സിനിമാ ഷൂട്ടിംഗ് കർശന മാനദണ്ഡങ്ങളോടെ: നിലപാട് കടുപ്പിച്ച് സിനിമാ സംഘടനകൾ, തുടക്കം വൈകും
തിരുവനന്തപുരം: സംസ്ഥാനത്ത് സിനിമാ ഷൂട്ടിംഗ് തുടങ്ങാൻ അനുമതി ലഭിച്ചെങ്കിലും പുനരാരംഭിക്കാൻ വൈകുമെന്ന് സൂചന. കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ കർശനമായ സുരക്ഷ മാനദണ്ഡങ്ങൾ പാലിച്ച് മാത്രം സിനിമകളുടെ ഷൂട്ടിംഗുകൾ പുനരാരംഭിച്ചാൽ മതിയെന്നാണ് സിനിമാ സംഘടനകളുടെ നിലപാട്. ഇതോടെ മാർഗ്ഗനിർദ്ദേശം തയ്യാറുക്കുന്നതിന് വേണ്ടി ഫെഫ്കയേയും പ്രൊഡ്യൂസേഴ്സ് അസോസിയേഷനേയും ചുമതലപ്പെടുത്തിയിട്ടുണ്ട്, സിനിമാ സംഘടനകളുടെ യോഗത്തിലാണ് തീരുമാനം.
ഇതോടെ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പരിശോധന നടത്തുന്ന സിനിമകൾക്ക് മാത്രമായിരിക്കും ഇനി ഷൂട്ടിംഗ് നടത്തുന്നതിന് അനുമതി നൽകുകയുള്ളൂ. അതേ സമയം ഇടുക്കിയിലെ പീരുമേട്ടിൽ ആരംഭിച്ചിട്ടുള്ള സിനിമയുടെ ഷൂട്ടിംഗ് നിർത്തിവെക്കാനും യോഗം ഇതിനകം തന്നെ നിർദേശം നൽകിയിട്ടുണ്ട്. സംസ്ഥാനത്ത് സീരിയൽ ഷൂട്ടിംഗ് നടത്തുന്നതിന് സമാനമായി എ, ബി കാറ്റഗറിയിൽ വരുന്ന പ്രദേശങ്ങളിൽ കർശന നിയന്ത്രണങ്ങളോടെ ഷൂട്ടിംഗ് നടത്താമെന്ന് ശനിയാഴ്ചത്തെ വാർത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയത്.

പ്രേക്ഷകരെ ഞെട്ടിച്ച് മെറീന മൈക്കിൾ; ഫോട്ടോസ് വൈറലാകുന്നു
കൊവിഡ് വാക്സിന്റെ ഒരു ഡോസ് എങ്കിലും സ്വീകരിച്ചവർക്കാണ് ഷൂട്ടിംഗ് നടക്കുന്ന സ്ഥലത്ത് പ്രവേശിക്കാൻ അനുമതിയുണ്ടാകുകയുള്ളൂ. കൂടുതൽ നിർദ്ദേശങ്ങൾ വരും ദിവസങ്ങളിൽ അറിയാൻ കഴിയും. പുറത്തുനിന്നുള്ള ആർക്കും ഷൂട്ടിംഗ് നടക്കുന്ന സ്ഥലത്തേക്ക് പ്രവേശനം നൽകരുതെന്ന് നിർമാതാക്കളുടെ സംഘടനയും ഫെഫ്കയും ഫിലിം ചേംബറും വ്യക്തമാക്കിയിട്ടുണ്ട്. തിങ്കളാഴ്ച വൈകുന്നേരത്തോടെ മാർഗ്ഗരേഖ തയ്യാറാകുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം.
മഞ്ഞുമലകളെ തൊട്ട്; വെക്കേഷൻ മൂഡിൽ ഷഫ്ന നിസാം












Click it and Unblock the Notifications