കേരളത്തിന്റെ രണ്ടാം വന്ദേഭാരത് ഇന്ന് ഓടിത്തുടങ്ങും; പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്യും
കാസര്‍കോട്: കേരളത്തിന് അനുവദിച്ച രണ്ടാം വന്ദേഭാരത് എക്‌സ്പ്രസിന്റെ ഫ്‌ളാഗ് ഓഫ് ഇന്ന് നടക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി ഓണ്‍ലൈനാണ് ഫ്‌ളാഗ് ഓഫ് കര്‍മ്മം നടത്തുക. ആദ്യ വന്ദേഭാരത് തിരുവനന്തപുരത്ത് നിന്ന് കാസര്‍കോട്ടേക്കാണ് യാത്ര ആരംഭിച്ചതെങ്കില്‍ രണ്ടാം വന്ദേഭാരത് കാസര്‍കോട് നിന്ന് തിരുവനന്തപുരത്തേക്ക് കന്നി യാത്ര ആരംഭിക്കും. ഉച്ചക്ക് 12.30 ന് ആണ് ഫ്‌ളാഗ് നടക്കുക.
ഇതിനൊപ്പം രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിലേക്ക് അനുവദിച്ച എട്ട് വന്ദേഭാരത് എക്‌സ്പ്രസിന്റെ ഫ്‌ളാഗ് ഓഫും നടക്കും. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍, സംസ്ഥാന കായിക-റെയില്‍വെ വകുപ്പ് മന്ത്രി വി അബ്ദുറഹിമാന്‍, രാജ്മോഹന്‍ ഉണ്ണിത്താന്‍ എം പി, എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ തുടങ്ങിയവര്‍ കാസര്‍കോട്ടെ വന്ദേഭാരത് ഫ്‌ളാഗ് ഓഫ് ചടങ്ങില്‍ നേരിട്ട് പങ്കെടുക്കും.

എട്ട് കോച്ചുകളുള്ള വന്ദേഭാരത് എക്‌സ്പ്രസിന്റെ സമയക്രമം നേരത്തെ തന്നെ പുറത്ത് വിട്ടിരുന്നു. മലപ്പുറം ജില്ലയിലെ തിരൂരില്‍ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട് എന്നതാണ് രണ്ടാം വന്ദേഭാരതിന്റെ ആകര്‍ഷണം. നേരത്തെ ഒന്നാം വന്ദേഭാരതിന് തിരൂരില്‍ സ്റ്റോപ്പ് അനുവദിക്കാത്തത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴി വെച്ചിരുന്നു. രണ്ടാം വന്ദേഭാരതിന് തിങ്കളാഴ്ച കാസര്‍കോട്ടേക്കും ചൊവ്വാഴ്ച തിരുവനന്തപുരത്തേക്കും സര്‍വീസ് ഉണ്ടായിരിക്കില്ല.
കണ്ണൂര്‍, കോഴിക്കോട്, തിരൂര്‍, ഷൊര്‍ണൂര്‍, തൃശൂര്‍, എറണാകുളം സൗത്ത്, ആലപ്പുഴ, കൊല്ലം എന്നിവിടങ്ങളിലാണ് കാസര്‍കോട്-തിരുവനന്തപുരം യാത്രയ്ക്കിടയില്‍ രണ്ടാം വന്ദേഭാരത് നിര്‍ത്തുക. കാസര്‍കോട് നിന്ന് രാവിലെ ഏഴ് മണിക്ക് പുറപ്പെടുന്ന രണ്ടാം വന്ദേഭാരത് കണ്ണൂരില്‍ 8.03 നും കോഴിക്കോട് 9.03 നും എത്തും കോഴിക്കോട് നിന്ന് 9.05 ന് യാത്ര പുനരാരംഭിക്കുന്ന ട്രെയിന്‍ തിരൂരില്‍ 9.22 നാണ് എത്തുക.
10.03 ന് ഷൊര്‍ണ്ണൂരും 10.38 ന് 11.45 എറണാകുളത്തും എത്തും. ആലപ്പുഴയില്‍ 12.38 നാണ് വന്ദേഭാരത് എത്തുക. കൊല്ലത്ത് 1.55 നും തിരുവനന്തപുരത്ത് 3.05 നും എത്തും. വൈകീട്ട് തിരുവനന്തപുരത്ത് നിന്ന് 4.05 ന് ആണ് വന്ദേഭാരത് പുറപ്പെടുക. കൊല്ലം - 4.53/4.55pm, ആലപ്പുഴ - 5.55/5.57pm, എറണാകുളം - 6.35/6.38pm, തൃശൂര്‍ - 7.40/7.42pm, ഷൊര്‍ണൂര്‍ - 8.15/8.17pm, തിരൂര്‍- 8.52/8.54, കോഴിക്കോട് - 9.16/9.18pm, കണ്ണൂര്‍ - 10.16/1.18pm, കാസര്‍കോട് - 11.55pm എന്നിങ്ങനെയാണ് സമയക്രമം.












Click it and Unblock the Notifications