Get Updates
Get notified of breaking news, exclusive insights, and must-see stories!

മുന്‍ മിസ് കേരള ജേതാക്കളുടെ മരണം; പൊലീസിന് ലഭിച്ചത് നിര്‍ണായക വിവരങ്ങള്‍, സംഭവം പുതിയ വഴിത്തിരിവില്‍

കൊച്ചി: മുന്‍ മിസ്‌കേരള ജേതാക്കളുടെ മരണം പുതിയ വഴിത്തിരിവില്‍. നമ്പര്‍ 18 എന്ന ഹോട്ടലുടമ റോയിലേക്ക് വിരല്‍ചൂണ്ടുന്ന വിവരങ്ങളാണ് പൊലീസിന് ലഭിച്ചിരിക്കുന്നത്. ഫോര്‍ട്ട് കൊച്ചിയില്‍ നിന്നും ഇവര്‍ സഞ്ചരിച്ച കാറിനെ ഓഡികാര്‍ പിന്തുടര്‍ന്നിരുന്നുവെന്ന വിവരം പൊലീസിന് ലഭിച്ചിരുന്നു. ഇത് ഓടിച്ചിരുന്ന സൈജു എന്നയാളെ പൊലീസ് ചോദ്യം ചോദ്യം ചെയ്തിരുന്നു.

മദ്യപിച്ച് വാഹനമോടിക്കരുത് എന്ന് പറയാനാണ് താന്‍ ഇവരെ പിന്തുടര്‍ന്നതെന്നാണ് സൈജു പൊലീസിന് നല്‍കിയ മൊഴി. എന്നാല്‍ അപകട ശേഷം സൈജു ഹോട്ടലുടമ റോയിയെ വിളിച്ചതായാണ് ഇപ്പോള്‍ പൊലീസ് കണ്ടെത്തിയിരിക്കുന്നത്. റോയിയുടെ സുഹൃത്ത് കൂടിയാണ് സൈജു. ഹോട്ടലിലെ മറ്റ് ജീവനക്കാരേയും വിളിച്ചതായാണ് പൊലീസ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം മൂന്നുമണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് സൈജുവിനെ പോലീസ് വിട്ടയച്ചത്. അതേസമയം ഹോട്ടലുടമ റോയിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല.

1

ഫോര്‍ട്ട്കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലില്‍ നിന്നും കെ.എല്‍. 40 ജെ 3333 എന്ന രജിസ്‌ട്രേഷനിലുള്ള ഓഡി കാറാണ് അന്‍സി കബീറിറും സുഹൃത്തുക്കളും സരിച്ച വാഹനത്തെ പിന്തുടര്‍ന്നിരുന്നത്. അന്‍സി കബീറും സുഹൃത്തുക്കളും മദ്യപിച്ചിരുന്നുവെന്നും മദ്യപിച്ച് വാഹനം ഓടിക്കരുത് എന്ന മുന്നറിയിപ്പ് നല്‍കുന്നതിനാണ് ഇവരെ പിന്തുടര്‍ന്ന് വന്നതെന്നുമായിരുന്നു ഓഡി കാര്‍ ഓടിച്ചിരുന്ന സൈജു പോലീസിന് മൊഴി നല്‍കിയത്. എന്നാല്‍ ഇത് പോലീസ് വിശ്വാസത്തിലെടുത്തിരുന്നില്ല. അമിത വേഗതിയില്‍ വാഹനമോടിച്ചതിന് സൈജുവിനെതിരെ പൊലീസ് കേസും രജ്‌സിറ്റര്‍ ചെയ്തിട്ടുണ്ട്. അതേസമയം കുണ്ടന്നൂരില്‍ വച്ചും വാക്ക് തര്‍ക്കമുണ്ടായതായി പൊലീസ് പറഞ്ഞിരുന്നു. ംന്നാല്‍ അത് വാക്ക് തര്‍ക്കമല്ലെന്നും സൂക്ഷിച്ച് പോകണമെന്ന് പറയാുകയായിരുന്നുവെന്നുമാണ് സൈതു പൊലീസിന് നല്‍കിയ മൊഴി. ഓഡി കാര്‍ പിന്തുടര്‍ന്നതാണ് അപകടത്തിന് കാരണമെന്നാണ് അന്‍സി കബീറിന്റെ കാര്‍ ഓഡിച്ചിരുന്ന ഡ്രൈവര്‍ പറഞ്ഞത്.

2

അപകടത്തിനു ശേഷം പിന്തുടര്‍ന്ന ഓഡി കാറില്‍ നിന്ന് ഒരാള്‍ ഇറങ്ങി വരികയും കാര്യങ്ങള്‍ നിരീക്ഷിക്കുകയും ചെയ്തിരുന്നുവെന്ന് കഴിഞ്ഞ ദിവസം പൊലീസ് നടത്തിയ സിസിടിവി നിരീക്ഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇവരുടെ സുഹൃത്തുക്കളും മറ്റ് വാഹനങ്ങളില്‍ അവിടെ എത്തിയിരുന്നുവെന്നും അവര്‍ മാറി നിന്ന് വിവരങ്ങള്‍ നിരീക്ഷിച്ച ശേഷം മടങ്ങിയതായി അന്വേഷണത്തിന് വിവരം ലഭിച്ചതായാണ് സൂചന. ഓഡി കാറില്‍ ഉണ്ടായിരുന്നവരും മദ്യപിച്ചിരുന്നതായും ഇവര്‍ പിന്നീട് അപകടത്തില്‍പ്പെട്ടവരെ കൊണ്ടുപോയ ആശുപത്രിയിലും എത്തുകയും അവിടുത്തെ സാഹചര്യങ്ങള്‍ വിലയിരുത്തിയിരുകയും ചെയ്തിരുന്നുവെന്നും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

3

ഏത് സാഹചര്യത്തിലാണ് ഹോട്ടലില്‍ നിന്നും ഓഡി കാര്‍ അന്‍സിയുടെ കാറിനെ പിന്തുടര്‍ന്നത് എന്നതാണ് പോലീസ് അന്വേഷിച്ച്‌കൊണ്ടിരിക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെ വ്യക്തത വരുത്താന്‍ പോലീസിന് സാധിച്ചിട്ടുമില്ല. കുണ്ടന്നൂരില്‍ വെച്ച് ഓഡി കാറിലുണ്ടായിരുന്നവര്‍ അന്‍സിയുടെ കാറിനെ തടയുകയും മുന്നോട്ട് പോകരുതെന്നും തിരികെ ഹോട്ടലിലേക്ക് വരാന്‍ ആവശ്യപ്പെട്ടുമെന്നാണ് പറഞ്ഞതെന്നും വിവരം ലഭിച്ചിട്ടുണ്ട്.

'അന്ന് കോന്‍ ബനേഗാ കോര്‍പതിയില്‍ വിലക്ക്; ഇന്ന് അതേ മോഹന്‍ലാല്‍ ബിഗ് ബോസില്‍, കാലം മാറുകയാണ്'

4

ഏത് സാഹചര്യത്തിലാണ് ഹോട്ടലില്‍ നിന്നും ഓഡി കാര്‍ അന്‍സിയുടെ കാറിനെ പിന്തുടര്‍ന്നത് എന്നതാണ് പോലീസ് അന്വേഷിച്ച്‌കൊണ്ടിരിക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെ വ്യക്തത വരുത്താന്‍ പോലീസിന് സാധിച്ചിട്ടുമില്ല. കുണ്ടന്നൂരില്‍ വെച്ച് ഓഡി കാറിലുണ്ടായിരുന്നവര്‍ അന്‍സിയുടെ കാറിനെ തടയുകയും മുന്നോട്ട് പോകരുതെന്നും തിരികെ ഹോട്ടലിലേക്ക് വരാന്‍ ആവശ്യപ്പെട്ടുമെന്നാണ് പറഞ്ഞതെന്നും വിവരം ലഭിച്ചിട്ടുണ്ട്.

Recommended Video

cmsvideo
    മിസ് കേരള പെൺകുട്ടികളുടെ അപകട മരണം..പിന്നിൽ വൻ ദുരൂഹത
    5

    ഹോട്ടലിലെ ബാക്കി എല്ലാ ഭാഗത്തേയും സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഡിജെ പാര്‍ട്ടി നടന്ന ഹാളിലെ സിസിടിവി ദൃശ്യങ്ങള്‍ മാത്രമാണ് കിട്ടാതിരുന്നത്.
    പോലീസ് രണ്ട് തവണ ഹോട്ടലില്‍ പരിശോധന നടത്തിയിരുന്നെങ്കിലും സി.സി.ടി.വി. ദൃശ്യങ്ങള്‍ ലഭിച്ചിരുന്നില്ല.അപകടത്തിന് തൊട്ടുപിന്നാലെ സൈജു ഹോട്ടലുടമ റോയിയെ വിളിച്ചതില്‍ ദപരൂഹത യെറുകയാണ് അതേസമയം റോയിയെ ഇതുവരെ പിടികൂടാന്‍ അന്വേഷണ സംഘത്തിന് സാധിച്ചിട്ടുമില്ല.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+