കൊച്ചി ഒബറോണ്‍ മാളില്‍ വന്‍ തീപ്പിടുത്തം,നാലാം നില കത്തിനശിച്ചു,ആളുകളെ ഒഴിപ്പിച്ചു,വീ‍‍ഡിയോ കാണാം...

  • By: Afeef
Subscribe to Oneindia Malayalam

കൊച്ചി: കൊച്ചി ഒബറോണ്‍ മാളില്‍ വന്‍ തീപ്പടുത്തം. മാളിലെ നാലാം നിലയിലെ ഫുഡ് കോര്‍ട്ടിലാണ് തീപ്പിടുത്തമുണ്ടായത്. നാലാം നിലയില്‍ നിന്ന് ആളിപ്പടര്‍ന്ന തീ മറ്റു നിലകളിലേക്കും പടര്‍ന്നിരിക്കുകയാണ്.

ആളുകളെ മാളില്‍ നിന്നും ഒഴിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഫുഡ് കോര്‍ട്ടിലെ അടുക്കളയില്‍ നിന്നാണ് തീപ്പിടുത്തമുണ്ടായത്. തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.

Read More: പെണ്‍കുട്ടിയെ കമന്‍റടിച്ചെന്ന്;കൊച്ചിയിലെ ഫ്ളാറ്റില്‍ കമ്മട്ടിപ്പാടത്തെ പിള്ളേര്‍ കയറിനിരങ്ങി

മള്‍ട്ടിപ്ലക്സ് തിയേറ്ററുകള്‍ ഉള്‍പ്പെടെ പ്രവര്‍ത്തിക്കുന്ന മാളില്‍ നിന്നും ആളുകളെ പൂര്‍ണ്ണമായും ഒഴിപ്പിച്ചെന്നാണ് സുരക്ഷാ ജീവനക്കാര്‍ അവകാശപ്പെടുന്നത്. അതേസമയം, തീ ഇതുവരെ നിയന്ത്രണവിധേയമായിട്ടില്ല. ജില്ലയിലെ വിവിധ ഫയര്‍സ്റ്റേഷനുകളില്‍ നിന്നുള്ള ഫയര്‍ എഞ്ചിനുകള്‍ ഒബറോണ്‍ മാളിലേക്ക് തിരിച്ചിട്ടുണ്ട്.

വ്യാപാര സമുച്ചയം...

വ്യാപാര സമുച്ചയം...

കൊച്ചി പാടിവട്ടം ബൈപ്പാസിലാണ് ഒബറോണ്‍ മാള്‍ സ്ഥിതി ചെയ്യുന്നത്. കൊച്ചിയിലെ ഏറ്റവും തിരക്കുള്ള വ്യാപാര സമുച്ചയമാണ് ഒബറോണ്‍ മാള്‍.

അടുക്കളയില്‍ നിന്ന്...

അടുക്കളയില്‍ നിന്ന്...

രാവിലെ 11 മണിയോടെ മാളിലെ നാലാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ഫുഡ് കോര്‍ട്ടിലെ അടുക്കളയില്‍ നിന്നാണ് തീപടര്‍ന്നു പിടിച്ചത്. അടുക്കളയിലെ ഗ്യാസ് സിലിണ്ടറുകളില്‍ നിന്നാണോ തീപടര്‍ന്നതെന്ന സംശയവുമുണ്ട്.

ആളുകളെ ഒഴിപ്പിച്ചു...

ആളുകളെ ഒഴിപ്പിച്ചു...

നാലാം നിലയില്‍ നിന്ന് തീ മറ്റുനിലകളിലേക്കും പടര്‍ന്നുകൊണ്ടിരിക്കുകയാണ്. അതേസമയം, മാളിലെ സിനിമ തീയേറ്റററുകളില്‍ നിന്നുള്‍പ്പെടെ ആളുകളെ വീണ്ടും ഒഴിപ്പിച്ചെന്നാണ് സുരക്ഷാ ജീവനക്കാര്‍ പറയുന്നത്.

തീ അണക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു...

തീ അണക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു...

തീപ്പിടുത്തതില്‍ നാലാം നിലയിലെ വ്യാപാര സ്ഥാപനങ്ങളിലും ഫുഡ് കോര്‍ട്ടിലും വന്‍ നാശനഷ്ടമുണ്ടായിട്ടുണ്ടെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. തീ അണക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.

കൂടുതല്‍ അഗ്നിശമന സേന വാഹനങ്ങള്‍...

കൂടുതല്‍ അഗ്നിശമന സേന വാഹനങ്ങള്‍...

ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കൂടുതല്‍ ഫയര്‍ എ‍ഞ്ചിനുകള്‍ മാളിലേക്ക് തിരിച്ചിട്ടുണ്ട്. മാളിന് പിറകിലെ വലിയ ഗ്ലാസുകള്‍ പൊട്ടിച്ച് അകത്ത് കടന്നാണ് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്.

English summary
fire at oberon mall kochi
Please Wait while comments are loading...