ഡെങ്കിപ്പനി: സംസ്ഥാനത്ത് 138 ഹോട്സ്പോട്ടുകൾ; ജാഗ്രതപുലർത്താൻ നിർദ്ദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് 138 ഡെങ്കിപ്പനി ബാധിത മേഖലകൾ. ആരോഗ്യവകുപ്പാണ് 138 ഹോട്സ്പോട്ടുകൾ കണ്ടെത്തിയത്. കോഴിക്കോട്, കൊല്ലം ജില്ലകളിൽ 20 വീതം പനി ബാധിത മേഖലകൾ ഉണ്ട്.
ഈ പ്രേദശങ്ങളിൽ പ്രത്യേക ജാഗ്രത പുലർത്താനും പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാനും നിർദ്ദേശം ഉണ്ട്. ഒരു മാസത്തിനിടെ സംസ്ഥാനത്ത് പകർച്ച പനി ബധിച്ച് മരിച്ചത് 86 പേരാണ്.

ഇന്ന് അന്താരാഷ്ട്ര ബിരിയാണി ദിനം; രുചിയിൽ മാത്രമല്ല മുമ്പൻ; അറിയാം ആ രാജകീയ ചരിത്രംഡെങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുകകളുടെ സാന്നിധ്യവും രോഗ ബാധയും ഏറ്റവും കൂടുതൽ ഉള്ള മേഖലകൾ ആണ് തരംതിരിച്ചത്. കൊല്ലത്ത് കൊട്ടാരക്കര, അഞ്ചൽ, കരവാളൂർ, തെന്മല, പനലൂർ, അടക്കം ഉള്ള പ്രദേശങ്ങൾ ആണ് ഹോട്സ്പോട്ടായി തിരിച്ചിട്ടുള്ളത്.
കൂരാച്ചുണ്ട്, മുക്കം, കൊടുവള്ളി, പേരാമ്പ്ര അടക്കം ഉള്ള പ്രദേശങ്ങളാണ് കോഴിക്കോട് ജില്ലയിലെ നിലവിൽ കണ്ടെത്തിയ പനി ബാധിത മേഖലകൾ. തിരുവനന്തപുരത്ത് മാണിക്കൽ, പാങ്ങപ്പാറ, കിളിമാനൂർ, മംഗലപുരം ഉൾപ്പെടെ 12 ഇടങ്ങൾ പനി ബാധിത മേഖലകൾ ആണ് .
പത്തനംതിട്ടയിൽ 12 പനി ബാധിത മേകലകൾ ഉണ്ട്. പത്തനംതിട്ട ടൗണും സീതത്തോടും കോന്നിയും കടമ്പനാടും മല്ലപ്പള്ളിയും ഉൾപ്പെടെയുള്ള സ്ഥലങ്ങളാണ് മേഖലകൾ.
കോട്ടയം മുനിസിപ്പാലിറ്റിയിലും പനി കേസുകൾ കൂടുക്കെൊണ്ടിരിക്കുന്ന അവസ്ഥയാണ്. മീനടം, എരുമേലി, പാമ്പാടി, മണിമല തുടങ്ങി 14 ഹോട്സ്പോട്ടുകൾ ആണ് ഇവിടെ . ആലപ്പുഴ മുനിസിപ്പാലിറ്റിയും ഹോട്സ്പോട്ട് ഉണ്ട്.
ഏഴ് സ്ഥലങ്ങളിലാണ് ഹോട്സ്പോട്ട്. ഡെങ്കിപ്പനി കേസുകൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യുന്ന എറാണകുളത്ത് കൊച്ചി കോർപ്പറേഷൻ പ്രദേശം ഉൾപ്പെടെ പനി ബാധിത മേഖലയാണ്.
ജില്ലയിലെ 9 മേഖലകൾ പനി ബാധിതം ആണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. തൃശൂരിൽ കോർപറേഷൻ പരിധിയിലും ഡെങ്കിപ്പനി ബാധ കൂടുന്നുണ്ട്. ഒല്ലൂരും കേസുകൾ കൂടുതലാണ്.
പാലക്കാട് നാല് പനി ബാധിത മേഖലകൾ ആണ് ഉള്ളത് . കരിമ്പയും കൊടുവായൂരും ഈ പട്ടികയിൽ ഉൾപ്പെടുന്നു. മലപ്പുറത്ത് 10 പനി ബാധിത പ്രദേശങ്ങൾ ആണ് നിലവിൽ. മലപ്പുറം ടൗണും എടപ്പറ്റയും കരുവാരക്കുണ്ടും പട്ടികയിൽ ഉണ്ട്.
വയനാട് നാല് പനി ബാധിത പ്രദേശമാണ്. സുൽത്താൻ ബത്തേരിയും മീനങ്ങാടിയും ഇതിൽ ഉണ്ട്. തലശേരിയും പാനൂർ മുനിസിപ്പാലിറ്റിയും കണ്ണൂരിലെ പനി ബാധിത മേഖലകളിൽ ഉണ്ട്.
കാസർകോട് ബദിയടുക്കയിൽ ആണ് ഇപ്പോൾ രോഗികളുടെ എണ്ണം കൂടുന്നത്. അഞ്ച് പനി ബാധിത മേഖലകളാണ് ഇവിടെ നിലവിൽ ഉള്ളത്.












Click it and Unblock the Notifications