കേരളത്തെ ഉയരങ്ങളിലേക്ക് കൈപിടിച്ച് ഉയര്‍ത്തുവാന്‍ മന്ത്രിസഭയ്ക്ക് സാധിക്കും; ആശംസയുമായി കടകംപള്ളി
തിരുവനന്തപുരം: ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തില്‍ എത്തുന്ന രണ്ടാം പിണറായി സര്‍ക്കാരിന് ആശംസകളുമായി മുന്‍ മന്ത്രിയും എംഎല്‍എയുമായ കടകംപള്ളി സുരേന്ദ്രന്. 91 സീറ്റുമായി അധികാരത്തില്‍ ഏറിയ ഇടതുപക്ഷത്തിന് 99 സീറ്റിന്റെ ചരിത്ര വിജയവുമായി ഭരണതുടര്‍ച്ചയും നേടിയാണ് ഒന്നാം മന്ത്രിസഭ അധികാരം ഒഴിയുന്നത്. അതില്‍ ഒരു അംഗം എന്ന നിലയില്‍ പാര്‍ട്ടിയും ജനങ്ങളും ഏല്പിച്ച ഉത്തരവാദിത്തം പൂര്‍ണമായും നിറവേറ്റാന്‍ കഴിഞ്ഞിട്ടുണ്ട് എന്ന് തന്നെയാണ് വിശ്വാസമെന്ന് കടകംപള്ളി സുരേന്ദ്രന് പറഞ്ഞു. കേരളത്തെ കൂടുതല്‍ ഉയരങ്ങളിലേക്ക് കൈപിടിച്ച് ഉയര്‍ത്തുവാന്‍ അവര്‍ക്ക് സാധിക്കുമെന്നും ഇന്ന് സത്യപ്രതിജ്ഞ ചെയ്തു അധികാരമേല്‍ക്കുന്ന എല്ലാവര്ക്കും എല്ലാവിധ ആശംസകളും പിന്തുണകളും നേരുകയാണെന്നും കടകംപള്ളി ഫേസ്ബുക്കില്‍ കുറിച്ചു. കുറിപ്പിന്റെ പൂര്‍ണരൂപം.

ഇന്ന് രണ്ടാം പിണറായി മന്ത്രി സഭ അധികാരമേല്‍ക്കുന്നതോടെ ആദ്യ മന്ത്രിസഭയുടെ റോള്‍ പൂര്‍ണമായും അവസാനിക്കുകയാണ്. 91 സീറ്റുമായി അധികാരത്തില്‍ ഏറിയ ഇടതുപക്ഷത്തിന് 99 സീറ്റിന്റെ ചരിത്ര വിജയവുമായി ഭരണതുടര്‍ച്ചയും നേടിയാണ് ഒന്നാം മന്ത്രിസഭ അധികാരം ഒഴിയുന്നത്. അതില്‍ ഒരു അംഗം എന്ന നിലയില്‍ പാര്‍ട്ടിയും ജനങ്ങളും ഏല്പിച്ച ഉത്തരവാദിത്തം പൂര്‍ണമായും നിറവേറ്റാന്‍ കഴിഞ്ഞിട്ടുണ്ട് എന്ന് തന്നെയാണ് വിശ്വാസം.
വൈദ്യുതി വകുപ്പിന്റെ ചുമതലയാണ് ആദ്യം ലഭിച്ചത്. സമ്പൂര്‍ണ വൈദ്യുതീകരണം എന്ന മഹായജ്ഞം ഏകദേശം 80 ശതമാനത്തോളം പൂര്‍ത്തീകരിക്കുവാനും ഇടമണ്‍-കൊച്ചി പവര്‍ ഹൈവേ പദ്ധതി പുനരുജ്ജീവിപ്പിക്കാനും ചുരുങ്ങിയ ആ കാലയളവില്‍ കഴിഞ്ഞു.
നോട്ട് നിരോധനത്തിന്റെ പ്രതിസന്ധി കാലയളവിലാണ് സഹകരണ വകുപ്പിന്റെ ചുമതല ഏറ്റെടുക്കുന്നത്. ഞാന്‍ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും മികച്ച സഹകാരി ആയ സഖാവ് പിണറായി വിജയന്റെ നേതൃത്വത്തില്‍ ആ പ്രതിസന്ധിയെ മറികടക്കുക മാത്രമല്ല പിന്നീട് കേരളം നേരിട്ട പ്രതിസന്ധികളില്‍ കേരളത്തിന് താങ്ങും തണലുമായി സഹകരണ മേഖലയെ മാറ്റാനും കഴിഞ്ഞ കാലയളവില്‍ കഴിഞ്ഞു.
