ജിഷയുടെ കൊലയാളിയെ നേരില്‍ കണ്ടത് 4പേര്‍, എല്ലാ വിവരങ്ങളും പൊലീസിന് ലഭിച്ചു?
പെരുമ്പാവൂര്‍: ജിഷയുടെ കൊലയാളിയെന്ന് സംശയിക്കുന്ന യുവാവിനെ നേരില്‍ കണ്ടത് നാല് പേര്‍. അയല്‍വാസികളായ മൂന്ന് പേര്‍ കൂടി കൊലയാളിയെന്ന് സംശയിക്കുന്ന യുവാവിനെ നേരില്‍ കണ്ടതായി പറഞ്ഞു. മുമ്പ് ഒരു അയല്‍വാസി മാത്രമാണ് കൊലയാളിയെക്കുറിച്ച് സൂചന നല്‍കുന്ന തരത്തില്‍ മൊഴി നല്‍കിയത്. ഇപ്പോള്‍ മൂന്ന് അയല്‍വാസികള്‍ നല്‍കിയ മൊഴിയിലും പ്രതിയെക്കുറിച്ചുള്ള വിവരണം സമാനമാണ്.
കൊല നടത്തിയ ശേഷം പ്രതി കനാലില്‍ ഇങ്ങി വസ്ത്രം കഴുകിയെന്ന പുതിയ സൂചനയും പൊലീസിന് ലഭിച്ചു. അയാള്‍ ധരിച്ചിരുന്ന വസ്ത്രം പൂര്‍ണമായും നനഞ്ഞി രുന്നു. കൊലയാളി ജിഷയുടെ വീടും പരിസരവും വിട്ടുപോയതിന് ശേഷം ആരും ഇയാളെ കണ്ടിട്ടില്ല. നനഞ്ഞ വസ്ത്രം ധരിച്ച ഒരാളെ മറ്റാരും ശ്രദ്ധിച്ചിട്ടുമില്ല.

രണ്ട് സൂചനകള്‍
കൊലയാളി കനാലില്‍ ഇറങ്ങി വസ്ത്രം കഴുകിയെന്ന നിഗമനത്തില്‍ പൊലീസ് എത്തി. സമീപത്തെ ഏതെങ്കിലും വീട്ടില്‍ കയറി ഇയാള്‍ വസ്ത്രം മാറിയിട്ടുണ്ടാകാം എന്നും പൊലീസ് പറുന്നു.

ആദ്യത്തെയല്ല
കൊലയാളിയുടെ സന്ദര്‍ശനം ആദ്യത്തതേതല്ലെന്നും പൊലീസ് പറയുന്നു. കൊലയാളിയെ നേരില്‍ കണ്ട അയല്‍വാസികളുടെ വിവരണം ജിഷയുടെ മാതാവിനെ ഇതുവരേയും കേള്‍പ്പിയ്ക്കാനായില്ല

വിരലടയാളം
ജിഷയുടെ വീടിരിയ്ക്കുന്ന രായമംഗലം പഞ്ചായത്തിലെ 215 പുരുഷന്‍മാരുടെ വിരലടയാളമാണ് പൊലീസ് ശേഖരിച്ചത്.

സ്ഥലത്ത് ഇല്ലാത്തവര്‍
സ്ഥലത്ത് ഉണ്ടായിരുന്നിട്ടും വിരലടയാളം നല്‍കാത്തവരുണ്ടോയെന്ന് അന്വേഷണം സംഘം പരിശോധിച്ചു.












Click it and Unblock the Notifications