ജവഹര്‍ കോളേജില്‍ നഗ്നതാ പ്രദര്‍ശനം..ഷോ മാനെ പെണ്‍കുട്ടികള്‍ വിളിച്ചുവരുത്തിയതെന്ന്..!!
നെഹ്‌റു കോളേജിനും ലോ അക്കാദമിക്കും പിറകെ ലക്കിടി ജവഹര്‍ കോളേജിനെതിരെയും പരാതി
ലക്കിടി: ജിഷ്ണു പ്രണോയ് എന്ന ബിടെക് വിദ്യാര്‍ത്ഥിയുടെ മരണത്തോടെയാണ് സ്വാശ്രയ കോളേജുകളില്‍ നടക്കുന്ന വിദ്യാര്‍ത്ഥി പീഡനത്തിന്റെ വാര്‍ത്തകള്‍ പുറത്തു വന്നു തുടങ്ങിയത്.പാമ്പാടി നെഹ്‌റു കോളേജിന് പിന്നാലെ നെഹ്‌റു ഗ്രൂപ്പിന്റെ തന്നെ ലക്കിടി ജവഹര്‍ കോളേജും വെട്ടിലാവുന്നു.
ലക്കിടി ജവഹര്‍ കോളേജിലെ വിദ്യാര്‍ത്ഥി പീഡനത്തിനെതിരെ ഗുരുതര വെളിപ്പെടുത്തലുകളാണ് വിദ്യാര്‍ത്ഥികള്‍ നടത്തുന്നത്. കഴിഞ്ഞ ദിവസം കോളേജില്‍ നടന്ന പിടിഎ യോഗത്തിലാണ് പരാതിയുമായി വിദ്യാര്‍ത്ഥിനി രംഗത്ത് എത്തിയത്.

ജവഹര്‍ കോളേജ് ഹോസ്റ്റലില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയെന്ന് പരാതി നല്‍കിയ പെണ്‍കുട്ടിയാണ് തന്നെ കോളേജ് അധികൃതര്‍ അപമാനിച്ചുവെന്ന പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്. അധ്യാപകര്‍ക്കും കോളേജ് ഡയറക്ടര്‍ക്കെതിരെയുമാണ് പരാതി.

നഗ്നതാ പ്രദര്‍ശനം സംബന്ധിച്ച പെണ്‍കുട്ടിയുടെ പരാതി കോളേജ് അധികൃതര്‍ അവഗണിച്ചു. നഗ്നതാ പ്രദര്‍ശനം നടത്തിയ ആളെ വിദ്യാര്‍ത്ഥിനികള്‍ തന്നെ വിളിച്ച് വരുത്തിയതാണെന്ന് അധ്യാപകര്‍ പറഞ്ഞതായും വിദ്യാര്‍ത്ഥിനി പരാതി ഉന്നയിച്ചു.

കോളേജില്‍ ചോക്ലേറ്റ് വിതരണം ചെയ്ത പെണ്‍കുട്ടിയെ പബ്ലിസിറ്റിക്ക് വേണ്ടിയാണെന്ന് പറഞ്ഞ് കോളേജ് അധികൃതര്‍ ആക്ഷേപിച്ചു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ ആണ്‍സുഹൃത്തിനെ സസ്‌പെന്‍ഡ് ചെയ്തതായും പെണ്‍കുട്ടിയെ താക്കീത് ചെയ്തതായും പരാതിയില്‍ പറയുന്നു.

സംഭവത്തില്‍ പെണ്‍കുട്ടിയെ വിചാരണ ചെയ്ത കോളേജ് ഡയറക്ടര്‍ അശ്ലീലം കലര്‍ന്ന ചോദ്യങ്ങളാണ് ചോദിച്ചതെന്ന് പെണ്‍കുട്ടി പറയുന്നു. സുഹൃത്തിന്റെ അമ്മയുമായി രഹസ്യബന്ധമുണ്ടോയെന്ന് ഇയാള്‍ ചോദിച്ചുവെന്ന് പെണ്‍കുട്ടി വെളിപ്പെടുത്തുന്നു.

സുഹൃത്തായ ആണ്‍കുട്ടി ദേഹത്ത് വന്ന് തൊട്ടപ്പോള്‍ തനിക്കൊന്നും തോന്നിയില്ലേ എന്നും ഡയറക്ടര്‍ ചോദിച്ചതായി പെണ്‍കുട്ടി പറഞ്ഞു. ആണ്‍കുട്ടി സഹോദര തുല്യനാണ് എന്നു പറഞ്ഞിട്ടും അതൊക്കെ ആസ്വദിക്കുന്ന കൂട്ടത്തിലാണോ താനെന്നാണ് ഡയറക്ടര്‍ ചോദിച്ചതെന്നും പെണ്‍കുട്ടി പറയുന്നു.

പുരുഷന്മാരുടെ സംഘമാണ് തന്നെ ഇത്തരത്തില്‍ ചോദ്യം ചെയ്യലിന് വിധേയയാക്കിയതെന്നും പെണ്‍കുട്ടി ആരോപിക്കുന്നു. ഇത്തരത്തില്‍ മാനസികമായി പീഡിപ്പിച്ചതിന് ശേഷം തനിക്കവര്‍ മുന്നറിയിപ്പ് കത്ത് നല്‍കിയെന്നും പെണ്‍കുട്ടി വ്യക്തമാക്കി.

സ്ഥിരമായി പെണ്‍കുട്ടികളുടെ ഹോസ്റ്റലിന് പുറത്ത് നഗ്നതാ പ്രദര്‍ശനം നടക്കുന്നതായി പെണ്‍കുട്ടികള്‍ പരാതിപ്പെടുന്നു. കോളേജ് അധികൃതരുടെ അവഗണനയെത്തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ ക്യാംപസ്സില്‍ സമരത്തിലാണ്.
പ്രശ്‌നപരിഹാരത്തിനായി വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് പെണ്‍കുട്ടികള്‍ കോളേജിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്. യോഗത്തില്‍ മാനേജ്‌മെന്റ് പ്രതിനിധികള്‍ പങ്കെടുത്തിരുന്നില്ല. പ്രശ്‌നം പരിഹരിക്കാതെ യോഗം അലസിപ്പിരിയുകയായിരുന്നു.












Click it and Unblock the Notifications