ജി ശക്തിധരന്റെ വെളിപ്പെടുത്തല്‍: സർക്കാറും പോലീസും കള്ളകളി നടത്തുകയാണെന്ന് രമേശ് ചെന്നിത്തല
ദേശാഭിമാനിയുടെ മുൻ അസോസിയേറ്റ് എഡിറ്റർ ജി ശക്തിധരന്റെ വെളിപ്പെടുത്തലിൽ സർക്കാറും പോലീസും കള്ളകളി നടത്തുകയാണെന്ന് രമേശ് ചെന്നിത്തല. അത്രയും ഗുരുതരമായ ആരോപണമാണ് ജി ശക്തിധരന്‍ ഉന്നയിച്ചിട്ടുള്ളത്. ഈ സാഹചര്യത്തില്‍ യഥാർത്ഥത്തിൽ പോലീസ് ചെയ്യേണ്ടത്. ഉടനടി തന്നെ എറണാകുളത്ത് നിന്നും എഫ്ഐആർ ഇട്ട് അന്വേഷണം നടത്തുകയാണ് ചെയ്യേണ്ടതെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കുന്നു.
ഒരു സാധാരണക്കാരന്റെ പേരിലാണ് ഈ ആരോപണമെങ്കില്‍ പോലീസ് എന്താണ് ചെയ്യുക. എഫ് ഐ ആറിൽ അന്വേഷണം നടത്തും. അതിനു പകരം പരാതി എഡിജിപിക്ക് കൈമാറുകയാണ് ഡിജിപി ചെയ്തത്. ഇത് പോലീസിന്റെ നിയമ വിരുദ്ധമായതും മുമ്പ് കേട്ടുകേൾവി പോലും ഇല്ലാത്തതുമായ നടപടിയാണ്. എവിടെ വച്ചാണോ കേസിനാസ്പദമായ സംഭവം നടന്നത് അവിടെ എഫ് ഐ ആർ രജിസ്റ്റർ ചെയ്താണ് അന്വേഷണം നടത്തേണ്ടത്. മുഖ്യമന്ത്രിയുടെ പേരിലുള്ള ആരോപണമായതു കൊണ്ടാണ് കേസ് തേച്ച് മായ്ച്ചു കളയാൻ പരാതി എഡിജിപിക്ക് ക്ക് കൈമാറിയത്, ഇത് ഒരിക്കലും അംഗീകരിച്ചു കൊടുക്കാൻ കഴിയില്ലെന്നും രമേശ് ചെന്നിത്തല പറയുന്നു.

ഇവിടെ പ്രസക്തമായ ചോദ്യം എന്തുകൊണ്ടാണ് ശക്തിധരന്റെ വെളിപ്പെടുത്തൽ പോലീസ് അന്വേഷിക്കുന്നില്ല എന്നതാണ്. ഇപ്പോൾ ഒരു നീതിയും ആർക്കും കിട്ടാത്ത അവസ്ഥയാണ് കേരളത്തിലുള്ളത് എന്ന് വ്യക്തം. ഇവിടെ ബിജെപിയും സിപിഎമ്മും തമ്മിലുള്ള കള്ള കളിയാണ് നടക്കുന്നത്. ഇപ്പോൾ കേന്ദ്ര മന്ത്രി വി മുരളീധരൻ പറയുന്നത് കേന്ദ്ര ഏജൻസികൾക്ക് അന്വേഷിക്കാൻ കഴിയില്ലായെന്നാണ്. ഇത് സംബന്ധിച്ച് പരാതി ഉണ്ടെങ്കിലേ അന്വേഷിക്കാൻ കഴിയുവെന്നാണ് അദ്ദേഹത്തിന്റെ ഭാഷ്യം. ഇന്ത്യയിലെമ്പാടും കോൺഗ്രസ് നേതാക്കൾക്ക് എതിരെ കേസ്സെടുത്ത് വേട്ടയാടുന്നത് ഏതെങ്കിലും പരാതിയുടെ അടിസ്ഥാനത്തിലാണോയെന്നും രമേശ് ചെന്നിത്തല ചോദിക്കുന്നു.
ഇഡിയും സിബിഐഉം മറ്റ് എക്ക്ണോമിക് ഒഫൻസ് ഡിപ്പാർട്ടുമെന്റുകളും ഇക്കാര്യങ്ങൾ അന്വേഷിക്കില്ല. അതാണ് ബിജെപിയും സിപിഎമ്മും തമ്മിലുള്ള കള്ളക്കളി. സ്വർണ്ണ കള്ളക്കടത്ത് കേസിൽ ഈ കള്ളക്കളിയാണ് നടന്നത്. ബെന്നി ബെഹ്നാൻ കൊടുത്ത പരാതി എഡിജിപിക്ക് കൈമാറി രക്ഷപ്പെടാമെന്ന് ധരിക്കേണ്ട.
ശക്തിധരന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പേരിൽ കടുത്ത സി പി എം സൈബർ ആക്രമണമാണ് അദ്ദേഹത്തിനു നേരെയുണ്ടാവുന്നത്. അദ്ദേഹത്തിന്റെ കുടുംബത്തെ വരെ അപമാനിക്കുകയാണ്. രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് കോൺഗ്രസ് പ്രവർത്തകരുടെ വിയർപ്പിന്റെ വിലയാണ്. ബാങ്ക് ലോൺ അടക്കം എടുത്താണ് നിർമ്മിച്ചത് അല്ലാതെ കള്ള പണം കൊണ്ട് പണി തീർത്തതല്ല രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.












Click it and Unblock the Notifications