കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'സൂപ്പര്‍ താരങ്ങള്‍ക്ക് 5 മുതല്‍ 15 കോടി, പടം പൊട്ടിയാലും പ്രതിഫലം കൂട്ടുന്നു; ഇനിയും തുടരാനാകില്ല'

Google Oneindia Malayalam News

കൊച്ചി: മലയാള സിനിമ ഇപ്പോള്‍ കടുത്ത പ്രതിസന്ധിയാണ് നേരികൊണ്ടിരിക്കുന്നതെന്ന് ഫിലിം ചേംബര്‍ പ്രസിഡന്റ് ജി സുരേഷ് കുമാര്‍ പറഞ്ഞു. സൂപ്പര്‍ താരങ്ങള്‍ പ്രതിഫലം കൂട്ടുന്നതാണ് അതിന് പ്രധാന കാരണമെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്. കൊവിഡാനന്തരം റിലീസ് ചെയ്ത മലയാള സിനിമകള്‍ പലതും പരാജയപ്പെട്ടു. തീയേറ്റര്‍ ഉടമകളും വിതരണക്കാര്‍, നിര്‍മ്മാതാക്കള്‍ എന്നിവര്‍ കടുത്ത പ്രതിസന്ധിയിലാണ്. ഇത് ഇനിയും തുടര്‍ന്ന് പോകാന്‍ സാധിക്കില്ലെന്നാണ് ഫിലിം ചേംബറിന്റെ നിലപാട്.

അഹാന...ഈ ചിരി..അതാണ് ഞങ്ങളെ മയക്കുന്നത് ; ദുബായില്‍ അടിച്ചുപൊളിച്ച് താരം

1

പടം പൊട്ടിയാലും സൂപ്പര്‍ താരങ്ങള്‍ പ്രതിഫലം കുത്തനെ കൂട്ടുന്നു. അതൊരു നല്ല പ്രവണതയല്ല. അവര്‍ക്ക് മാത്രം ജീവിച്ചാല്‍ പോരല്ലോ. ഒരു വിഭാഗം മാത്രം പണമുണ്ടാക്കുന്നത് നീതിയല്ലെന്ന് സുരേഷ് കുമാര്‍ പറഞ്ഞു. മാതൃഭൂമി ന്യൂസിനോട് സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

2

മലയാള സിനിമയിലെ സൂപ്പര്‍ താരങ്ങല്‍ 5 കോടി മുതല്‍ പത്ത് കോടി വരെയാണ് പ്രതിഫലം വാങ്ങുന്നത്. നായികമാര്‍ 50 ലക്ഷം മുതല്‍ ഒരു കോടി വരെ. യുവ താരങ്ങള്‍ 75 ലക്ഷം മുതല്‍ 3 കോടി വരെ പ്രതിഫലം വാങ്ങുന്നു. പ്രധാന സഹതാരങ്ങള്‍ക്ക് 15 മുതല്‍ 30 ലക്ഷം വരെയാണ് പ്രതിഫലം.

3

കൊവിഡിന് ശേഷം റിലീസ് ചെയ്ത മലയാള സിനിമകളില്‍ ഭൂരിഭാഗവും പരാജയപ്പെട്ടു. തീയേറ്റര്‍ ഉടമകളും വിതരണക്കാരും നിര്‍മ്മാതാക്കളും ഇപ്പോള്‍ കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്. ഇത് തുടര്‍ന്നു കൊണ്ടു പോകാന്‍ സാധിക്കില്ലെന്ന നിലപാടാണ് ഫിലിം ചേംബര്‍ സ്വീകരിക്കുന്നത്.

4

വലിയ താരങ്ങളുടെ ചിത്രങ്ങള്‍ക്ക് ഒ ടി ടിയില്‍ വലിയ തുക ലഭിച്ചേക്കാം. എന്നാല്‍ ചെറിയ സിനിമകള്‍ക്ക് ഒ ടി ടിയില്‍ നിന്ന് കാര്യമായ വരുമാനം ലഭിക്കുന്നില്ല. അടുത്ത കാലത്ത് പുറത്തിറങ്ങിയ വിരലില്‍ എണ്ണാവുന്ന സിനിമകളാണ് തീയേറ്ററില്‍ മികച്ച പ്രകടനം കാഴ്ചവച്ചത്. പ്രതിഫലം കുറയ്ക്കുന്നതിനെ കുറിച്ച് താരങ്ങള്‍ ഗൗരവകരമായി ആലോചിച്ചില്ലെങ്കില്‍ മലയാള സിനിമ വ്യവസായം തകരുമെന്ന് ഫിലിം ചേംബര്‍ ഭാരവാഹികള്‍ പറയുന്നു.

5

അതേസമയം, മലയാള സിനിമ പ്രതിസന്ധിയിലാണെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെയും പുറത്തുവന്നിരുന്നു. ഈ ജനുവരി മുതല്‍ ആറ് മാസക്കാലയളവില്‍ തീയേറ്ററില്‍ 70 ഓളം മലയാള ചിത്രങ്ങളാണ് റിലീസ് ചെയ്തത്. എന്നാല്‍ ഇതില്‍ ഏഴോളം ചിത്രങ്ങള്‍ മാത്രമാണ് പണം വാരിയത്. മറ്റ് ചിത്രങ്ങള്‍ തീയേറ്ററില്‍ വന്നതും പോയതും ആരും അറിഞ്ഞുപോലുമില്ല.

6

ആകെ ഏഴോളം ചിത്രങ്ങളാണ് അടുത്തിടെ തീയേറ്ററില്‍ റിലീസ് ചെയ്ത് സാമ്പത്തികമായ വിജയം നേടിയത്. അതില്‍ സൂപ്പര്‍ താരങ്ങളുടെ പടം മുതല്‍ ചെറിയ സിനിമകള്‍ വരെയുണ്ട്. അമല്‍ നീരദ് സംവിധാനം ചെയ്ത ഭീഷ്മപര്‍വം, വിനീത് ശ്രീനിവാസന്‍ ഒരുക്കിയ ഹൃദയം എന്നീ ചിത്രങ്ങളാണ് തീയേറ്ററില്‍ മികച്ച വിജയം നേടിയത്. കൂടാതെ സൂപ്പര്‍ ശരണ്യയെന്ന ചെറിയ ചിത്രവും ബോക്‌സോഫീസില്‍ ഇടം നേടി.

Recommended Video

cmsvideo
നല്ലൊരു പരിപാടിക്ക് വന്നതല്ലേ എന്തിനാ കുളമാക്കുന്നേ | *Entertainment

ദിലീപ് കേസ്;അതിജീവിതയുടെ നിർണായക നീക്കം;'നടി ആക്രമിക്കപ്പെട്ട കേസിൽ ഇതാദ്യം'ദിലീപ് കേസ്;അതിജീവിതയുടെ നിർണായക നീക്കം;'നടി ആക്രമിക്കപ്പെട്ട കേസിൽ ഇതാദ്യം'

English summary
Film chamber reveals crisis in Malayalam is Because Of Superstars Raising The Remuneration
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X