കേരളത്തിന് സ്വന്തം ബാങ്ക് എന്ന ആശയം കേരള ബാങ്ക് രൂപീകരണത്തിലൂടെ സാധ്യമായി. വിട്ട് നിന്ന മലപ്പുറം ജില്ലാ ബാങ്കിനേയും കേരള ബാങ്കിന്റെ ഭാഗമാക്കി. പ്രളയം തകര്‍ത്ത കേരളത്തിന് 2100ല്‍ അധികം വീടുകള്‍ കെയര്‍ ഹോം പദ്ധതിയിലൂടെ നിര്‍മിച്ചു. രണ്ടാം ഘട്ടമായി ഫ്ളാറ്റുകള്‍ നിര്‍മിക്കുന്ന നടപടികള്‍ പുരോഗമിക്കുകയാണ്. പ്രളയ ബാധിതര്‍ക്കായി ആവിഷ്കരിച്ച കെയര്‍ ലോണ്‍ പദ്ധതിയിലൂടെ 700 കോടിയിലേറെ രൂപയാണ് വായ്പ നല്‍കിയത്. പിഎസ്സി കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ നിയമനം ഈ കാലയളവില്‍ നടത്തിയത് സഹകരണ റിക്രൂട്ട്മെന്റ് ബോര്‍ഡ് ആണ്. തീര്‍ത്തും അഴിമതി രഹിതവും സുതാര്യവുമായി ഈ നിയമനങ്ങള്‍ നടത്താന്‍ കഴിഞ്ഞു. വട്ടിപ്പലിശക്കാരില്‍ നിന്നുമുള്ള മോചനത്തിനായി ആവിഷ്കരിച്ച മുറ്റത്തെ മുല്ല പദ്ധതി, കെഎസ്ആര്‍ടിസി പെന്ഷന് വിതരണം, സാമൂഹ്യ സുരക്ഷാ പെന്ഷന് വിതരണം, അട്ടപ്പാടി സമഗ്ര ആരോഗ്യ പരിരക്ഷാ പദ്ധതി, കൃതി സാഹിത്യ വൈജനികോത്സവം, കണ്‍സ്യൂമര്‍ ഫെഡിന്റെ പുനരുജ്ജീവനം തുടങ്ങി ഒട്ടേറെ കാര്യങ്ങള്‍ കഴിഞ്ഞ കാലയളവില്‍ സഹകരണ മേഖലയില്‍ സാധ്യമാക്കുവാന്‍ കഴിഞ്ഞു.
കേരളത്തിന്റെ ഭാവിയാണ് ടൂറിസം. നിപ, 2 പ്രളയം തുടങ്ങി നിരവധി പ്രതിസന്ധികള്‍ക്കിടയിലും കാല് നൂറ്റാണ്ട് കാലത്തെ ഏറ്റവും ഉയര്‍ന്ന വളര്‍ച്ച നിരക്ക് നേടിയെടുക്കുവാന്‍ ടൂറിസം മേഖലക്ക് കഴിഞ്ഞു. ടൂറിസം രംഗത്ത് ഏറ്റവും കൂടുതല്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടന്ന കാലയളവാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റേത്. തദ്ദേശ വാസികള്‍ക്ക് കൂടി പ്രയോജനപ്പെടുന്നതാകണം ടൂറിസമെന്ന നയം നടപ്പിലാക്കുകയും അതിന്റെ ഭാഗമായി ഇന്ന് ലോക ഉത്തരവാദിത്ത ടൂറിസം ലീഡര്‍ ആയി കേരളം മാറി കഴിഞ്ഞു. ചാമ്പ്യന്‍സ് ബോട്ട് ലീഗ്, ഭിന്നശേഷി സൗഹൃദ ടൂറിസം, ആലപ്പുഴ-തലശ്ശേരി-തിരുവിതാംകൂര്‍ പൈതൃക പദ്ധതികള്‍, മലബാര്‍-മലനാട് റിവര്‍ ക്രൂയിസ് തുടങ്ങി ഒട്ടേറെ പദ്ധതികള്‍ ആവിഷ്കരിച്ചു നടപ്പിലാക്കാന്‍ സാധിച്ചു. നിലവിലുള്ള ടൂറിസം സമീപനത്തില്‍ സമഗ്രമായ പരിഷ്കരണം ലക്ഷ്യമിട്ട് 2017 ല്‍ കേരള വിനോദസഞ്ചാര നയം പ്രഖ്യാപിച്ച് നടപ്പാക്കുന്നതിനും സാധിച്ചു. ഒട്ടേറെ അന്താരാഷ്ട്ര പുരസ്കാരങ്ങളും ഇക്കാലയളവില്‍ കേരള ടൂറിസം കരസ്ഥമാക്കി.
ദേവസ്വം വകുപ്പിനെ സംബന്ധിച്ചിടത്തോളം വെല്ലുവിളികളുടെ കാലമാണ് കടന്ന് പോയത്. ശബരിമലയില്‍ തുല്യനീതി ഉറപ്പ് വരുത്തണമെന്ന സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ശബരിമല സന്നിധാനത്തും, പമ്പയിലും, സംസ്ഥാനത്ത് മറ്റ് പലയിടങ്ങളിലും കലാപം അഴിച്ചുവിടാനുള്ള വര്‍ഗീയവാദികളുടെ ശ്രമം ചെറുക്കാനും, സമാധാനം ഉറപ്പ് വരുത്താനും തെറ്റിദ്ധരിക്കപ്പെട്ട വിശ്വാസി സമൂഹത്തെ സത്യാവസ്ഥ ബോധ്യപ്പെടുത്തി ഇടതുപക്ഷത്തിനൊപ്പം അണി ചേര്‍ക്കാനും സംസ്ഥാന സര്‍ക്കാരിന് സാധിച്ചു. ദേവസ്വം ബോര്‍ഡ് വക ക്ഷേത്രങ്ങളുടെ ചരിത്രത്തില്‍ ആദ്യമായി 45 പട്ടികജാതിക്കാര്‍ അടക്കം അബ്രാഹ്മണ ശാന്തിമാരെ നിയമിച്ച നിശബ്ദ വിപ്ലവത്തിലൂടെ രാജ്യമാകെ സംസ്ഥാനത്തെ ദേവസ്വം വകുപ്പ് ശ്രദ്ധ നേടി. സുതാര്യത ഉറപ്പുവരുത്തിയും, സംവരണ മാനദണ്ഡങ്ങള്‍ പാലിച്ചും അഴിമതിരഹിതമായി ദേവസ്വം ബോര്‍ഡുകളിലെ നിയമനങ്ങള്‍ നടത്തുന്നതിന് നമ്മുടെ സര്‍ക്കാരിന് സാധിച്ചു. അസിസ്റ്റന്റ് എഞ്ചിനീയര്‍മാര്‍ അടക്കം 48 പട്ടികജാതി വിഭാഗം ഉള്‍പ്പെടെ 950ഓളം നിയമനമാണ് ഇക്കാലയളവില്‍ ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് മുഖേന നടത്തിയത്. ഇന്ത്യയിലാദ്യമായി നിയമനത്തിന് മുന്നോക്ക സമുദായത്തിലെ സാമ്പത്തിക പിന്നോക്കാവസ്ഥ മാനദണ്ഡമാക്കിയതും നമ്മുടെ സര്‍ക്കാരാണ്. കാലങ്ങളായി അന്യാധീനപ്പെട്ട ക്ഷേത്രഭൂമി തിരിച്ചെടുക്കുന്നതിനായി നടപടി സ്വീകരിച്ചത് ഈ സര്‍ക്കാരാണ്.
മുംബൈയില്‍ ബാര്‍ഗിലെ ജീവനക്കാരെ രക്ഷിക്കാനുള്ള നാവിക സേനയുടെ ശ്രമം: ചിത്രങ്ങള്‍
പിണറായി വിജയന് സര്‍ക്കാരിന്റെ അഭിമാന നേട്ടങ്ങളുടെ ഭാഗമാകാന്‍ ഞാന്‍ നേതൃത്വം നല്കിയ സഹകരണം, ടൂറിസം, ദേവസ്വം എന്നീ 3 വകുപ്പുകള്‍ക്കും സാധിച്ചതില്‍ ഏറെ അഭിമാനവും, സന്തോഷവും ഉണ്ട്. കൂട്ടായ്മയുടെ വിജയമായിരുന്നു ഈ നേട്ടങ്ങള്‍ എല്ലാം. ഈ നേട്ടങ്ങളുടെ സന്തോഷത്തിലേക്ക് എത്താന്‍ എല്ലാവിധ പിന്തുണയും സ്നേഹവും നല്കിയ പാര്‍ട്ടിക്കും മുഖ്യമന്ത്രിക്കും വകുപ്പ് മേധാവികള്‍ക്കും ഡിപ്പാര്‍ട്ട്മെന്റ് ജീവനക്കാര്‍ക്കും എന്റെ മനസറിഞ്ഞു പ്രവര്‍ത്തിച്ച എന്റെ ഓഫീസ് ജീവനക്കാര്‍ക്കും നാട്ടുകാര്‍ക്കും എല്ലാം നന്ദി പറയുന്നു. തികഞ്ഞ അഭിമാനത്തോടെയും ആത്മസംതൃപ്തിയോടെയുമാണ് ചുമതല ഒഴിയുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ഊര്‍ജസ്വലരും പ്രതിഭാധനരുമായ പുതിയ മന്ത്രിസഭ ഇന്ന് സത്യപ്രതിജ്ഞ ചെയ്തു അധികാരമേല്ക്കുകയാണ്. കേരളത്തെ കൂടുതല്‍ ഉയരങ്ങളിലേക്ക് കൈപിടിച്ച് ഉയര്‍ത്തുവാന്‍ അവര്‍ക്ക് സാധിക്കും. ഇന്ന് സത്യപ്രതിജ്ഞ ചെയ്തു അധികാരമേല്‍ക്കുന്ന എല്ലാവര്ക്കും എല്ലാവിധ ആശംസകളും പിന്തുണകളും.
അഭിവാദ്യങ്ങള്‍ പ്രിയ സഖാക്കളെ.
സാരിയില്‍ അതീവ സുന്ദരിയായി ഐശ്വര്യ മേനോന്. വൈറലായ ചിത്രങ്ങള്‍ കാണാം
Recommended Video
-
ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസിൻ്റെ സമയക്രമത്തിൽ മാറ്റം വരും; ടെർമിനലും മാറും..നിർദേശവുമായി റെയിൽവെ -
മമ്മൂട്ടി പ്രതികരിച്ചപ്പോഴേക്കും വൈകിപ്പോയി, കൂടെ നിന്നത് ആസിഫും ടൊവിയും; തുറന്നടിച്ച് പാര്‍വതി -
നിയമസഭാ തിരഞ്ഞെടുപ്പ് LIVE: സംസ്ഥാനത്തുടനീളം മികച്ച പോളിംഗ്; നീണ്ട ക്യൂ, റെക്കോർഡ് മറികടക്കുമോ? -
"പൊതുവേദിയിൽ വച്ച് ജഗതി രഞ്ജിനിയെ ക്രൂരമായി അപമാനിച്ചു, ഇടവേള സമയത്ത് അവർ പൊട്ടിക്കരഞ്ഞു" -
വോട്ടെടുപ്പ് കഴിഞ്ഞാൽ ഉടൻ വൈകീട്ട് എക്സിറ്റ് പോൾ വരുമോ? തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ഇങ്ങനെ -
''മഞ്ജുവിനെ ഫോൺ വിളിച്ചാൽ ദിലീപിന്റെ വീട്ടുകാർ എടുക്കും, എന്നിട്ടേ കൊടുക്കൂ, ജയിലിൽ ഇട്ടത് പോലെ ജീവിതം'' ! -
കാത്തിരിപ്പ് വിഫലം; ചിക്കമംഗളൂരിൽ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി -
'മഞ്ജു വാര്യർ 15 മിനിറ്റ് കൊണ്ടാണ് അതിന് ഓക്കെ പറഞ്ഞത്, ലാലേട്ടനോട് കഥ പറഞ്ഞപ്പോൾ ഇഷ്ടപ്പെട്ടില്ല'; ദീപു -
അഖിൽ മാരാരുടെ ഫേസ്ബുക്ക് പേജ് പൂട്ടിച്ചു; തൃക്കാക്കരയിലെ തൻ്റെ മുന്നേറ്റം ഭയന്നെന്ന് അഖിൽ -
ഇറാന് ഉഗ്രന്‍ കെണി ഒരുക്കി; ഇനി പെട്രോ യുവാന്‍ വരുന്നു, പെട്രോ റിയാലും, ഇന്ത്യയ്ക്ക് പണിയാകുമോ -
മീനാക്ഷിയും മഹാലക്ഷ്മിയും തമ്മിലുള്ള വ്യത്യാസം പറഞ്ഞ് ദിലീപ്; കാവ്യ അത്ര സോഫ്റ്റ് അല്ലെന്നും താരം അല്ലെന്നും -
ജഗദീഷിൻ്റെ ഇലക്ഷൻ പ്രവചനം ഇങ്ങനെ; നിർണായകമാവുക അക്കാര്യമെന്ന് താരം..ഗണേഷിനെ കുറിച്ചും പ്രതികരണം












Click it and Unblock the Notifications