Get Updates
Get notified of breaking news, exclusive insights, and must-see stories!

'വെള്ളാപ്പള്ളി പാര്‍ട്ടിയെ നിര്‍ണായകഘട്ടങ്ങളില്‍ സഹായിച്ചയാള്‍'; ഗോവിന്ദനെ തള്ളി സുധാകരന്‍

ആലപ്പുഴ: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ കുറിച്ചുള്ള സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ പരാമര്‍ശം തള്ളി മുതിര്‍ന്ന നേതാവും മുന്‍മന്ത്രിയുമായ ജി സുധാകരന്‍. പാര്‍ട്ടിയെ നിര്‍ണായക ഘട്ടങ്ങളില്‍ സഹായിച്ചയാളാണ് വെള്ളാപ്പള്ളി എന്നും ഒരു കാര്യം ചെന്ന് പറഞ്ഞാല്‍ അത് തള്ളിക്കളയുന്ന ആളല്ല അദ്ദേഹം എന്നും സുധാകരന്‍ പറഞ്ഞു.

അഭിപ്രായം തുറന്നു പറയുന്ന ശീലം അദ്ദേഹത്തിനുണ്ട്. എല്ലാവരെപ്പറ്റിയും അദ്ദേഹം അഭിപ്രായം പറയാറുണ്ട്. വെള്ളാപ്പള്ളിയുമായി സംസാരിച്ചാല്‍ തീരുന്ന പ്രശ്‌നങ്ങളേയുള്ളൂ. പാര്‍ട്ടി നിലപാടുകളിലെ ശുദ്ധതയെപ്പറ്റി അദ്ദേഹത്തിനു സംശയമുണ്ടെങ്കില്‍ സംസാരിച്ച് തീര്‍ക്കണം,' അദ്ദേഹം പറഞ്ഞു. എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറിയാകുന്നതിന് മുമ്പ് വെള്ളാപ്പള്ളിയെ തനിക്കറിയാം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അമ്പത് വര്‍ഷമായി അദ്ദേഹത്തെ നേരിട്ടറിയാം.

G SUDHAKARAN

സി പി എമ്മിനും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും ബുദ്ധിമുട്ടുണ്ടാകുന്ന അഭിപ്രായങ്ങള്‍ വെള്ളാപ്പള്ളി പറയാറുണ്ട് എന്നും എന്നാല്‍ ഏറ്റവും കൂടുതല്‍ കോണ്‍ഗ്രസിനെപ്പറ്റിയാണ് പറയുന്നത് എന്നും ജി സുധാകരന്‍ പറഞ്ഞു. ഇപ്പോള്‍ പാര്‍ട്ടിക്ക് ബുദ്ധിമുട്ടുണ്ടാകുന്ന അഭിപ്രായം പറഞ്ഞു കാണും എന്നും എന്നാല്‍ അദ്ദേഹത്തിന് അഭിപ്രായം പറയാന്‍ ആരോടും ചോദിക്കേണ്ട ആവശ്യമില്ല എന്നും സുധാകരന്‍ ചൂണ്ടിക്കാട്ടി.

ഈഴവ വോട്ടുകള്‍ എന്ന വോട്ട് ഇല്ല എന്നും വോട്ടുകളില്‍ എല്ലാ സമുദായക്കാരുമുണ്ട് എന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാര്‍ട്ടി സെക്രട്ടറി എസ് എന്‍ ഡി പിക്കെതിരേ എഴുതിയ ലേഖനത്തെക്കുറിച്ചുള്ള ചോദ്യത്തിന്, അതൊക്കെ നിങ്ങള്‍ വായിച്ചതല്ലേ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുചോദ്യം. വെള്ളാപ്പള്ളി വോട്ട് മറിച്ചുവെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞിട്ടില്ലെന്നും സുധാകരന്‍ പ്രതികരിച്ചു.

അതേസമയം താന്‍ പാര്‍ട്ടിക്കെതിരെ ഒന്നും പറഞ്ഞിട്ടില്ലെന്നും പാര്‍ട്ടിയെ എന്നും പ്രതിരോധിച്ചിട്ടേയുള്ളുവെന്നും അദ്ദേഹം പ്രതികരിച്ചു. നേരത്തെ പലപ്പോഴും അപക്വമായ പ്രതികരണമാണ് ജി സുധാകരന്‍ നടത്തുന്നതെന്ന് ആലപ്പുഴ ജില്ലാ സെക്രട്ടേറിയേറ്റ് യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. അതിനിടെ ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലും വെള്ളാപ്പള്ളിയെ അനൂകൂലിക്കുന്ന അഭിപ്രായങ്ങള്‍ ഉയര്‍ന്നിരുന്നു.

വെള്ളാപ്പള്ളിയുടെ നിലപാട് എല്‍ഡിഎഫിന്റെ വോട്ട് ചോര്‍ച്ചക്ക് കാരണമായെങ്കില്‍ അദ്ദേഹത്തിന് സ്വാധീനമില്ലാത്ത മലബാറില്‍ എങ്ങനെ വോട്ട് കുറഞ്ഞു എന്ന് സെക്രട്ടറിയേറ്റില്‍ ചോദ്യമുയര്‍ന്നു. എം എല്‍ എമാരായ എച്ച് സലാമും പി പി ചിത്തരഞ്ജനും ഈ നിലപാടാണ് ഉയര്‍ത്തിയത് എന്നാണ് വിവരം. വെള്ളാപ്പള്ളിക്കെതിരെ സിപിഎം സ്വീകരിച്ച പൊതുനിലപാടിന് വിരുദ്ധമാണ് ഇത്.

കേരളത്തില്‍ ബിജെപിക്ക് വോട്ട് ലഭിക്കാന്‍ വെള്ളാപ്പള്ളിയെ പോലെയുള്ളവര്‍ പ്രവര്‍ത്തിച്ചു എന്നായിരുന്നു ഗോവിന്ദന്റെ ആരോപണം. സിപിഎം മുഖപത്രമായ ദേശാഭിമാനിയിലെ ലേഖനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. നേരത്തെ രാജ്യസഭാ സീറ്റുകളുടെ കാര്യത്തിലും മറ്റും സിപിഎമ്മിനെ കുറ്റപ്പെടുത്തി വെള്ളാപ്പള്ളി രംഗത്തെത്തിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+