കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഈ വെളിച്ചെണ്ണയൊന്നും വാങ്ങിക്കല്ലേ, രണ്ടു ലക്ഷം പിഴ

  • By Meera Balan
Google Oneindia Malayalam News

തിരുവനന്തപുരം: മലയാളിയുടെ പ്രിയ വിഭവങ്ങളുടെയെല്ലാം ചേരുവകളില്‍ ഒന്നാണ് വെളിച്ചെണ്ണ. വെളിച്ചെണ്ണയില്ലാത്ത വിഭവത്തെപ്പറ്റി ആലോചിയ്ക്കാനേ കഴിയില്ല. എന്നാല്‍ വിപണിയില്‍ പുറത്തിറങ്ങുന്ന പല വെളിച്ചെണ്ണകളും യഥാര്‍ത്ഥത്തില്‍ വെളിച്ചെണ്ണയല്ല. മാത്രമല്ല മാരകമായ വിഷ എണ്ണകളുമാണ്. ഇത്തരത്തിലുള്ള ഒന്‍പത് ബ്രാന്‍ഡുകളുടെ വില്‍പ്പന കേരളത്തില്‍ നിരോധിച്ചു.

സംസ്ഥാനത്ത് വില്‍ക്കുന്ന വെളിച്ചെണ്ണയില്‍ മായം ചേര്‍ക്കുന്നെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ ഭക്ഷ്യസുരക്ഷ വകുപ്പ് സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ ഒന്‍പത് ബ്രാന്‍ഡുകളില്‍ മായം കണ്ടെത്തി. കേരള പ്ളസ്, ഗ്രീന്‍ കേരള, കേരള എ-വണ്‍, കേര സൂപ്പര്‍, കേര ഡ്രോപ്‌സ്, ബ്‌ളെയ്‌സ്, പുലരി, കൊക്കോ സുധം, കല്ലട പ്രിയം എന്നീവയിലാണ് മായം കണ്ടെത്തിയത്. ഇവയുടെ വിപണനം സര്‍ക്കാര്‍ നിരോധിച്ചു.

Coconut

നിരോധിച്ച ബ്രാന്‍ഡിലുള്ള വെളിച്ചെണ്ണകള്‍ വില്‍ക്കുന്നതോ കൈവശം സൂക്ഷിയ്ക്കുകയോ ചെയ്യുന്നത് കുറ്റകരമാണ്. ഇത്തരക്കാരില്‍ നിന്നും ഭക്ഷ്യസുരക്ഷ ഗുണനിലവാര നിയമത്തിലെ വകുപ്പ് 56പ്രകാരം രണ്ട് ലക്ഷം രൂപ വരെ പിഴ ചുമത്തും. ഉത്തരവ് മനപൂര്‍വം ലംഘിച്ചതായി കണ്ടെത്തിയാല്‍ ക്രിമിനല്‍ നടപടി സ്വീകരിയ്ക്കും. നിരോധിച്ച ബ്രാന്‍ഡിലുള്ള വെളിച്ചെണ്ണകള്‍ വിപണിയില്‍ കണ്ടെത്തിയാല്‍ 18004251135 എന്ന ടോള്‍ഫ്രീ നമ്പരിലോ ജില്ല ഫുഡ് സേഫ്ടി ഓഫീസര്‍മാരേയോ അറിയിക്കാം.

English summary
Food Safety Department Bans 9 Coconut Oil Brands in Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X