Get Updates
Get notified of breaking news, exclusive insights, and must-see stories!

എടപ്പാൾ തീയേറ്റർ പീഡനം; മൊയ്തീൻകുട്ടി അറസ്റ്റിൽ... പെൺകുട്ടിയുടെ അമ്മയുടെ മൊഴിയെടുത്തു...

കുട്ടിയെ പീഡിപ്പിച്ചതിനോടൊപ്പം ഈ സ്ത്രീയുടെ ശരീരഭാഗങ്ങളിലും മൊയ്തീൻകുട്ടി സ്പർശിക്കുന്നതും ദൃശ്യങ്ങളിലുണ്ടായിരുന്നു.

മലപ്പുറം: എടപ്പാളിലെ തീയേറ്ററിൽ പത്ത് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മദ്ധ്യവയസ്കനായ വ്യവസായിയെ അറസ്റ്റ് ചെയ്തു. പാലക്കാട് തൃത്താല സ്വദേശി കാങ്കനത്ത് മൊയ്തീൻകുട്ടിയെ(60)യാണ് ചങ്ങരംകുളം പോലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്. മുൻകൂർ ജാമ്യത്തിന് ശ്രമിക്കുന്നതിനിടെയാണ് മൊയ്തീൻകുട്ടി പോലീസിന്റെ പിടിയിലായത്.

അതേസമയം, പീഡനത്തിനിരയായ കുട്ടിയുടെ മാതാവിൽ നിന്ന് പോലീസ് സംഘം മൊഴിയെടുത്തു. ഞായറാഴ്ച രാവിലെയാണ് കുട്ടിയുടെ അമ്മയിൽ നിന്ന് പോലീസ് സംഘം മൊഴി രേഖപ്പെടുത്തിയത്. കുട്ടിയെ പീഡിപ്പിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടും അമ്മ തടയാൻ ശ്രമിച്ചില്ലെന്ന് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. കുട്ടിയെ പീഡിപ്പിച്ചതിനോടൊപ്പം ഈ സ്ത്രീയുടെ ശരീരഭാഗങ്ങളിലും മൊയ്തീൻകുട്ടി സ്പർശിക്കുന്നതും ദൃശ്യങ്ങളിലുണ്ടായിരുന്നു.

തീയേറ്ററിൽ...

തീയേറ്ററിൽ...

എടപ്പാളിലെ തീയേറ്ററിൽ ഏപ്രിൽ 18നായിരുന്നു പത്ത് വയസുകാരിയായ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമണമുണ്ടായത്. കുട്ടിയുടെയും അമ്മയുടെയും നടുവിലെ സീറ്റിലിരുന്ന മൊയ്തീൻകുട്ടി പത്തു വയസുകാരിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. രണ്ട് മണിക്കൂറോളം മൊയ്തീൻകുട്ടിയുടെ ലൈംഗികാതിക്രമത്തിന് ഇരയായ പെൺകുട്ടി എന്താണ് സംഭവിക്കുന്നതെന്നറിയാതെ സീറ്റിൽ ഇരിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. ഒപ്പമുണ്ടായിരുന്ന കുട്ടിയുടെ അമ്മയുടെ ശരീരത്തിലും മൊയ്തീൻകുട്ടി സ്പർശിക്കുന്നതും സിസിടിവിയിൽ പതിഞ്ഞിരുന്നു.

വിവരം നൽകി...

വിവരം നൽകി...

ഏപ്രിൽ 18ന് നടന്ന സംഭവം ശ്രദ്ധയിൽപ്പെട്ടയുടൻ തീയേറ്റർ അധികൃതർ ചൈൽഡ് ലൈൻ അധികൃതരെ വിവരമറിയിച്ചു. ഏപ്രിൽ 26നാണ് സിസിടിവി ദൃശ്യങ്ങൾ ചൈൽഡ് ലൈനിന് കൈമാറിയത്. തുടർന്ന് ചൈൽഡ് ലൈൻ അധികൃതർ ദൃശ്യങ്ങൾ സഹിതം ചങ്ങരംകുളം പോലീസിൽ പരാതി നൽകിയെങ്കിലും പോലീസ് കേസെടുത്തില്ല. ഇതോടെയാണ് സിസിടിവി ദൃശ്യങ്ങൾ കഴിഞ്ഞദിവസം മാധ്യമങ്ങൾക്ക് കൈമാറിയത്.

തൃത്താല സ്വദേശി...

തൃത്താല സ്വദേശി...

ബാലികയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ മാധ്യമങ്ങൾ പുറത്തുവിട്ടതോടെയാണ് ചങ്ങരംകുളം പോലീസ് സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തത്. പെൺകുട്ടിയ പീഡിപ്പിച്ചയാൾ ബെൻസ് കാറിലാണ് തീയേറ്ററിൽ വന്നതെന്ന് സിസിടിവിയിൽ വ്യക്തമായിരുന്നു. തുടർന്ന് ഈ കാറിന്റെ രജിസ്ട്രേഷൻ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് തൃത്താല സ്വദേശിയായ മൊയ്തീൻകുട്ടിയാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്ന് തിരിച്ചറിഞ്ഞത്.

ജാമ്യം എടുക്കാൻ...

ജാമ്യം എടുക്കാൻ...

മൊയ്തീൻകുട്ടിക്ക് വേണ്ടി കഴിഞ്ഞദിവസം വൈകീട്ട് മുതൽ പോലീസ് അന്വേഷണം ആരംഭിച്ചെങ്കിലും ആദ്യമണിക്കൂറുകളിൽ ഇയാളെ കണ്ടെത്താനായില്ല. പീഡനവിവരം പുറത്തറിഞ്ഞതോടെ മൊയ്തീൻകുട്ടി മുൻകൂർ ജാമ്യത്തിനായി അഭിഭാഷകനെ തേടി ഷൊർണ്ണൂരിലേക്ക് പോയിരുന്നു. തുടർന്ന് ഷൊർണ്ണൂരിൽ നിന്നാണ് മൊയ്തീൻകുട്ടിയെ പോലീസ് അറസ്റ്റ് ചെയ്തത്. പ്രതിക്കെതിരെ പോക്സോ നിയമപ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

അമ്മ തന്നെ...

അമ്മ തന്നെ...

അതിനിടെ തീയേറ്ററിൽ കുട്ടിയോടൊപ്പം ഉണ്ടായിരുന്നത് അമ്മ തന്നെയാണെന്ന് പോലീസ് സംഘം സ്ഥിരീകരിച്ചു. കുട്ടി പീഡനത്തിനിരയായിട്ടും ഇത് തടയാൻ മാതാവായ സ്ത്രീ ശ്രമിച്ചിരുന്നില്ലെന്ന് ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. ഇതിനുപുറമേ ഈ സ്ത്രീയുടെ ശരീരഭാഗങ്ങളിലും മൊയ്തീൻകുട്ടി കൈകൾ കൊണ്ട് സ്പർശിച്ചിരുന്നു. കുട്ടിയെയും അമ്മയെയും തിരിച്ചറിഞ്ഞ പോലീസ് സംഘം ഞായറാഴ്ച രാവിലെ കുട്ടിയുടെ അമ്മയിൽ നിന്ന് മൊഴിയെടുത്തു. കുട്ടിയെ കഴിഞ്ഞദിവസം തന്നെ തവനൂർ റെസ്ക്യൂ ഹോമിലേക്ക് മാറ്റി.

 സസ്പെൻഷൻ...

സസ്പെൻഷൻ...

പീഡനവിവരം ശ്രദ്ധയിൽപ്പെടുത്തിയിട്ടും കേസ് എടുക്കാതിരുന്ന സംഭവത്തിൽ ചങ്ങരംകുളം എസ്ഐ കെജി ബേബിയെ സസ്പെൻഡ് ചെയ്തു. എസ്ഐക്കെതിരെ വകുപ്പുതല അന്വേഷണം നടത്താനും ഡിജിപി നിർദേശം നൽകി. മലപ്പുറം സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി എം ഉല്ലാസ്, തിരൂർ ഡിവൈഎസ്പി ബിജു ഭാസ്കർ എന്നിവരാണ് അന്വേഷണം നടത്തുന്നത്. അന്വേഷണ റിപ്പോർട്ട് ഞായറാഴ്ച മലപ്പുറം എസ്പിക്ക് സമർപ്പിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+