുന്നതിന്റെ പ്രസക്തിയും ഇവിടെയാണ്.

2

അനുവാദമില്ലാതെ മറ്റൊരാളുടെ ശരീരത്തിലേക്കുള്ള കടന്നുകയറ്റം ന്യായീകരിക്കുന്നവരെ കാണുമ്പോൾ ലജ്ജ തോന്നുന്നു. ഒരിക്കൽ പോലും പരിചയമില്ലാത്തവരോട് അങ്ങനെ ചെയ്യരുത് എന്ന വിചിത്ര ഉപദേശവും വരുന്നു. എന്ത് വാദമാണത്. ഇനി പരിചയമുണ്ടെങ്കിൽ തന്നെ, ഇഷ്ട്ടമില്ലാത്ത ഒരാളുടെ സ്പേസിലേക്ക് നിങ്ങൾക്കെങ്ങനെ കയറിചെല്ലാൻ പറ്റും. അവരൊരു സിനിമാ നടിയോ, രാഷ്ട്രീയക്കാരിയോ, പൊതുമേഖലയിൽ നിറഞ്ഞു നിൽക്കുന്നവരോ ആവട്ടെ, അവരെങ്ങനെയാണ് നിങ്ങൾക്ക് 'പൊതുമുതൽ' ആവുന്നത്?
അപരന്റെ ഇഷ്ടവും താൽപ്പര്യവും പരിഗണിക്കാതെ 'എന്നാണ് നമുക്ക് നമ്മുടെ ശരീരത്തെ മറികടക്കാൻ കഴിയുക' എന്ന മുദ്രാവാക്യം പോലും ആപത്കരമാണ്.

3


വ്യക്തികളുടെ അടുപ്പങ്ങളും താൽപ്പര്യങ്ങളും തിരിച്ചറിയാനുള്ള അളവുകോൽ മനുഷ്യന്റെ കൈയ്യിലുണ്ട്. ബഹുമാനത്തിന്റേയും തിരിച്ചറിവിന്റേയും കരുതലിന്റേയും ഇടപെടലാണത്. എല്ലാം നോർമലൈസ് ചെയ്യുകയും പരിഷ്‌കൃത മനോഭവമെന്ന് സ്വയം പറയുകയും ജൻഡർ ന്യൂട്രാലിറ്റിക്ക് വേണ്ടി വാദിക്കുകയും ചെയ്യുന്നവർ സ്വന്തം സ്വാതന്ത്ര്യത്തിനപ്പുറത്തെ അപരന്റെ സ്വകാര്യതയെ എപ്പോൾ മാനിക്കാണ്?, ഫാത്തിമ തെഹ്ലിയ ചോദിച്ചു.

4


അതേസമയം നടി അപർണ ബാലമുരളിയോട് വിദ്യാർത്ഥി മോശമായി പെരുമാറിയ സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് എറണാകുളം ഗവ. ലോ കോളേജ് യൂണിയൻ രംഗത്തെത്തി.
'യുണിയൻ ഉദ്ഘാടന ചടങ്ങിൽ സിനിമ താരത്തിന് നേരെ വിദ്യാർത്ഥികളിൽ ഒരാളിൽ നിന്നും ഉണ്ടായ അനിഷ്ട സംഭവം ഏറെ ഖേദകരമാണ്. സംഭവ സമയത്ത് തന്നെ യൂണിയൻ ഭാരവാഹി അത്തരത്തിലുള്ള പെരുമാറ്റത്തെ തടുക്കാൻ ശ്രമിക്കുകയും യൂണിയന്റെ ഭാഗത്ത് നിന്നും ഖേദം അറിയിക്കുകയും ചെയ്തിരുന്നു. ഈ സംഭവവുമായി ബന്ധപ്പെട്ട് താരത്തിന് ഉണ്ടായ പ്രയാസത്തിൽ കോളേജ് യൂണിയൻ നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നു. ഇത്തരമൊരു വിഷയത്തെ യൂണിയൻ ഏറെ ഗൗരവത്തോടെയാണ് നോക്കി കാണുന്നത്', കുറിപ്പിൽ യൂണിയൻ വ്യക്തമാക്കി.

'എന്താടോ ലോ കോളേജ് അല്ലേ, ഞാന്‍ സ്തബ്ധയായിപ്പോയി'; ദുരനുഭവത്തില്‍ പ്രതികരിച്ച് അപര്‍ണ ബാലമുരളി'എന്താടോ ലോ കോളേജ് അല്ലേ, ഞാന്‍ സ്തബ്ധയായിപ്പോയി'; ദുരനുഭവത്തില്‍ പ്രതികരിച്ച് അപര്‍ണ ബാലമുരളി

English summary
Fathima Thehliya Supports Actress Aparna Balamurali slams The Incident
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X