കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'താരാരാധന ശിര്‍ക്ക്, അനിസ്ലാമികം... ലോകകപ്പ് കണ്ട് നിസ്‌കാരം മുടക്കരുത്'; ഫുട്‌ബോള്‍ ലഹരിയാകരുത് എന്ന് സമസ്ത

Google Oneindia Malayalam News

കോഴിക്കോട്: ലോകകപ്പ് ഫുട്‌ബോളിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലെ കായികപ്രേമികള്‍ കാണിക്കുന്ന അമിത താരാരാധനയ്ക്ക് എതിരെ സമസ്ത. താരാരാധന അനിസ്ലാമികമാണ് എന്നാണ് എസ് വൈ എസ് സെക്രട്ടറിയും ജംഇയ്യത്തുല്‍ ഖുതുബ സ്റ്റേറ്റ് സെക്രട്ടറിയുമായ നാസര്‍ ഫൈസി കൂടത്തായി പറഞ്ഞത്. ഇന്ന് വെള്ളിയാഴ്ച നമസ്‌കാരത്തോട് അനുബന്ധിച്ച് ഇത് സംബന്ധിച്ച നിര്‍ദേശം പള്ളികളിലൂടെ കൈമാറും എന്നും അദ്ദേഹം പറഞ്ഞു.

തങ്ങള്‍ ഫുട്‌ബോളിന് എതിരല്ല എന്നും സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റോട് കൂടി ഫുട്‌ബോളിനെ കാണണം എന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ അതിനപ്പുറം അത് ഒരു ജ്വരവും ലഹരിയുമായി മാറുന്നത് നല്ല പ്രവണത അല്ല എന്നും നാസര്‍ ഫൈസി കൂടത്തായി പറഞ്ഞു. ഫുട്‌ബോളിനെ കായികമായി കണ്ട് അതിനെ പ്രോത്സാഹിപ്പിക്കേണ്ടവര്‍ക്ക് പ്രോത്സാഹിപ്പിക്കാം. അതില്‍ നിന്ന് മാറി നില്‍ക്കുന്നവര്‍ക്ക് മാറി നില്‍ക്കാം.

1

പക്ഷെ ഫുട്‌ബോള്‍ ജ്വരമായി മാറുന്നതും താരാരാധനയായി മാറുന്നതും ഒരു നല്ല പ്രവണതയല്ല എന്നും ഇന്ന് അന്യരാജ്യക്കാരുടെ ദേശീയ പതാക സ്വന്തം രാജ്യത്തിന്റെ ദേശീയ പതാകയേക്കാള്‍ സ്‌നേഹിച്ചും ബഹുമാനിച്ചും ആഘോഷിക്കുകയാണ്. അന്യരാജ്യത്തെ സ്‌പോര്‍ട്‌സ് താരങ്ങളെ ആരാധിക്കുക എന്നതിലേക്കാണ്. താരാരധന അത്ര നല്ലതല്ല. മറ്റൊരു വ്യക്തിയെ ആരാധിക്കുന്നത് ഇസ്ലാമിനെ സംബന്ധിച്ച് ലിമിറ്റേഷന്‍സ് ഉണ്ട്.

തൊട്ടടുത്തെത്തിയ സൗഭാഗ്യം നഷ്ടമാകും... ശനി അറിഞ്ഞ് കളിക്കും; ഈ രാശിക്കാരെ കാത്തിരിക്കുന്നത് മോശം സമയംതൊട്ടടുത്തെത്തിയ സൗഭാഗ്യം നഷ്ടമാകും... ശനി അറിഞ്ഞ് കളിക്കും; ഈ രാശിക്കാരെ കാത്തിരിക്കുന്നത് മോശം സമയം

2

അതോടൊപ്പം തന്നെ ഒരു കാലത്ത് ഇന്ത്യയില്‍ അധിനിവേശം നടത്തി അടിച്ചമര്‍ത്താന്‍ ശ്രമിച്ച പോര്‍ച്ചുഗല്‍ പോലുള്ള രാജ്യക്കാരെ പോലും അവരുടെ പതാകയെ പോലും നമ്മുടെ രാജ്യത്തിന്റെ പതാകയേക്കാള്‍ സ്‌നേഹിക്കുന്ന പ്രവണതയാണ് കാണുന്നത്. അത് ശരിയായ പ്രവണതയല്ല. പല കുട്ടികളുടേയും പഠനം നഷ്ടപ്പെടുന്നു എന്നും അദ്ദേഹം പറഞ്ഞു. ലോകകപ്പിലെ മിക്ക കളികളും ഇന്ത്യയില്‍ രാത്രിയിലും അര്‍ധരാത്രിക്ക് ശേഷവുമാണ് നടക്കുന്നത് എന്നും നാസര്‍ ഫൈസി കൂടത്തായി പറഞ്ഞു.

