''സോളാര്‍ കേസിലെ സിഡി കയ്യിലുണ്ട്, സൂത്രധാരന്മാർ ഈ മൂന്ന് പേർ'', മുഖ്യനെ വീഴ്ത്തുക ലക്ഷ്യമെന്ന് ഫെനി
തിരുവനന്തപുരം: സോളാര്‍ കേസിലെ പരാതിക്കാരി ജയിലില്‍ വെച്ച് എഴുതിയ ആദ്യ കത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പേര് ഇല്ലായിരുന്നുവെന്ന് ഫെനി ബാലകൃഷ്ണന്. മറ്റ് പല നേതാക്കളുടേയും പേരുണ്ടായിരുന്നു. സോളാര്‍ കേസിലെ സിഡി തന്റെ പക്കലുണ്ടെന്നും ഫെനി ബാലകൃഷ്ണന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
''ഉമ്മന്‍ചാണ്ടി നേരിട്ട അനുഭവം മറ്റൊരു രാഷ്ട്രീയ നേതാവിനും ഉണ്ടാവരുത്. പരാതിക്കാരി ജയിലില്‍ നിന്ന് ഇറങ്ങിയപ്പോള്‍ തെളിവുകള്‍ തന്റെ കയ്യിലാണ് തന്നത്. ഇത് ആര്‍ക്കും നല്കാന് തയ്യാറല്ലെന്നും ഫെനി പറഞ്ഞു. തനിക്ക് ഓഫറുകളുമായി പല നേതാക്കളും സമീപിച്ചിട്ടുണ്ട്. സഹായിച്ചാല്‍ കാറും പബ്ലിക് പ്രോസിക്യൂട്ടര്‍ പദവിയും നല്‍കാമെന്ന് ഗണേഷ് കുമാര്‍ ഓഫര്‍ ചെയ്തിരുന്നുവെന്നും പക്ഷേ ഒന്നും കൈപ്പറ്റിയിട്ടില്ലെന്നും ഫെനി പറഞ്ഞു.

''കേസില്‍ ഫീസായി തനിക്ക് പണം തന്നത് ഗണേഷ് കുമാറിന്റെ പിഎ പ്രദീപ് ആയിരുന്നു. പരാതിക്കാരിക്ക് വേണ്ടി തനിക്ക് ഫീസ് തരികയായിരുന്നു. തന്റെ കയ്യിലുളള സിഡിയും ഫോട്ടോകളുമെല്ലാം തന്നെ ഏല്‍പ്പിക്കാന്‍ പിസി ജോര്‍ജ് ആവശ്യപ്പെട്ടിരുന്നു''. വലിയ ലക്ഷ്യമുണ്ടെന്നും നിനക്കാണ് പ്രയോജനം ഉണ്ടാവുക എന്നും പിസി ജോര്‍ജ് പറഞ്ഞതായും ഫെനി ബാലകൃഷ്ണന് ആരോപിച്ചു.
''പത്തനംതിട്ട ജില്ലാ ജയിലില്‍ നിന്നും കോടതിയില്‍ കൊടുക്കാന്‍ പരാതിക്കാരി തന്ന പെറ്റീഷന് ഡ്രാ്ഫ്റ്റില് 21 പേജ് മാത്രമേ ഉണ്ടായിരുന്നുളളൂ. പരാതിക്കാരിയുടെ നിര്‍ദേശ പ്രകാരം ആ ഡ്രാഫ്റ്റ് ഗണേഷ് കുമാറിന്റെ പിഎ ആയിരുന്ന പ്രദീപിനെ ഏല്‍പ്പിച്ചു. തന്നെ ബാലകൃഷ്ണ പിളളയുടെ ഓഫീസില്‍ ഇരുത്തി പ്രദീപും ശരണ്യ മനോജും അവിടെ നിന്ന് പോയി.
മൂന്ന് മണിക്കൂര്‍ കഴിഞ്ഞ് വന്ന് എല്ലാം ഏര്‍പ്പാടാക്കിയിട്ടുണ്ട് എന്ന്. പിന്നീട് ജയിലില്‍ നിന്നിറങ്ങിയ സരിത ഗണേഷ് കുമാറിന്റെ നിര്‍ദേശ പ്രകാരം 6 മാസം ശരണ്യ മനോജിന്റെ വീട്ടിലായിരുന്നു താമസിച്ചിരുന്നത്. ഗണേഷ് കുമാറിനെ മന്ത്രിയാക്കാനുളള ശ്രമം ആണ് നടന്നുകൊണ്ടിരുന്നത്. അതില്‍ പരാജയപ്പെട്ടു എന്നറിഞ്ഞപ്പോള്‍ ശരണ്യ മനോജും പ്രദീപും ഒരു പത്രസമ്മേളനം നടത്തണം എന്ന് തന്നോട് ആവശ്യപ്പെട്ടു.
ഒരു കവറില്‍ ലെറ്റര്‍ തന്റെ കയ്യില്‍ കൊണ്ടുത്തന്നു. അതില്‍ ഉമ്മന്‍ചാണ്ടിയെ കുറിച്ച് ലൈംഗിക ആരോപണം ഉണ്ടായിരുന്നു. ജോസ് കെ മാണിയുടെ പേരും ചേര്‍ത്തിരുന്നു. ഗണേഷ് കുമാറിന്റെ നിര്‍ദേശ പ്രകാരമാണ് എന്ന് അവര്‍ പറഞ്ഞു. സാറിന് മന്ത്രിയാകാന്‍ പറ്റിയില്ല, മുഖ്യനെ എങ്ങനെയെങ്കിലും താഴെ ഇറക്കണം എന്നും പറഞ്ഞു. കത്തിലെ കാര്യങ്ങള്‍ സരിതയുടെ കൈപ്പടയില്‍ എഴുതി പത്രസമ്മേളനം നടത്താന്‍ ആവശ്യപ്പെട്ടു.
നിരപരാധിയാണ് എന്നാണ് ഇപ്പോള്‍ ശരണ്യ മനോജ് പറയുന്നത്. ഇതിന്റെ ആദ്യം തൊട്ടുളള സൂത്രധാരന്മാര് എന്ന് പറയുന്നത് ഗണേഷ് കുമാറും അദ്ദേഹത്തിന്റെ നിര്‍ദേശ പ്രകാരം പ്രവര്‍ത്തിച്ച പ്രദീപും ശരണ്യ മനോജുമാണ്. ഉമ്മന്‍ചാണ്ടിയെ താഴെ ഇറക്കുക എന്നുളള ഒറ്റ ലക്ഷ്യമായിരുന്നു ഉണ്ടായിരുന്നത്. പരാതിക്കാരി എഴുതിയ ആദ്യ ഡ്രാഫ്റ്റില്‍ ഗണേഷ് കുമാര്‍ പീഡിപ്പിച്ചതായി എഴുതിയിരുന്നു. ആ പേര് കത്തില്‍ നിന്നും ഒഴിവാക്കി'' എന്നും ഫെനി ബാലകൃഷ്ണൻ പറഞ്ഞു.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications