മുന്‍മന്ത്രി എംഎ കുട്ടപ്പന്‍ അന്തരിച്ചു;വിട വാങ്ങുന്നത് ഡോക്ടര്‍ ജോലി ഉപേക്ഷിച്ച രാഷ്ട്രീയക്കാരന്‍
തിരുവനന്തപുരം: മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഡോ. എം എ കുട്ടപ്പന്‍ അന്തരിച്ചു. 76 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. 2001 ലെ എ കെ ആന്റണി സര്‍ക്കാരില്‍ പിന്നാക്ക- പട്ടികവിഭാഗ ക്ഷേമ മന്ത്രിയായിരുന്നു. നാല് തവണ എം എല്‍ എയായി തിരഞ്ഞെടുക്കപ്പെട്ടു. പക്ഷാഘാതം വന്ന് ഏറെ നാളായി പൊതുരംഗത്തുനിന്ന് മാറി നില്‍ക്കുകയായിരുന്നു കുട്ടപ്പന്‍.
2013-ല്‍ കുറവിലങ്ങാട്ട് എം എ ജോണ്‍ അനുസ്മരണ ചടങ്ങില്‍ പങ്കെടുക്കുന്നതിനിടെ പക്ഷാഘാതം വന്ന് വീണിരുന്നു. ഇതിന് പിന്നാലെയാണ് പൊതുരംഗത്തുനിന്ന് മാറി നില്‍ക്കാന്‍ തുടങ്ങിയത്. കോണ്‍ഗ്രസ് പരിവര്‍ത്തനവാദി പ്രസ്ഥാനത്തിലൂടെയാണ് രാഷ്ട്രീയത്തിലെത്തുന്നത്. 1978 ല്‍ ആണ് കുട്ടപ്പന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. 1980 ല്‍ വണ്ടൂരില്‍ നിന്നാണ് കുട്ടപ്പന്‍ ആദ്യമായി എം എല്‍ എയാകുന്നത്. പിന്നീട് 1987 ല്‍ ചേലക്കരയില്‍ നിന്ന് ജയിച്ചു.

Image Credit: Wikipedia
1996, 2001 വര്‍ഷങ്ങളില്‍ ഞാറക്കലില്‍ നിന്നും മത്സരിച്ച് ജയിച്ച് നിയമസഭയിലെത്തി. ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് കമ്മീഷന്‍ അംഗം, ദക്ഷിണ റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡ് അംഗം, കാലിക്കറ്റ് സര്‍വകലാശാല സെനറ്റ് അംഗം, കെ പി സി സി നിര്‍വാഹകസമിതി അംഗം, കോണ്‍ഗ്രസ് (ഐ) പട്ടികജാതി/ വര്‍ഗ സെല്‍ സംസ്ഥാന ചെയര്‍മാന്‍ എന്നീ നിലകളിലും കുട്ടപ്പന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
രാഷ്ട്രീയത്തിലെത്തും മുന്‍പ് ആലപ്പുഴ മെഡിക്കല്‍ കോളജില്‍ ട്യൂട്ടറായിരുന്നു. അഞ്ച് വര്‍ഷം ആരോഗ്യ വകുപ്പില്‍ അസി. സര്‍ജനായും നാല് വര്‍ഷം കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് ആശുപത്രിയില്‍ മെഡിക്കല്‍ ഓഫീസറായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. പത്തനംതിട്ട ജില്ലയിലെ മല്ലപ്പളളി വാളക്കുഴി ഇലവുങ്കല്‍ അയ്യപ്പന്‍-കല്യാണി ദമ്പതികളുടെ മകനായി 1947 ഏപ്രില്‍ 12 നാണ് ജനനം.
കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്ന് എറണാകുളം ജനറല്‍ ആശുപത്രിയില്‍ ഹൗസ് സര്‍ജന്‍സിയില്‍ സേവനം അനുഷ്ഠിക്കുമ്പോഴാണ് കുട്ടപ്പന്‍ മുഖ്യധാരാ രാഷ്ട്രീയത്തില്‍ ആകൃഷ്ടനാകുന്നത്. റിട്ടയേര്‍ഡ് അധ്യാപിക ബീബി ജോണാണ് ഭാര്യ. മക്കള്‍: അജിത്ത് പ്രശാന്ത് (കല്‍പ്പറ്റ), അനന്തു പ്രവീണ്‍ (എല്‍ എല്‍ ബി വിദ്യാര്‍ത്ഥി).
മൃതദേഹം ബുധനാഴ്ച രാവിലെ 10 മണിയോടെ എറണാകുളം ഡി സി സി. ഓഫീസിലെത്തിക്കും. ശേഷം 11 മണി വരെ ഡി സി സി ഓഫീസില്‍ പൊതുദര്‍ശനത്തിന് വെക്കും. 11.30 മുതല്‍ പേരണ്ടൂര്‍ റോഡിലെ നിവ്യ നഗറിലെ വീട്ടില്‍ പൊതുദര്‍ശനം. നാല് മണിക്കു ശേഷം പച്ചാളം പൊതുശ്മശാനത്തില്‍ വെച്ചാണ് സംസ്‌കാരം.












Click it and Unblock the Notifications