നിയമസഭാ സമ്മേളനം 24 ന്: സ്പീക്കര്‍ തിരഞ്ഞെടുപ്പ് 25, പിജെ ജോസഫ് പ്രോടേം സ്പീക്കറായേക്കും
തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യ സമ്മേളനം 24-ാം തിയതി ചേരും. രണ്ടാം പിണറായി സര്‍ക്കാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്നതിന് പിന്നാലെ നിയമസഭാ സമ്മേളനത്തിലേക്കുള്ള ഒരുക്കങ്ങള്‍ ആരംഭിക്കും. 24 നാണ് പുതിയ എംഎല്‍എമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്നത്. പ്രോടേം സ്പീക്കര്‍ക്ക് മുന്നിലാവും നിയമസഭാംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്യു. പ്രോടേം സ്പീക്കറെ ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം തീരുമാനിക്കും. അതിന് ശേഷം നിയമസഭാ സമ്മേളനം അടക്കമുള്ള കാര്യങ്ങള്‍ ഗവര്‍ണറെ അറിയിക്കും.
അതിന് ശേഷം സഭാസമ്മേളനം വിളിച്ചു ചേര്‍ക്കാനും പ്രോടേം സ്്പീക്കറെ നിയമിക്കാനുമുള്ള വിജ്ഞാപനം ഗവര്‍ണര്‍ പുറപ്പെടുവിക്കും. കേരള കോണ്‍ഗ്രസില്‍ നിന്നുള്ള പിജെ ജോസഫ് പ്രോടേം സ്പീക്കറാവാനാണ് സാധ്യത. സാധാരണയായി സഭയിലെ ഏറ്റവും മുതിര്‍ന്ന അംഗങ്ങളില്‍ ഒരാളാണ് സ്പീക്കറാവുക. നിയമസഭാ സെക്രട്ടറി നടപടി ക്രമങ്ങള്‍ അംഗങ്ങളെ അറിയിച്ച ശേഷമാണ് സത്യപ്രതിജ്ഞാ ചടങ്ങുകള്‍. അക്ഷരമാലാ ക്രമത്തിലാവും പുതിയ എംഎല്‍എമാരുടെ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടക്കുക.

സ്പീക്കറുടെ കാര്യത്തില്‍ വോട്ടെടുപ്പ് നടക്കുകയാണെങ്കില്‍ നിയമസഭയിലെ ഇരിപ്പിടത്തിനെ അടിസ്ഥാനത്തിലാവും വോട്ട് രേഖപ്പെടുത്തുക. സിപിഎം അംഗമായ എംബി രാജേഷാണ് പതിനഞ്ചാമത് നിയമസഭയിലെ സ്പീക്കറാവാന്‍ പോവുന്നത്. സിപിഐ അംഗം ചിറ്റയം ഗോപകുമാര്‍ ഡെപ്യൂട്ടി സ്പീക്കര്‍ പദവിയും വഹിക്കും. അതേസമയം ഇന്ന് നടക്കുന്ന മന്ത്രിസഭാ യോഗത്തില്‍ നിര്‍ണ്ണായകമായ ചില തീരുമാനങ്ങള്‍ ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മുംബൈയില്‍ ബാര്‍ഗിലെ ജീവനക്കാരെ രക്ഷിക്കാനുള്ള നാവിക സേനയുടെ ശ്രമം: ചിത്രങ്ങള്‍
ക്ഷേമ പെന്‍ഷന്‍ വര്‍ധിപ്പിക്കല്‍, ഭക്ഷ്യ കിറ്റ് വിതരം തുടരല്‍ തുടിങ്ങിയ കാര്യത്തില്‍ ആദ്യ മന്ത്രിസഭാ യോഗത്തില്‍ തന്നെ തീരുമാനമുണ്ടായേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം മറുവശത്ത് പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുക്കാനുള്ള യോഗങ്ങളും പുരഗോമിച്ചുകൊണ്ടിരിക്കുകയാണ്. അടുത്ത ദിവസത്തില്‍ തന്നെ ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടാവും.
സാരിയില്‍ അതീവ സുന്ദരിയായി ഐശ്വര്യ മേനോന്‍. വൈറലായ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications