തിരികെ പോകണം:കാലുകുത്താൻ അനുവദിച്ചില്ല;ഫിലിപ്പോ ഒസെല്ലയ്ക്ക് തിരുവനന്തപുരം വിമാനത്താവളത്തിൽ വിലക്ക്
തിരുവനന്തപുരം: കേരളത്തിൽ എത്തിയ ഫിലിപ്പോ ഒസെല്ലയെ സ്വന്തം രാജ്യത്തേക്ക് മടക്കി അയച്ചു. ഇന്ന് പുലർച്ചെയാണ് ഫിലിപ്പോ ഒസെല്ല തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയത്. ഇതിന് പിന്നാലെ എമിഗ്രേഷൻ ഉദ്യോഗസ്ഥർ ഇദ്ദേഹത്തെ തടയുകയും തിരിച്ചയക്കുകയും ചെയ്തു. അന്തർ ദേശീയ നരവംശ ശാസ്ത്രജ്ഞനാണ് ഫിലിപ്പോ ഒസെല്ല.
റിസർച്ച് വീസയിലാണ് ഇദ്ദേഹം കേരളത്തിൽ എത്തിയത്. മത്സ്യത്തൊഴികളെ കുറിച്ചുള്ള ഒരു ഗവേഷണ കോൺഫറൻസിൽ പങ്കെടുക്കാനായിരുന്നു ഇദ്ദേഹം തിരുവനന്തപുരത്ത് വന്നത് എന്നാണ് വിവരം.

അതേസമയം, ഇയാളെ ഒരു കാരണം പോലും വിശദീകരിക്കാതെ തിരികെ മടക്കി അയക്കുകയായിരുന്നു. എമിഗ്രേഷൻ ഉദ്യോഗസ്ഥരിൽ ഒരാളായ ജെ ദേവികയാണ് ഇക്കാര്യം വ്യക്തമാക്കിയത്. സുരക്ഷാ പ്രശ്നങ്ങളുണ്ടെന്ന് കാണിച്ചാണ് അധികൃതർ നിലപാട്എടുത്തത്. എന്നാൽ, കാരണം വ്യക്തമാക്കാൻ കഴിയില്ലെന്ന് എഫ്ആർആർഒ അധികൃതർ വ്യക്തമാക്കി.
അതേസമയം, ഇന്ന് പുലർച്ചെയാണ് എമിറേറ്റ്സ് വിമാനത്തിൽ ഇദ്ദേഹം തിരുവനന്തപുരത്ത് വന്ന് എത്തിയത്. 65 വയസുകാരനാണ് ഫിലിപ്പോ ഒസെല്ല. ഇദ്ദേഹത്തെ കാത്ത് വിമാന താവളത്തിന് പുറത്ത് സംഘാകർ നിന്നിരുന്നു. എന്നാൽ, സംഘാടകരെ പോലും കാണാൻ അനുവദിക്കാതെ ഫിലിപ്പോ ഒസെല്ലയെ തിരികെ അയച്ചു. ഫ്ലൈറ്റ് അറ്റന്റർമാരാണ് പറന്നിറങ്ങിയ ഇയാളെ പുറത്ത് പോകാൻ സമ്മതിക്കാതെ തിരിച്ചു വിളിച്ചത്. തുടർന്ന് പാസ്പോർട്ടും കൈ രേഖകളും ഫ്ലൈറ്റ് അറ്റന്റർമാർ പരിശോധിച്ചു. ഈ പരിശോധനയ്ക്ക് പിന്നാലെ ഇന്ത്യയിലേക്ക് കടക്കാനാവില്ലെന്നും തിരികെ പോകണമെന്നും വിമാനത്താവള അധികൃതർ ഫിലിപ്പോ ഒസെല്ലയോട് പറുകയായിരുന്നു.
ഇതിന് പിന്നാലെ, ഗോവ വഴി ദുബായിലേക്ക് എത്താൻ ടിക്കറ്റ് ഇദ്ദേഹം ശരിയാക്കിയിരുന്നു. ഇദ്ദേഹത്തെ തടയുന്നതിന് പിന്നാലെ ഇന്ത്യാ ഗവൺമെന്റിന്റെ എടുത്ത തീരുമാനം എന്നാണ് ഇദ്ദേഹത്തോട് ഉദ്യോഗസ്ഥർ വ്യക്തമാക്കിയത്. അതേസമയം, തിരുവനന്തപുരത്ത് നടത്തുന്ന പരിപാടിയുടെ പ്രധാന മുഖം ആയിരുന്നു ഫിലിപ്പോ ഒസെല്ല.
സിഡിഎസ് തിരുവനന്തപുരം, കുസാറ്റ്, കേരള സർവകലാശാല, ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ ഇക്കണോമിക്സ് തുടങ്ങിയവരായിരുന്നു പരിപാടിയുടെ സംഘാടകർ. ഈ പരിപാടിക്കോ പരിപാടിയുടെ സംഘാടകർക്കോ പ്രത്യക്ഷ രാഷ്ട്രീയ താത്പര്യങ്ങൾ ഉണ്ടായിരുന്നില്ല എന്നാണ് വിവരം.












Click it and Unblock the Notifications