Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഉമ്മന്‍ ചാണ്ടിയോട് ചെയ്തത് അച്ചുവിനോട് ചെയ്തു, അതാണ് നിലംതൊടാതെ തോറ്റത്': കെമാല്‍ പാഷ

തിരുവനന്തപുരം: സോളാര്‍ കേസില്‍ ലൈംഗികാരോപണം ഉള്‍പ്പെടുത്തി എല്‍ഡിഎഫ് മുതലെടുപ്പ് നടത്തിയെന്ന് മുന്‍ ജസ്റ്റിസ് കെമാല്‍ പാഷ. സ്ത്രീത്വത്തെ അപമാനിച്ച് പരാതിക്കാരിയെ സ്വാധീനിച്ച് ഉമ്മന്‍ ചാണ്ടി വ്യക്തിഹത്യ നടത്തുകയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. വണ്‍ഇന്ത്യ മലയാളത്തോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. നന്നായിട്ട് ഭരിക്കാന്‍ ശ്രമിച്ചു എന്നതായിരുന്നു ഉമ്മന്‍ ചാണ്ടി ചെയ്ത കുറ്റമെന്നും അദ്ദേഹം വ്യക്തമാക്കി.

ഉമ്മന്‍ചാണ്ടിയെ വേട്ടയാടി എന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞത് അദ്ദേഹം മരിച്ചപ്പോഴാണ് എന്നും പുതുപ്പള്ളിയില്‍ ഭരണത്തിന്റെ വിലയിരുത്തല്‍ കൂടി പ്രതിഫലിക്കുന്ന വിധിയാണ് പുറത്ത് വന്നത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉമ്മന്‍ ചാണ്ടിക്ക് ശേഷം വന്ന ആളുകളുമായി അദ്ദേഹത്തെ ജനങ്ങള്‍ താരതമ്യം നടത്തിയെന്നും കെമാല്‍ പാഷ പറഞ്ഞു. കെമാല്‍ പാഷയുടെ വാക്കുകള്‍ ഇങ്ങനെയാണ്..

kemal pasha

'ഇന്നത്തെ രാഷ്ട്രീയത്തിന്റെ വലിയ അപചയമായിട്ടാണ് ഞാന്‍ അതിനെ കാണുന്നത്. കാരണം ഒരാളെ, ഒരു രാഷ്ട്രീയ പാര്‍ട്ടിയെ അധികാരത്തില്‍ നിന്നിറക്കാന്‍ ഒരു സ്ത്രീയെ ഉപയോഗിച്ചു എന്നുള്ളതാണ്. സ്ത്രീത്വത്തോട് കാണിക്കുന്ന ഏറ്റവും വലിയ അപമാനമല്ലേ അത്. ഒരു സ്ത്രീ എന്താണെന്ന് മനസിലാക്കാത്ത വൃത്തികെട്ടവന്‍മാര്‍ നമ്മുടെ സമൂഹത്തില്‍ ഉണ്ട് എന്നുള്ളതാണ് അതിന്റെ അര്‍ത്ഥം.

ഒരു സ്ത്രീയെ ഏതൊക്കെ അര്‍ത്ഥത്തില്‍ മോശമായി ഉപയോഗിക്കാം അത് ചിലപ്പോള്‍ പല പല ഓഫര്‍ കൊടുത്തിട്ടാകാം, ഭീഷണിപ്പെടുത്തിയിട്ടാകാം, സ്വാധീനിച്ചിട്ടാകാം. എന്തായാലും അതാ സ്ത്രീത്വത്തോട് കാണിക്കുന്ന ഏറ്റവും വലിയ അവമതിപ്പും അപമാനവും അല്ലേ. അതാണ് അതിനകത്ത് നമ്മള്‍ കണക്കാക്കേണ്ടത്. അല്ലാതെ ഒരു സ്ത്രീ വിചാരിച്ച് സര്‍ക്കാരിനെ താഴെയിറക്കി എന്നുള്ളതല്ല.

അതുമൂലം വന്ദ്യവയോധികനായ ഒരു മനുഷ്യനെ സാത്വികനായ മനുഷ്യനെ എത്രത്തോളം ആക്ഷേപിക്കാന്‍ പറ്റി വ്യക്തിഹത്യ നടത്താന്‍ പറ്റി എന്നുള്ളതാണ് നമ്മള്‍ ഇതില്‍ നിന്ന് നോക്കേണ്ടത്. ഭാര്യയും പെണ്‍മക്കളുമൊക്കെയുള്ള ആളാണ്. അദ്ദേഹത്തെക്കുറിച്ചാണ് ഈ വൃത്തികേടൊക്കെ പറഞ്ഞത്. ആ രീതിയിലേക്ക് രാഷ്ട്രീയം അധപതിച്ച് പോയി. ആ സഹോദരി തന്നെ ചെയ്തതല്ല, അവരെക്കൊണ്ട് ചെയ്യിപ്പിച്ചതാണ്.