രണ്ട് ചാണക പീസ് തരട്ടെ എന്ന് കമന്റ്.. അഹാനയുടെ മറുപടി കേട്ടോ..? കലക്കിയെന്ന് സോഷ്യല്‍ മീഡിയരണ്ട് ചാണക പീസ് തരട്ടെ എന്ന് കമന്റ്.. അഹാനയുടെ മറുപടി കേട്ടോ..? കലക്കിയെന്ന് സോഷ്യല്‍ മീഡിയ

3

രാത്രിയാവുന്നതുവരെയുള്ള സമയങ്ങളില്‍ കളി കാണുന്നവര്‍ പകലിലും രാത്രിയിലും നടക്കുന്ന ജമാഅത്ത് നമസ്‌കാരങ്ങള്‍ക്ക് ഭംഗം വരാത്ത വിധമായിരിക്കണം അത് കാണേണ്ടത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫുട്‌ബോള്‍ ലഹരി ഒരിക്കലും ജമാഅത്ത് നമസ്‌കാരത്തില്‍നിന്ന് ഒരു വിശ്വാസിയെയും പിറകോട്ടെടുപ്പിക്കരുത്. ഏതെങ്കിലും ടീമിനോടോ കളിക്കാരോടോ പ്രത്യേക താല്‍പര്യം ഉണ്ടാകുന്നത് സ്വാഭാവികമാണ്. എന്നാല്‍ അത് അവരുടെ ഫാന്‍സുകളും അടിമകളുമായി തീരരുത്..

'കല്യാണം കഴിഞ്ഞാല്‍ മകള്‍ മറ്റൊരു വീട്ടില്‍, മകന്‍ സ്വന്തം വീട്ടില്‍.. ഇതാണോ സമത്വം?' ഷൈന്‍ ടോം ചാക്കോ'കല്യാണം കഴിഞ്ഞാല്‍ മകള്‍ മറ്റൊരു വീട്ടില്‍, മകന്‍ സ്വന്തം വീട്ടില്‍.. ഇതാണോ സമത്വം?' ഷൈന്‍ ടോം ചാക്കോ

4

ലക്ഷങ്ങളും മുടക്കിയുള്ള കൂറ്റന്‍ ബോര്‍ഡുകളും കട്ടൗട്ടുകളുമാണ് പലയിടത്തും പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇസ്ലാം ധൂര്‍ത്തിന് എതിരാണ്. ധനം ദുര്‍വ്യയം ചെയ്യാന്‍ പാടില്ല. കളി താല്‍പര്യം അതിര് വിട്ട് ആരാധനയിലേക്കെത്തുമ്പോള്‍ വളരെ അപകടമാണ് എന്നും അല്ലാഹുവിനെ മാത്രമേ ആരാധിക്കാവൂ എന്നും അദ്ദേഹം പറഞ്ഞു. ഫാന്‍സ് എന്നത് വ്യക്തി ആരാധനയാക്കുന്നത് ശിര്‍ക്കിന്റെ പോലും കാരണമാകും എന്നും നാസര്‍ ഫൈസി കൂടത്തായി പറഞ്ഞു.

5

മദ്യവും മയക്ക് മരുന്നും മാത്രമല്ല ലഹരി എന്നും ഉത്തരവാദിത്ത്വങ്ങളെക്കുറിച്ചും മറന്ന് അവയില്‍ ലയിച്ചുചേരുകയും ചെയ്യുന്ന ഏതൊന്നും ലഹരിയാണ് എന്നും നാസര്‍ ഫൈസി കൂടത്തായി കൂട്ടിച്ചേര്‍ത്തു. വിശ്വാസിക്ക് ഒരു കാര്യത്തിലും അമിതമായ സ്വാധീനമോ ആവേശമോ ഉണ്ടാവാന്‍ പാടില്ല. കളിക്കുന്നതിലും കളി കാണുന്നതിലുമെല്ലാം ഒരു വിശ്വാസിയുടെ നിലപാട് അതായിരിക്കണം എന്നും അദ്ദേഹം പറഞ്ഞു.

6

നാം വിനോദങ്ങളായി കാണുന്ന പലതും നമ്മുടെ ഉത്തരവാദിത്തബോധത്തെ തളര്‍ത്തുന്നുണ്ടെങ്കില്‍ അതെല്ലാം നിഷിദ്ധങ്ങളായി ആണ് കണക്കാക്കേണ്ടത് എന്നും നാസര്‍ ഫൈസി കൂടത്തായി പറഞ്ഞു. ഇസ്ലാമിക വിരുദ്ധ രാജ്യങ്ങളെ അന്ധമായി ഉള്‍ക്കൊണ്ട് അവരുടെ പതാക കെട്ടി നടക്കുന്നതും ശരിയായ രീതിയല്ല എന്നും നാസര്‍ ഫൈസി കൂടത്തായി പറഞ്ഞു.

English summary
Fifa World Cup 2022: here is what Nasar Faizy Koodathai said about football fans in kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X