കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫാത്തിമയുടെ ആത്മഹത്യ;അധ്യാപകന്റെ പീഡനമെന്ന് ആവർത്തിച്ച് കുടുംബം,മെസ്സിലിരുന്ന് കരയാറുണ്ടെന്ന് പിതാവ്

Google Oneindia Malayalam News

Recommended Video

cmsvideo
Fatima's $uicide; The family has repeatedly accu$ed the teacher for hara$$ment | Oneindia Malayalam

ചെന്നൈ: മദ്രാസ് ഐഐടിയിലെ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തതിന് പിന്നിൽ അധ്യാപകന്റെ പീ‍ഡനമെന്ന് ആവർത്തിച്ച് കുടുബാംഗങ്ങൾ‌. തന്റെ മരണത്തിന് പിന്നിൽ ഒരു അധ്യാപകനാണെന്ന കുറിപ്പ് എഴുതിവെച്ചിട്ടാണ് ഫാത്തിമ ആത്മഹത്യ ചെയ്തത്. മൊബൈൽ ഫോണിലാണ് ഫാത്തിമ അധ്യാപകന്റെ പേരടക്കം കുറിച് വെച്ചത്. കഴിഞ്ഞ ശനിയാഴ്ചയാണ് ചെന്നൈ ഐഐടിയിലെ എംഎ ഹ്യുമാനിറ്റീസ് ഒന്നാം വർഷ വിദ്യാർത്ഥിനി ആയിരുന്ന ഫാത്തിമയെ ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

ജെഎൻയു സമരം; പ്രതിഷേധം ശക്തമാക്കാൻ വിദ്യാർത്ഥികൾ, ക്യാമ്പസ് അച്ചിടും, പ്രതിഷേധവുമായി എബിവിപിയും!ജെഎൻയു സമരം; പ്രതിഷേധം ശക്തമാക്കാൻ വിദ്യാർത്ഥികൾ, ക്യാമ്പസ് അച്ചിടും, പ്രതിഷേധവുമായി എബിവിപിയും!

ഫാത്തിമയുടെ മരണത്തിന് പിന്നിൽ ദുരൂഹതയുണ്ടെന്നും ആത്മഹത്യ കുിറിപ്പിലുള്ള ഈ അധ്യാപകന്റെ പീഡനത്തെ കുറിച്ച് മുമ്പും പറഞ്ഞിട്ടുണ്ടെന്നും ഫാത്തിമയുടെ ബന്ധുക്കൾ പറയുന്നു. ഇയാൾ മിക്ക കുട്ടികളെയും കരയിക്കാറുണ്ട്. മെസ്സിലിരുന്ന് ഫാത്തിമ പല ദിവസങ്ങളിലും കരയാറുണ്ട്. ഇവിടുത്തെ സിസിടിവ ദൃശ്യങ്ങൾ പരിശോധിച്ചാൽ പോലീസിന് വ്യക്തമായ തെളിവ് ലഭിക്കുമെന്നും ഫാത്തിമയുടെ പിതാവ് ലത്തീഫ് വെളിപ്പെടുത്തുന്നു.

കേസ് അട്ടിമറിക്കാൻ ശ്രമം

കേസ് അട്ടിമറിക്കാൻ ശ്രമം

കേസ് അട്ടിമറിക്കാൻ പോലീസ് ഐഐടി അധികൃതരുമായി ഒത്തു കളിക്കുന്നുണ്ടെന്നും പോലീസ് പറഞ്ഞു. ഫാത്തിമയുടെ മരണത്തെ തുടർന്ന് ഡിപ്പാർട്ട്മെന്റ് അടുത്ത 45 ദിവസത്തേക്ക് ക്ലാസുകൾ റദ്ദാക്കി. പരീക്ഷ ഡിസംബറിലേക്ക് മാറ്റിവെച്ചു. കുട്ടികളോട് വീട്ടിലേക്ക് പോകാനാണ് കോളേജ് അധികൃതർ പറഞ്ഞിരിക്കുന്നത്. ഇത് കേസ് അട്ടിമരിക്കാനാണെന്ന സംശയമുണ്ടെന്നാണ് ഫാത്തിമയുടെ ബന്ധുക്കൾ ആരോപിക്കുന്നത്.