സിബിഐയുടെ അന്വേഷണത്തില്‍ തന്നെ ഇതില്‍ ക്രെഡിബിലിറ്റി ഇല്ല എന്നുള്ളത് വന്നു. ആ സഹോദരി പീഡിപ്പിക്കപ്പെട്ട് കാണും. ഇല്ല എന്നൊന്നും ഞാന്‍ പറയുന്നില്ല. ഞാന്‍ മനസിലാക്കിയിട്ടുള്ള ഉമ്മന്‍ചാണ്ടി ഇങ്ങനെയുള്ള ആളല്ല. അദ്ദേഹത്തിന് മാന്യതയുള്ള പെരുമാറ്റമാണ്. ആരോടും ഇതുപോലുള്ള വൃത്തികേടിനൊന്നും പോകുന്ന മനുഷ്യനല്ല. അസുഖബാധിതനായ ആളെയാണ് ഈ രീതിയില്‍ ആക്ഷേപിച്ച് അദ്ദേഹത്തിന് അവമതിപ്പുണ്ടാക്കിയിരിക്കുന്നത്.

എന്ത് മാനനഷ്ടം അദ്ദേഹത്തിനുണ്ടായി. അദ്ദേഹം പാവങ്ങളുടെ ബദ്ധപ്പാടില്‍ മനസലിയുന്ന ആളാണ്. ഒരുകാര്യവുമില്ലാതെ ഒരു മനുഷ്യനെ ഉപദ്രവിക്കുകയാണ്. എന്താണ് അദ്ദേഹം ചെയ്ത കുഴപ്പം എന്ന് പറഞ്ഞാല്‍ നന്നായിട്ട് ഭരിക്കാന്‍ ശ്രമിച്ചു, ജനങ്ങളെ നന്നായിട്ട് സേവിക്കാന്‍ ശ്രമിച്ചു. ജനങ്ങള്‍ അദ്ദേഹത്തിനൊപ്പമുണ്ട് എന്ന് തിരിച്ചറിഞ്ഞ ഒരു സമൂഹം അത് ഇല്ലാതാക്കണം എന്ന വിചാരിച്ചാണ് ഇതൊക്കെ ചെയ്തിരിക്കുന്നത്. അല്ലാതൊന്നുമല്ല.

ഈ വേട്ടയാടലുകള്‍ അദ്ദേഹത്തിന്റെ മനസിനെ നന്നായി ബാധിച്ചു. ജീവിതത്തില്‍ നിരാശ തോന്നിയിട്ടുണ്ടായിരിക്കും എന്നതില്‍ സംശയമില്ല. അദ്ദേഹത്തിന്റെ അസുഖം മനസിലായി കഴിഞ്ഞപ്പോള്‍ അദ്ദേഹത്തെ ഫോണില്‍ വിളിച്ച് പറഞ്ഞു നിര്‍ബന്ധമായിട്ടും വിദേശത്തോ മറ്റോ ചികിത്സയ്ക്ക് പോകണം എന്ന്. അത് അദ്ദേഹം കേള്‍ക്കുകയും ചെയ്തു. ദല്ലാള്‍ നന്ദകുമാര്‍ ക്രെഡിബിലിറ്റി ഉള്ള മനുഷ്യനായി ഞാന്‍ കാണുന്നില്ല.

സോളാര്‍ കേസ് എല്‍ഡിഎഫ് ആയുധമാക്കി. സോളാര്‍ കേസ് സര്‍ക്കാരിന് നഷ്ടമുണ്ടാക്കിയ കാര്യമല്ല. ഈ സഹോദരിയെ കൊണ്ട് ബിജു രാധാകൃഷ്ണന്‍ ചെയ്യിപ്പിച്ചതാകാനാണ് സാധ്യത. ഇതില്‍ മുതലെടുപ്പ് നടത്തിയത് എല്‍ഡിഎഫാണ്. അതിനകത്ത് ലൈംഗിക പീഡനം ആരോപിച്ചാണ് മുതലെടുപ്പ് നടത്തിയിട്ടുള്ളത്. ഉമ്മന്‍ചാണ്ടിയെ വേട്ടയാടി എന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞത് അദ്ദേഹം മരിച്ചപ്പോഴാണ്.

ആ സമയം ആയപ്പോഴേക്ക് ജനങ്ങള്‍ തിരിച്ചറിഞ്ഞിരുന്നു ഉമ്മന്‍ ചാണ്ടി ആരാണ് എന്ന്. ഉമ്മന്‍ ചാണ്ടിക്ക് ശേഷം വന്ന ആളുകളുമായി എപ്പോഴും ജനങ്ങള്‍ താരതമ്യം നടത്തുമല്ലോ. അതില്‍ ജനങ്ങള്‍ തിരിച്ചറിഞ്ഞു. അതാണ് അദ്ദേഹം മരിച്ചപ്പോള്‍ നമ്മള്‍ കണ്ടത്. പുതുപ്പള്ളിയിലെ ഫലത്തില്‍ ഭരണത്തിലെ വിലയിരുത്തലുമുണ്ട്. പുതുപ്പള്ളിയില്‍ വലിയ തിരിച്ചടിയുണ്ടാകാന്‍ കാരണം അച്ചു ഉമ്മന് നേരെ നടന്ന സൈബര്‍ ആക്രമണം കാരണമാണ്. ഈ രീതിയില്‍ പോയി ഇവര്‍ തറ പറ്റും എന്നതില്‍ സംശയമൊന്നുമില്ല'

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+