കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇടമലക്കുടിയില്‍ സൗജന്യ ഗ്യാസ് കണക്ഷന്‍: ജനങ്ങള്‍ക്ക് തുണയായത് പ്രധാനമന്ത്രിയുടെ ഉജ്വലയോജന പദ്ധതി

  • By Desk
Google Oneindia Malayalam News

മൂന്നാര്‍: കേരളത്തിലെ ആദ്യ ഗോത്ര വര്‍ഗ്ഗ പഞ്ചായത്തായ ഇടമലക്കുടിയിലും സൗജന്യ ഗ്യാസ് കണക്ഷന്‍ എത്തി. പ്രധാനമന്ത്രിയുടെ ഉജ്വലയോജന പദ്ധതി പ്രകാരമാണ് ആദിവാസി കുടുംബങ്ങള്‍ക്ക് ഗ്യാസ് വിതരണം നടത്തിയത്. ആദ്യ ഘട്ടത്തില്‍ അമ്പത് കുടുംബങ്ങള്‍ക്കാണ് ഗ്യാസ് വിതരണം നടത്തിയത്. ആദിവാസി ഊരുകളില്‍ പുകമുക്തമാക്കുകയെന്ന ലക്ഷ്യത്തോടെയുമാണ് പദ്ധതി നടപ്പിലാക്കുന്നത്.

കേന്ദ്ര സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന ഗ്രാമ സ്വരാജ് അഭിയാന്റെ ഭാഗമായിട്ടുള്ള പ്രധാനമന്ത്രി ഉജ്വല യോജന പദ്ധതിയിലൂടെയാണ് സംസ്ഥാനത്തെ ആദ്യ ഗോത്രവര്‍ഗ്ഗ പഞ്ചായത്തായ ഇടമലക്കുടിയില്‍ സൗജന്യ ഗ്യാസ് വിതരണം നടത്തിയത്. ആദ്യ ഘട്ടത്തില്‍ അമ്പത് കുടുംബങ്ങള്‍ക്കാണ് ഗ്യാസ് കണക്ഷനുകള്‍ എത്തിച്ച് നല്‍കിയത്. മൂന്നാറിലെ സഹ്യശ്യാബ് ഗ്യാസ് ഏജന്‍സി വഴിയാണ് കുടിലുകളില്‍ ഗ്യാസ് കണക്ഷന്‍ എത്തിച്ചിരിക്കുന്നത്.

gasdistribution

ഇടമലക്കുടിയില്‍ നടന്ന പരിപാടിയില്‍ പഞ്ചായത്തംഗം കെ കെ ശാന്ത അദ്ധക്ഷത വഹിച്ചു, സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ഷണ്‍മുഖം സ്വാഗതം ആസംസിച്ചു. വച്ച് ദേവികുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ സുന്ദരം വിതരണ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ആദിവാസികളുടെ ജിവിത സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും പൊതു സമുഹവുമായി ഇടപെട്ട് അവരുടെ ജീവിത സാഹചര്യങ്ങള്‍ ഇടമലകുടിപോലുള്ള ആദിവാസി മേഖലകളില്‍ ഉറപ്പു വരുത്തുന്നതിനുമായി നിരവധി പദ്ധതികള്‍ ആവിഷ്‌ക്കരിച്ചു വരികയാണെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പറഞ്ഞു.

English summary
free gas connection provides in Idamalakkudi.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X