സിബി മാത്യൂസ് മാപ്പ് ചോദിച്ചു, ചാരസുന്ദരി മറിയം റഷീദയല്ല... നമ്പി നാരായണന് തുറന്നടിക്കുന്നു
തന്റെ ആത്മകഥയിലാണ് അദ്ദേഹം നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയത്
തിരുവനന്തപുരം: ഐഎസ്ആര്‍ഒ ചാരക്കേസുമായി ബന്ധപ്പെട്ടു ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി കുറ്റാരോപിതനായിരുന്ന മുന്‍ ശാസ്ത്രജ്ഞന് നമ്പി നാരായണന്. വ്യാഴാഴ്ച പുറത്തിറങ്ങാനിരിക്കുന്ന തന്റെ ഓര്‍മകളുടെ ഭ്രമണപഥമെന്ന തന്റെ പുസ്കത്തിലാണ് കോളിളക്കമുണ്ടാക്കിയ ചാരക്കേസിനെക്കുറിച്ച് അദ്ദേഹം തുറന്നടിക്കുന്നത്.
ചാരക്കേസ് ആരോപണം ഉയര്‍ന്നതു മുതല്‍ 52 ദിവസം നീണ്ട ജയില്‍വാസും ഒടുവില്‍ കുറ്റവിമുക്തനാക്കപ്പെട്ടതുമെല്ലാം നമ്പി നാരായണന് പുസ്കത്തില്‍ കുറിച്ചിട്ടുണ്ട്.

സിബി മാത്യൂസ് മാപ്പു ചോദിച്ചു
അന്നു ചാരക്കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനായ സിബി മാത്യൂസ് തന്നോട് മാപ്പു ചോദിച്ചതായി നമ്പി നാരായണന് പുസ്തകത്തില്‍ വെളിപ്പെടുത്തുന്നു. സുഹൃത്ത് സൂര്യ കൃഷ്ണമൂര്‍ത്തിയുടെ വീട്ടില്‍ വച്ചായിരുന്നു ഇതെന്നും അദ്ദേഹം പറയുന്നു.

കേസില്‍പ്പെടുത്താന്‍ കാരണം
അന്നത്തെ ഡിജിപിയായിരുന്ന ടിവി മധുസൂദനന്റെ ബോധപൂര്‍വ്വമുള്ള നിര്‍ബന്ധത്തിനു വഴങ്ങിയാണ് താന്‍ കേസിന്റെ അന്വേഷണം ഏറ്റെടുത്തതെന്നും സിബി മാത്യൂസ് വെളിപ്പെടുത്തിയതായും നമ്പി നാരായണന് പുസ്തകത്തില്‍ കുറിച്ചു.

കൂടിക്കാഴ്ചയ്ക്ക് താല്‍പ്പര്യമില്ലായിരുന്നു
സിബി മാത്യൂസുമായുള്ള കൂടിക്കാഴ്ചയ്ക്ക് തനിക്ക് താല്‍പ്പര്യം ഇല്ലായിരുന്നു. കാരണം കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ടപ്പോഴും ചോദ്യം ചെയ്യലിനിടെയും അദ്ദേഹത്തെ കാണാനും നിരപരാധിത്വം ബോധ്യപ്പെടുത്താനും ശ്രമിച്ചിരുന്നു. പക്ഷെ രണ്ടര മിനിറ്റ് മാത്രമാണ് അന്നു ചോദ്യം ചെയ്യലിന് ചെലവിട്ടത്. തന്റെ മാന്യത കൊണ്ടാണ് സിബി മാത്യൂസിനെ സുഹൃത്തിന്റെ വീട്ടില്‍ വച്ചു കാണാന്‍ തയ്യാറായതെന്നും നമ്പി നാരായണന് വെളിപ്പെടുത്തി.

ഇന്ത്യയുടെ ശാസ്ത്രക്കുതിപ്പിനെ സെമിത്തേരിയില്‍ അടക്കാന്‍...
ഇന്ത്യയുടെ ശാസ്ത്ര കുതിപ്പിനെ സെമിത്തേരിയിലടക്കാന്‍ കാത്തിരുന്ന അമേരിക്ക-ഫ്രാന്‍സ് അച്ചുതണ്ടിന്റെ അവിഹിത സന്തതിയാണ് താന്‍ അടക്കമുള്ളവരെ കുടുക്കിയതെന്നും നമ്പി നാരായണന് ചൂണ്ടിക്കാട്ടുന്നു.

ചാരസുന്ദരി മറിയം റഷീദയല്ല
ചാരക്കേസിലെ യഥാര്‍ഥ ചാരസുന്ദരി മറിയം റഷീദയായിരുന്നില്ലെന്നും നമ്പി നാരായണന് വെളിപ്പെടുത്തി. അമേരിക്കക്കാരിയായിരുന്ന ഒരു യുവതിയായിരുന്നു അവര്‍. ഇന്റലിജന്‍സ് ബ്യൂറോ ക്രാക്ക് കൗണ്ടര്‍ മേധാവിയായ രത്തന്‍ സെഗാള്‍ കെട്ടിച്ചമച്ച കഥകളാണ് അക്കാലത്ത് മാധ്യമങ്ങളില്‍ വന്നതെന്നും നമ്പി നാരായണന് വ്യക്തമാക്കുന്നു.

ചാരക്കേസ്
നമ്പി നാരായണനും ഐഎസ്ആര്‍ഒയിലെ ചില ശാസ്ത്രജ്ഞന്മാരും ചേര്‍ന്ന് രാജ്യത്തിന്റെ ശാസ്ത്രരഹസ്യങ്ങള്‍ മാലിദ്വീപ് സ്വദേശിനിക്കു ചോര്‍ത്തിക്കൊടുത്തുവെന്നതാണ് പിന്നീട് ചാരക്കേസായി മാറിയത്. 1996ല്‍ നമ്പി നാരായണനെ സിബിഐ കുറ്റവിമുക്തനാക്കിയിരുന്നു. 1998ല്‍ സുപ്രീം കോടതി ഇതു ശരിവയ്ക്കുകയും ചെയ്തു. തന്നെ കേസില്‍ പെടുത്തിയ കേരള പോലീസിലെ ഉദ്യോഗസ്ഥരുടെ പേരില്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് നമ്പി നാരായണന് സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്.
ചിത്രങ്ങള്‍ക്ക് കടപ്പാട്: മീഡിയ വണ്‍
-
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി












Click it and Unblock the Notifications