രമയുടെ സമരത്തില്‍ മന്ത്രിക്കെന്ത് കാര്യം
തിരുവനന്തപുരം:ടിപി ചന്ദ്രശേഖരന്റെ കൊലപാതകത്തിന് പിന്നിലെ ഗൂഢാലോചന സിബിഐ അന്വേഷിക്കണം എന്നാവശ്യപ്പെട്ടാണ് കെകെ രമയുടെ നിരാഹാര സമരം. ഇക്കാര്യത്തില്‍ ആദ്യം തീരുമാനമെടുക്കേണ്ടത് സിപിഎമ്മോ പിണറായി വിജയനോ അല്ല. സംസ്ഥാന സര്‍ക്കാര്‍ ആണ്.
അപ്പോള്‍ ഈ സമരം സംസ്ഥാന സര്‍ക്കാരിന് എതിരെയാണ്. അങ്ങനെയാണെങ്കില്‍ മുന്‍ ആഭ്യന്തരമന്ത്രിയും എംഎല്‍എമാരുടെ സംഘവും എന്തിനാണ് രമയെ സമര പന്തലിലെത്തി അഭിവാദ്യം ചെയ്തത്.
മുന്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ടിപി വധക്കേസുമായി അത്രകണ്ട് ഇഴുകി ചേര്‍ന്ന വ്യക്തിയായതുകൊണ്ടാണോ ഇത്. അതോ ഇപ്പോഴത്തെ ആഭ്യന്തരമന്ത്രി അത്ര പോര എന്ന് പറയിപ്പിക്കാനാണോ...?
സിബിഐ അന്വേഷണം നടത്താമെന്ന കാര്യത്തില്‍ സര്‍ക്കാരിന് നിയമോപദേശം കിട്ടിയിട്ട് ദിവസങ്ങളായിരിക്കുന്നു. മന്ത്രിസഭ ചേരാതെ തന്നെ മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും കൂടി ഇക്കാര്യത്തില്‍ തീരുമാനമെടുക്കാം എന്ന് നിയമ വിദഗ്ധര്‍ പറയുന്നു. അങ്ങനെയെങ്കില്‍ എന്തിനാണ് വെറുതെ രമയെക്കൊണ്ട് ഒരു സമരം ചെയ്യിപ്പിക്കുന്നത്?

രക്തസാക്ഷി മണ്ഡപത്തില്‍ നിന്ന് തുടക്കം
പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്ന് പ്രകടനമായാണ് രമ സെക്രട്ടേറിയറ്റിന് മുന്നിലെ സമരപ്പന്തലില്‍ എത്തിയത്.

പ്രകടനം
കോഴിക്കോട് നിന്ന് നൂറോളം ആര്‍എംപി പ്രവര്‍ത്തകര്‍ നിരഹാര സമരത്തിനെത്തിയ രമയെ അനുഗമിച്ചിരുന്നു. പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്ന് തുടങ്ങിയ പ്രകടനത്തില്‍ രമയോടൊപ്പം അണിനിരന്ന ആര്‍എംപി പ്രവര്‍ത്തകര്‍.

ഉദ്ഘാടനം
സിപിഎമ്മില്‍ നിന്ന് പുറത്താക്കപ്പെട്ട അപ്പുക്കുട്ടന്‍ വള്ളിക്കുന്നാണ് രമയുടെ നിരാഹാര സമരം ഉദ്ഘാടനം ചെയ്ത്. അപ്പോഴും സംശയം ബാക്കിയാണ്... സമരം സര്‍ക്കാരിനെതിരെയോ സിപിഎമ്മിനെതിരെയോ?

സാറട്ടീച്ചറും എത്തി
സിപിഎമ്മുമായി പിണങ്ങി അധിനിവേശ പ്രതിരോധ സമിതി വഴി ആം ആദ്മി പാര്‍ട്ടിയില്‍ എത്തിയ എഴുത്തുകാരിയും സാമൂഹ്യ പ്രവര്‍ത്തകയും ആയ സാറാ ജോസഫും സമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കാന്‍ എത്തിയിരുന്നു. ടീച്ചറുടെ പ്രസംഗം മുഴുവന്‍ സിപിഎമ്മിനെ ലക്ഷ്യം വച്ചായിരുന്നു.

ബിആര്‍പി ഭാസ്‌കര്‍
മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ബിആര്‍പി ഭാസ്‌കറും കെകെ രമക്ക് അഭിവാദ്യങ്ങളര്‍പ്പിച്ച് സമരപ്പന്തലില്‍ എത്തി.

ഒ രാജഗോപാല്‍
ബിജെപി നേതാവ് ഒ രാജഗോപാല്‍ സമരവേദിയിലെത്തി അഭിവാദ്യം അര്‍പ്പിച്ചു

മന്ത്രിയും എംഎല്‍എമാരും
സിബിഐ അന്വേഷണം പ്രഖ്യാപിക്കാന്‍ സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തേണ്ട കോണ്‍ഗ്രസ് മന്ത്രിയും എംഎല്‍എമാരും വെറുതെ സമരവേദിയിലെത്തി അഭിവാദ്യം പറഞ്ഞ് തിരിച്ചുപോയി. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ടിഎന്‍ പ്രതാപന്‍, പിസി വിഷ്ണുനാഥ്, ഹൈബി ഈഡന്‍ എന്നിവരാണ് സമരവേദിയിലെത്തിയത്.












Click it and Unblock the Notifications