കാത്തിരുന്നത് പതിനേഴുവര്‍ഷം; അഭിനന്ദിന്‍റെ വീട്ടിൽ വൈദ്യുതിയെത്തി

  • Posted By:
Subscribe to Oneindia Malayalam

വടകര ∙ അഭിനന്ദിന്‍റെ അമ്മ വൈദ്യുതി വെളിച്ചത്തിനായി കാത്തിരുന്നത് പതിനേഴു വർഷം. വൈദ്യുതിക്ക് അപേക്ഷ നല്‍കി നാല് വര്‍ഷത്തിന് ശേഷം പിറന്ന മകന്‍റെയും സഹാപാഠടികളുടെയും ശ്രമ ഫലമായി ഒടുവില്‍ ആ വീട്ടില്‍ വെളിച്ചം വന്നു.

അധ്യാപികയുടെ മൃതദേഹം റെയില്‍പാളത്തില്‍; പ്രതി പിടിയില്‍

തിരുവള്ളൂർ ശാന്തിനികേതൻ എച്ച്എസ്എസിലെ ഒൻപതാം തരം വിദ്യാർഥിയായ തുരുത്തിയിൽ നെല്ലിയുള്ള പറമ്പത്ത് അഭിനന്ദിന്റെ നാലു സെന്റ് ലക്ഷം വീട് കോളനിയിലുള്ള വീടിന് പട്ടയം കിട്ടാത്തതു കൊണ്ടാണ് വൈദ്യുതി നിഷേധിച്ചത് .

vatakaraabhinanthu

മണ്ണെണ്ണ വിളക്കിന്‍റെ വെളിച്ചത്തിലാണ് അഭിനന്ദിന്‍റെ പഠനമെന്നറിഞ്ഞ് സ്കൂളിലെ ഊർജ ക്ലബ് അംഗങ്ങളായ വിദ്യാർഥികള്‍ തഹസിൽദാർക്കു നിവേദനം നൽകുകയും റവന്യു മന്ത്രിയുടെ പാർട്ടി നേതാക്കളുമായി ബന്ധപ്പെട്ട് കുട്ടിയുടെ പഠനാവശ്യാർഥം വൈദ്യുതി ലഭ്യമാക്കാൻ നടപടിയെടുക്കണമെന്ന് അഭ്യർഥിക്കുകയും ചെയ്തു.

അനുകൂല നടപടിയുണ്ടായതോടെ വിദ്യാർഥികൾ വൈദ്യുതി വകുപ്പിന്റെ പരിഗണനയ്ക്കായി നിവേദനം നൽകി.അസിസ്റ്റന്റ് എൻജിനീയറും സ്കൂളിലെ പൂർവ വിദ്യാർഥിയുമായ കെ. അജേഷ് പ്രത്യേക പരിഗണന നൽകി വൈദ്യുതി കണക്‌ഷനെത്തിച്ചതോടെ അഭിന്ദിന്റെ കുടുംബത്തിന്റെ കാത്തിരിപ്പിന് അവസാനമായി.

ആഹ്ലാദം പങ്കിടാൻ സ്കൂൾ വിദ്യാർഥികളും വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥരും വീട്ടിലെത്തി. എൽഇഡി ബൾബുകൾ സമ്മാനമായി നൽകി.

English summary
Finally Abhinanth got electricity connection in his home after 17 yrs

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്