ക്ലാസിലെ മിടുക്കിയായ വിദ്യാർത്ഥിനി

ക്ലാസിലെ മിടുക്കിയായ വിദ്യാർത്ഥിനി


ക്ലാസിലെ ഏറ്റവും മിടുക്കിയായ വിദ്യാർത്ഥിനിയാണ് ഫാത്തിമയെന്ന് അവിടുത്തെ അധ്യാപകരും സമ്മതികുന്നതായി ലത്തീഫ് പറഞ്ഞു. ആരോപണ വിധേയനായ അധ്യാപകന്റെ പേപ്പർ ഒഴിച്ച് എല്ലാ പേപ്പറിലും ഫാത്തിമ ക്ലാസിൽ ഒന്നാമതായിരുന്നുവെന്ന് ഹ്യുമാനിറ്റീസ് ഡിപാർട്ട്മെന്റ് തലവൻ ഉമാകാന്ത് ദാസ് അറിയിച്ചു. ഐഐടി എൻട്രൻസ് പരീക്ഷയിൽ ദേശീയ തലത്തിൽ ഉയർന്ന റാങ്കോടെയാണ് ഫാത്തിമ വിജയിച്ചതെന്നും ലത്തീഫ് ചൂണ്ടിക്കാട്ടുന്നു.

മരണം നിർഭാഗ്യകരം

മരണം നിർഭാഗ്യകരം


ആരോപണ വലിധേയനായ അധ്യാപകന്റെ പേപ്പറിന് മാത്രമാണ് ഇന്റേർണലിൽ ഫാത്തിമ രണ്ടാം സ്ഥാനത്തായത്. ഇതാണ് ആത്മഹത് ചെയ്യാനുള്ള കാരണമായതെങ്കിൽ നിർഭാഘ്യകരമാണെന്ന് ഡിപാർട്ട് മെന്റ് മേധാവി വ്യക്തമാക്കി. ക്ലാസുകൾ 45 ദിവസത്തേക്ക് റദ്ദാക്കി എന്ന ആരോപണം ശരിയല്ല. ഫാത്തിമയുടെ മരണകാരത്തെ കുറിച്ച് കുട്ടികൾക്കോ അധ്യാപകർക്കോ യാതൊരു അറിവും ഇല്ലെന്നാണ് ഉമാകാന്ത് ദാസ് വ്യക്തമക്കുന്നത്.

ക്ലാസ് നടക്കുന്നില്ലെന്ന ആരോപണം തെറ്റ്

ക്ലാസ് നടക്കുന്നില്ലെന്ന ആരോപണം തെറ്റ്

ക്ലാസുകൾ പതിവുപോലെ നടക്കുന്നുണ്ട്. ഒരു ക്ലാസും സസ്പെൻഡ് ചെയ്തിട്ടില്ല. ഫാത്തിമയുടെ മരണത്തിൽ നിന്ന് മുക്തരാകാത്ത ഏതാനും വിദ്യാർത്ഥികൾ ഇന്റേണൽ പരീക്ഷ മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തിൽ ഉചിതമായ നടപടി കൈക്കൊള്ളുമെന്നും ഉമാകാന്ത് ദാസ് വ്യക്തമാക്കി. അതേസമയം തമിഴ്നാട് പൊലീസിന്റെ അന്വേഷണം കാര്യക്ഷമമല്ല. കേന്ദ്ര മാനവശേഷി മന്ത്രാലയത്തിന് ഉൾപ്പെടെ പരാതി നൽകും. നടപടി ഉണ്ടായില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്ന് ഫാത്തിമയുടെ ബന്ധുക്കൾ പറഞ്ഞു.

പരസ്പര വിരുദ്ധ പരാമർശം

പരസ്പര വിരുദ്ധ പരാമർശം

സഹപാഠികളും അധ്യാപകരും പരസ്പരവിരുദ്ധമായാണ് സംസാരിച്ചത്. വിദ്യാർഥികളുടെ സംസാരം അധ്യാപകരെ ഭയപ്പെടുന്ന രീതിയിലായിരുന്നു. ഫാത്തിമയുടെ മൊബൈൽ ഫോൺ തിരികെ ആവശ്യപ്പെട്ടെങ്കിലും ആദ്യം പോലീസ് നൽകിയില്ല. പിന്നീടു മൊബൈൽ ഫോൺ വാങ്ങി നോക്കിയപ്പോഴാണു അധ്യാപകനെതിരെയുള്ള പരാമർശം കണ്ടത്. ഫോൺ നശിപ്പിച്ചു തെളിവ് ഇല്ലാതാക്കുമോ എന്ന് ആശങ്കയുണ്ടെന്നും. തമിഴ്നാട് പോലീസിന്റെ അന്വേഷണം കാര്യക്ഷമമല്ലെന്നും ബന്ധുക്കൾ ആരോപിക്കുന്നു.

English summary
Fatima's suicide; The family has repeatedly accused the teacher of harassment
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X