സൈന്യത്തില്‍ ജോലി വാഗ്ദാനം...അവര്‍ തട്ടിയത് കോടികള്‍!! പിന്നില്‍ ഒരു യുവതിയും!!

  • Written By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: സൈന്യത്തില്‍ ജോലി വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയെടുത്ത സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. മുന്‍ സൈനികനായ കൊട്ടാരക്കര വാളകം അണ്ടൂര്‍ പൂവണത്തുംവിള വീട്ടില്‍ സന്തോഷ് കുമാറിനെയാണ് (43) പിടികൂടിയത്. ഇയാള്‍ക്കു പിന്നില്‍ കൂടുതല്‍ പേരുണ്ടെന്ന് വ്യക്തമായിട്ടുണ്ട്.

കുഞ്ഞ് തന്റേതല്ലെന്നു ഗള്‍ഫിലുള്ള ഭര്‍ത്താവ്!! ഡിഎന്‍എ ടെസ്റ്റ് വേണമെന്ന്..പക്ഷെ യുവതി ചെയ്ത ക്രൂരത!

ബീഫ് നിരോധനത്തില്‍ അര്‍ണബിന്റെ ഇരട്ടമുഖം...!! ഗോസ്വാമിയല്ല കൗസ്വാമി...! പൊളിച്ചടുക്കി സോഷ്യൽ മീഡിയ!!

 മൂന്നു പേര്‍ നിരീക്ഷണത്തില്‍

മൂന്നു പേര്‍ നിരീക്ഷണത്തില്‍

സന്തോഷ് കുമാറിന്റെ പങ്കാളിയായ മൂന്നു പേര്‍ നിരീക്ഷണത്തിലാണ്. ചെട്ടികുളങ്ങര സ്വദേശിനിയുള്‍പ്പെടെ മൂന്നു പേര്‍ പോലീസിന്റെ നിരീക്ഷണത്തിലാണ്.

പരാതി നല്‍കിയത്

പരാതി നല്‍കിയത്

മൈലക്കര സ്വദേശിനിയായ ബിന്ദു നെയ്യാര്‍ഡാം പോലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സന്തോഷ് കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തത്.

വ്യാജ നിയമന ഉത്തരവ്

വ്യാജ നിയമന ഉത്തരവ്

താന്‍ കേണല്‍ ആണെന്നു ധരിപ്പിച്ചാണ് സന്തോഷ് ഉദ്യോഗാര്‍ഥികളെ കബളിപ്പിച്ചത്. വ്യാജ നിയമന ഉത്തരവ് നല്‍കി ഇയാള്‍ ഉദ്യോഗാര്‍ഥികളെ വഞ്ചിക്കുകയായിരുന്നു.

അഞ്ചു കോടിയില്‍ അധികം തട്ടി

അഞ്ചു കോടിയില്‍ അധികം തട്ടി

കേരളത്തില്‍ നിന്നു മാത്രമായി അഞ്ചു കോടിയോളം രൂപ സന്തോഷ് തട്ടിയെടുത്തിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. വിവിധ പോലീസ് സ്‌റ്റേഷനുകളിലായി ഇയാള്‍ക്കെതിരേ നിരവധി കേസുകളുണ്ട്.

ഉദ്യോഗാര്‍ഥികളെ സമീപിച്ചു

ഉദ്യോഗാര്‍ഥികളെ സമീപിച്ചു

ആര്‍മി റിക്രൂട്ട്‌മെന്റ് റാലിയില്‍ പങ്കെടുത്ത നെയ്യാര്‍ഡാം സ്വദേശികളായ 17 ഉദ്യോഗാര്‍ഥികളെ സന്തോഷവും സംഘവും സമീപിച്ചത്. ജോലി നല്‍കാമെന്ന് ഉറപ്പു നല്‍കി ഇവര്‍ ഉദ്യോഗാര്‍ഥികളില്‍ നിന്നു പണം കൈക്കലാക്കുകയായിരുന്നു.

25000 രൂപ മുതല്‍ 1.75 ലക്ഷം വരെ

25000 രൂപ മുതല്‍ 1.75 ലക്ഷം വരെ

ഓരോ ഉദ്യോഗാര്‍ഥികളില്‍ നിന്നും 25,000 രൂപ മുതല്‍ 1.75 ലക്ഷം രൂപ വരെയാണ് സന്തോഷും സംഘവും വാങ്ങിയത്. ബംഗളൂരുവിലെ പ്രമുഖ ഹോട്ടലില്‍ വച്ചാണ് ഇയാള്‍ ഉദ്യോഗാര്‍ഥികളുമായി കൂടിക്കാഴ്ച നടത്തിയിരുന്നത്.

മുന്‍ സൈനികന്‍

മുന്‍ സൈനികന്‍

സന്തോഷ് ഏഴു വര്‍ഷം സൈന്യത്തില്‍ ജോലി ചെയ്തിരുന്നു. പിന്നീട് ഒരു അപകടത്തില്‍പ്പെട്ട് ജോലി നഷ്ടപ്പെടുകയായിരുന്നു. തുടര്‍ന്നാണ് തട്ടിപ്പിലേക്ക് ചുവടുമാറ്റുന്നത്.

വ്യാജ റിക്രൂട്ട്‌മെന്റ്

വ്യാജ റിക്രൂട്ട്‌മെന്റ്

മംഗളൂരു സ്വദേശിനിയെ വിവാഹം ചെയ്ത ശേഷം സന്തോഷ് അവിടെ തന്നെ വ്യാജ റിക്രൂട്ട്‌മെന്റ് സെന്റര്‍ തുടങ്ങുകയായിരുന്നു. ചെട്ടികുളങ്ങര സ്വദേശിനിയും ഇയാള്‍ക്കൊപ്പം ചേര്‍ന്നു. കഴിഞ്ഞ 10 വര്‍ഷമായി സന്തോഷും ഈ സ്ത്രീയും വ്യാജ റിക്രൂട്ട്‌മെന്റ് സെന്റര്‍ നടത്തി വരികയായിരുന്നുവെന്ന് പോലീസ് അറിയിച്ചു.

സന്തോഷിനെ കുടുക്കിയത്

സന്തോഷിനെ കുടുക്കിയത്

റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ടു ഉദ്യോഗാര്‍ഥികള്‍ നല്‍കാനുള്ള ബാക്കി പണം നല്‍കാമെന്ന് അറിയിച്ച് സന്തോഷിനെ വിളിച്ചുവരുത്തി പോലീസ് കുടുക്കുകയായിരുന്നു.

English summary
Former army man arrested for cheating.
Please Wait while comments are loading...